![]() |
സമ്മാനപദ്ധതിയുമായി കൈരളി ടിഎംടി |
കോഴിക്കോട്: ഒരുവട്ടം ലാലേട്ടനൊപ്പം എന്ന പേരിൽ കൈരളി ടിഎംടി സമ്മാനപദ്ധതി ഒരുക്കുന്നു. കൂപ്പൺ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 20 പേർക്ക് മോഹൻ ലാലിനൊപ്പം വിരുന്നിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് കൈരളി ടിഎംടി സ്റ്റീൽ ബാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറിയിച്ചു. ബംപർ സമ്മാനമായി, 20 പേരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സിംഗപ്പൂരിലേക്ക് സൗജന്യ യാത്രയ്ക്കുള്ള അവസരം ലഭിക്കും.
500 കിലോഗ്രാമിൽ കുറയാത്ത കൈരളി ടിഎംടി കമ്പി വാങ്ങുന്നവർക്കാണ് സമ്മാനക്കൂപ്പൺ ലഭിക്കുക. എല്ലാ ഡീലർമാരിൽ നിന്നും ഇതു ലഭിക്കും. അവിടെയുള്ള പെട്ടിയിൽ കൂപ്പൺ നിക്ഷേപിക്കണം.
1000 കോടി ടേൺ ഓവർ ഉള്ള കമ്പനി 2025ൽ 1500 കോടിയാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം ടൺ ടിഎംടിയാണ് നിലവിലെ ഉത്പാദനം. ഇത് ഒന്നര ലക്ഷം ടൺ ആക്കി ഉയർത്തുമെന്നും ഹുമയൂൺ കള്ളിയത്ത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഡീഷണൽ ഡയറക്ടർ പഹലിഷാ കള്ളിയത്ത്, റിസർച്ച് ആൻഡ് ഡവലപ്മെന്റ് തലവൻഅബ്ദുൾ നാസർ അഴകിൽ, ഓപ്പറേഷൻ തലവൻ തഹ്സിൻ അബ്ദുള്ള എന്നിവരും പങ്കെടുത്തു.
0 Comments