മുക്കം: ഇന്നും നാളെയും മറ്റന്നാളുമായി (നവംബർ 4,5,6 ) ആനയാംകുന്ന് ഹൈസ്ക്കൂളിൽ നടക്കുന്ന മുക്കം ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ 'മിലാകെ2019' ശ്രദ്ധേയമാവുന്നു.
ഇരുവഴിഞ്ഞിപ്പുഴയുടെ പശ്ചാത്തലത്തിൽ വിവിധ കലാകൂട്ടുകൾ ഉൾപ്പെടുത്തി ആകർഷണീയമായ രീതിയിൽ ലോഗോ രൂപകൽപ്പന ചെയ്തത് നെല്ലിക്കാപറമ്പ് സി. എച്ച്. എം. എൽ. പി. സ്കൂളിലെ അദ്ധ്യാപകനായ യു. നസീബ് മാസ്റ്റർ ആണ്. നേരത്തേ വിവിധ സംഘടനകൾക്കും വിദ്യാലയങ്ങൾക്കുമുൾപ്പെടെയുള്ള ലോഗോ ഇദ്ദേഹം നിർമ്മിച്ചു നൽകിയിട്ടുണ്ട്.
![]() |
നസീബ് മാസ്റ്റർ |
0 Comments