ഇതോടെ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പ്രധാനപ്പെട്ട മെസേജുകള്‍ പിൻ ചെയ്യാൻ കഴിയും. ഇഷ്ടമുള്ള മെസേജില്‍ പ്രസ് ചെയ്ത് പിടിച്ചാല്‍, മുകളിലായി പിൻ ചെയ്യാനുള്ള ഐക്കണ്‍ തെളിയുന്നതാണ്.
വാട്സ്‌ആപ്പിന്റെ 2.23.21.4 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. പിൻ ചെയ്ത് വയ്ക്കുന്ന മെസേജുകള്‍, അതത് ചാറ്റുകളുടെ മുകള്‍ ഭാഗത്തായാണ് കാണാൻ കഴിയുക. നിലവില്‍, ഈ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാട്സ്‌ആപ്പ് പുറത്തുവിട്ടിട്ടില്ല. സാധാരണയായി വാട്സ്‌ആപ്പില്‍ പരമാവധി 3 ചാറ്റുകള്‍ വരെയാണ് പിൻ ചെയ്ത് വയ്ക്കാൻ സാധിക്കാറുള്ളത്. എന്നാല്‍, എത്ര മെസേജുകള്‍ പിൻ ചെയ്ത് വയ്ക്കാം എന്നതിനെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭ്യമല്ല.
0 Comments