നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം മറച്ചുപിടിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റാറ്റസ് സീനും സമാനമായ നിലയില്‍ മറച്ചുപിടിക്കാം. എന്നാല്‍ ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ വരുന്നതോടെ രണ്ടാമമൊരു പ്രൊഫൈല്‍ ചിത്രം കൂടി സെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്‍കാന്‍ സാധിക്കും. തെരഞ്ഞെടുത്ത കോണ്‍ടാക്‌ട്‌സുകള്‍ക്ക് മാത്രമാകും ഈ പ്രൊഫൈല്‍ കാണാന്‍ കഴിയുക.
നിങ്ങളുടെ പ്രധാന പ്രൊഫൈല്‍ പ്രൈമറിയായി തുടരുമ്ബോള്‍ തന്നെ, ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലും ഉപയോഗപ്പെടുത്താം. ഈ ഫീച്ചര്‍ സ്വകാര്യമാക്കി വെക്കാനും സാധിക്കും. പ്രൈവസി സെറ്റിങ്സിലേക്കാണ് പുതിയ ഫീച്ചര്‍ വരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവരിലേക്കും വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
0 Comments