Ticker

6/recent/ticker-posts

Header Ads Widget

കെഎം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി


ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യ ജസ്‌ലയ്ക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
27800-59400 ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റായാണ് നിയമനം. സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരിക്കെയാണ് ബഷീറിന്റെ മരണം.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ ശ്രീറാം മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.


Post a Comment

0 Comments