മലപ്പുറത്തു കരുവാരകുണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുപ്പതോളം പേർ ചേർന്ന് ബിരിയാണി വെക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കൾ ചേർന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.
പോലീസിനെ കണ്ടതും ഒത്തുകൂടിയവർ ഓടി രക്ഷപെട്ടു. ഇവർ എത്തിയ വാഹനങ്ങളും ബിരിയാണി ചെമ്പും മറ്റ് പാത്രങ്ങളും കരുവാരകുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പും ഇത്തരത്തിൽ സംഭവങ്ങൾ അവിടെ അരങ്ങേറിയിരുന്നു.
0 Comments