Ticker

6/recent/ticker-posts

Header Ads Widget

10 സെക്കൻഡിനുള്ളിൽ ടോൾ പിരിക്കണം; വാഹനങ്ങളുടെ നിര നീണ്ടാൽ ടോൾ വാങ്ങാതെ തുറന്നുവിടണം

പാലിയേക്കര: രാജ്യത്തെ ടോൾപ്ലാസകളിൽ ടോൾപിരിക്കുന്നതിന് പത്തുസെക്കൻഡിൽക്കൂടുതൽ സമയമെടുക്കരുതെന്നും വാഹനങ്ങളുടെ നിര ഒരേസമയം 100 മീറ്ററിൽ കൂടരുതെന്നും ദേശീയപാത അതോറിറ്റി പുതിയ നിർദേശം പുറത്തിറക്കി. നിർദേശങ്ങൾ ടോൾപ്ലാസ ഓപ്പറേറ്റർമാർക്ക് കൈമാറി.

ഇലക്ട്രോണിക് ടോൾപിരിവിൽ നുഴഞ്ഞുകയറ്റം വർധിക്കുന്നത് കണക്കിലെടുത്ത് കാര്യക്ഷമമായ ടോൾപിരിവ് സംവിധാനം ഏർപ്പെടുത്തുന്നതിനാണ് നിർദേശം. വരാനിരിക്കുന്ന ടോൾപ്ലാസകളുടെ നിർമാണത്തിൽ ഉൾപ്പെടെ പുതിയ നിർദേശങ്ങൾ ബാധകമാണെന്ന് എൻ.എച്ച്.എ.ഐ. പറയുന്നു.

വാഹനങ്ങളുടെ നിര 100 മീറ്ററിൽ കൂടുന്ന പക്ഷം ടോൾ തുക ഈടാക്കാതെ ടോൾബൂത്തിന് മുൻവശത്തുള്ള വാഹനങ്ങൾ തുറന്നുവിടണമെന്ന് എൻ.എച്ച്.എ.ഐ.യുടെ നിർദേശത്തിൽ പറയുന്നു. ഓരോപാതയിലെയും ടോൾ ഗേറ്റിൽനിന്ന് 100 മീറ്റർ മാർക്കിൽ മഞ്ഞവരയിട്ട് മാർഗനിർദേശങ്ങൾ ഉടനടി നടപ്പാക്കും

Post a Comment

0 Comments