ഐപിഎല്‍ പതിനാലാം പതിപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത.31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ബാക്കിയുള്ളത്.ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി.
മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതനായി ടെസ്റ്റ് പരമ്പരയ്‌ക്കിടെയിലുള്ള ദിവസങ്ങള്‍ വെട്ടിചുരുക്കുന്നതടക്കം ബിസിസിഐയുടെ പരിഗണനയിലുണ്ട്. അഞ്ച് ടെസ്റ്റുകള്‍ക്കായി നീക്കി വെച്ച 41 ദിവസത്തെ വിന്‍ഡോയില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
0 Comments