എത്ര മടങ്ങ് സുരക്ഷിതത്വം നല്‍കാമോ അതിനുള്ള പരിശ്രമത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതാണ് WhatsApp അപ്ഡേഷനുകള്‍.
ഇപ്പോഴിതാ, ഇത്തരത്തില്‍ പുതിയ സുരക്ഷാസംവിധാനമാണ് മെറ്റ ആപ്ലിക്കേഷനില്‍ കൊണ്ടുവന്നിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലെ വാട്ട്‌സ്‌ആപ്പില്‍ ഇനിമുതല്‍ പാസ്‌കീ പിന്തുണയ്ക്കും. പുതിയ രീതിയില്‍, എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സൈൻ- ഇൻ ചെയ്യാനും വാട്സ്‌ആപ്പ് ഉപയോഗിക്കാനുമുള്ള ഫീച്ചറാണിത്. passkey എങ്ങനെ ഉപകാരപ്പെടുമെന്നും, അതിന്റെ സവിശേഷതകളും ഇവിടെ വിവരിക്കുന്നു.
എന്താണ് WhatsApp പാസ്കീ?
ആപ്പുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും സൈൻ ഇൻ ചെയ്യാനുള്ള ഒരു ഉപാധിയാണിത്. സാധാരണ മെസേജുകളിലെ ഒടിപിയിലൂടെ സ്ഥിരീകരണം നടത്തുന്നതിന് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ഇനി ലോഗിൻ ചെയ്യാം. ഇവ സാധാരണ പാസ്‌വേഡുകളേക്കാള്‍ സുരക്ഷിതമാണെന്ന് മാത്രമല്ല, എളുപ്പം അണ്‍ലോക്കിങ്ങും സാധ്യമാകുന്നു.
ഫിംഗര്‍പ്രിന്റ്, ഫേസ് സ്കാൻ അല്ലെങ്കില്‍ പിൻ നമ്ബര്‍ എന്നിവ ഉപയോഗിച്ചാണ് പാസ്കീ സെറ്റ് ചെയ്യുന്നത്. ഓണ്‍ലൈനിലെ ചില ഹാക്കിങ്ങുകളെ പ്രതിരോധിക്കാനുള്ള ഫീച്ചറുകളും പാസ്കീയില്‍ അടങ്ങിയിരിക്കുന്നു.
എങ്ങനെ WhatsApp പാസ്കീ പ്രവര്‍ത്തിക്കും?
സാധാരണ ആപ്പിലേക്ക് സൈൻ ചെയ്യുമ്ബോള്‍ ടു-ഫാക്ടര്‍ വേരിഫിക്കേഷന്റെ ഭാഗമായി വാട്സ്‌ആപ്പ്, ഉപയോക്താക്കളുടെ നമ്ബരിലേക്ക് എസ്‌എംഎസ് അയക്കുന്നു. ഇനി ഇതിന് പകരം പാസ്‌കീ ഉപയോഗിക്കാം. ആപ്പിലെ ലോക്ക് അഴിക്കാൻ പാസ്കോഡ് ഉപയോഗിക്കുന്ന അതേ രീതിയില്‍ ഇനി മുതല്‍ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് അവരവരുടെ അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യാനും പാസ്കീ പ്രയോജനപ്പെടും. ഇതിനായി ഉപയോക്താവിന്റെ മുഖമോ, ഫിംഗര്‍ പ്രിന്റോ, പിൻ നമ്ബരോ ഉപയോഗിക്കണം.
അണ്‍ലോക്ക് ചെയ്യാനും ലോഗിൻ ചെയ്യാനും ഇനി പാസ്കീ മതിയെന്നും അത് ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പവും സുരക്ഷിതവുമായ സേവനം ഉറപ്പാക്കുമെന്നും കമ്ബനി അറിയിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ വ്യക്തിഗത വിവരങ്ങളും ബിസിനസ് ആവശ്യങ്ങളും സൂക്ഷിക്കുന്നതും കൈമാറുന്നതുമായ ഒരു ആപ്പാണ് വാട്സ്‌ആപ്പ്. ചുരുക്കിപ്പറഞ്ഞാല്‍ മെസേജിങ് ആപ്പ് എന്നതിന് പുറമെ, വാട്സ്‌ആപ്പ് നിത്യജീവിതത്തില്‍ നിര്‍ണായകമായിക്കഴിഞ്ഞു.
നിലവില്‍ ആൻഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് വാട്സ്‌ആപ്പ് ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുള്ളത്. ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് iOSല്‍ എന്ന് മെറ്റ പാസ്കീ സിസ്റ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടില്ല. വരും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കും പാസ്കീ ഫീച്ചര്‍ ലഭ്യമാകുന്നതാണ്.
വാട്സ്‌ആപ്പിലെ മറ്റ് അപ്ഡേഷനുകള്‍
അനുദിനം അപ്ഡേറ്റുകള്‍ അവതരിപ്പിക്കുന്ന വാട്സ്‌ആപ്പില്‍ പുതിയതായി വന്ന ഫീച്ചറുകളില്‍ എടുത്തുപറയേണ്ടത് AI സ്റ്റിക്കറുകളാണ്. സാധാരണ സ്റ്റിക്കറുകള്‍ തന്നെ ചാറ്റിങ്ങിന് നല്ല അനുഭവം പകരും. എന്നാല്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ നിര്‍മിക്കാനുള്ള സൌകര്യവും മെറ്റ ആപ്ലിക്കേഷനില്‍ കൊണ്ടുവന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ രസം തോന്നിപ്പിക്കും. ഇതിന് പുറമെ, വാട്സ്‌ആപ്പ് ചാനല്‍ എന്ന ഫീച്ചറും കമ്ബനി ഈ അടുത്ത സമയത്ത് പുറത്തിറക്കിയ ഫീച്ചറായിരുന്നു.
0 Comments