Ticker

6/recent/ticker-posts

Header Ads Widget

നിയമന കോഴ കേസ്; ഹരിദാസന്‍ സ്റ്റേഷനില്‍, 'ഒന്നും ഓര്‍മയില്ല'; ഉരുണ്ട് കളി, വിശദമായി ചോദ്യം ചെയ്യും

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ ചോദ്യം ചെയ്യലിനിടെ ഉരുണ്ട് കളിച്ച് ഹരിദാസന്‍. സെക്രട്ടറിയേറ്റില്‍ വെച്ച് പണം നല്‍കിയെന്ന ആരോപണത്തില്‍ ഒന്നും ഓര്‍മയില്ല എന്നാണ് ഹരിദാസന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഹരിദാസന്റെ നിലപാട്. ഇതോടെ ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു.


ഏപ്രില്‍ 10-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓര്‍മയില്ലെന്ന വാദത്തിലേക്കെത്തി. 

വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ കൂടുതല്‍ അവധി ചോദിക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഹരിദാസനെത്തി. പോലീസ് പ്രാഥമികമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടെയാണ് ഹരിദാസന്‍ ഉരുണ്ട് കളിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസ് പറയുന്നത്. ഇതോടെ ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന് പണം നല്‍കിയെന്ന ആരോപണം ഏതെങ്കിലും ദുരുദ്ദേശ്യത്തോടെആരോപിച്ച ഭാവനാസൃഷ്ടിയാണോ എന്ന് പോലീസിന് സംശയമുണ്ട്. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹീസ്‌, അഖില്‍ സജീവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത്തരത്തിലൊരു ഗൂഢാലോചനയുടെ സാധ്യത പോലീസ് കണ്ടെത്തിയിട്ടുണ്ട്‌. ഹരിദാസന്റെ സുഹൃത്ത് ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായില്ല. ഇയാള്‍ ഒളിവില്‍ പോയേക്കുമെന്ന സംശയവും പോലീസിനുണ്ട്.

Post a Comment

0 Comments