Ticker

6/recent/ticker-posts

Header Ads Widget

കോഴിക്കോട് വ്യാപക പരിശോധന: 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു

ജില്ലയിൽ റൂറൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാപകമായി വാഷും ചാരായവും പിടിച്ചെടുത്തു. ലോക്ഡൗണിൽ വ്യാജമദ്യ നിർമാണം കൂടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്

കോഴിക്കോട്: ജില്ലയിൽ റൂറൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാപകമായി വാഷും ചാരായവും പിടിച്ചെടുത്തു. ലോക്ഡൗണിൽ വ്യാജമദ്യ നിർമാണം കൂടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാല് പേരെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് റൂറൽ പരിധിയിൽ ലോക്ഡൗൺ മറവിൽ വ്യപകമായി വ്യാജമദ്യവും ചാരായവും നിർമ്മിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ റെയ്ഡ്. പരിശോധനയിൽ 82 സ്ഥലങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു. 
വ്യാജമദ്യം നിർമ്മിച്ചതിന് 12 കേസ് പൊലീസ് രജിസ്റ്റർ ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ , ശ്രീധരൻ, കൂരാച്ചുണ്ട് സ്വദേശി സജീവൻ മുക്കം സ്വദേശി ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റൂറൽ പരിധിയിൽ നടന്ന പരിശോധനയിൽ ഏഴര ലിറ്റർ നാടൻ ചാരായവും 545 ലിറ്റർ വാഷുമാണ് പിടിച്ചെടുത്തത്. കൂടാതെ 17.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Post a Comment

0 Comments