Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ഗൾഫ് വാർത്തകൾ

🎙️നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്‍റ്റേഷൻ നാളെ മുതൽ പുനഃരാരംഭിക്കും.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,245 പേര്‍ക്ക് കൂടി കൊവിഡ്; 1,275 പേര്‍ രോഗമുക്തരായി.

🇦🇪യുഎഇയില്‍ 1763 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

🇴🇲ഒമാനില്‍ 1,041 പേര്‍ക്ക് കൂടി കൊവിഡ്, 11 മരണം.

🇰🇼കുവൈറ്റ്: ജൂൺ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും.

🇴🇲ഒമാൻ: സന്ദർശക വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി ROP

🎙️അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ.

🇶🇦ഖത്തറില്‍ ഇന്ന് 228 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

🛫കോവിഡ്​ കാലത്ത്​ റദ്ദായ വിമാന ടിക്കറ്റുകൾ: വൗച്ചറിന്​ പകരം റീഫണ്ട്​ നൽകാൻ തീരുമാനം.

വാർത്തകൾ വിശദമായി 

 🎙️നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്‍റ്റേഷൻ നാളെ മുതൽ പുനഃരാരംഭിക്കും.

✒️നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍  ജൂണ്‍ ഒന്ന് മുതല്‍  പുനഃരാരംഭിക്കും. www.norkaroots.org എന്ന വെബ്‍സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,245 പേര്‍ക്ക് കൂടി കൊവിഡ്; 1,275 പേര്‍ രോഗമുക്തരായി.

✒️സൗദി അറേബ്യയിൽ പുതുതായി 1,245 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 1,275 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേർ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,50,436 ആയി ഉയർന്നു. ഇതിൽ 4,33,413 പേർ രോഗമുക്തരായി. 

രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,661 ആയി കുറഞ്ഞു. ഇവരിൽ 1,438 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.2 ശതമാനമായി വീണ്ടും ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 428, റിയാദ് 313, കിഴക്കൻ പ്രവിശ്യ 155, മദീന 99, അസീർ 74, ജീസാൻ 56, അൽഖസീം 41, ഹായിൽ 23, തബൂക്ക് 20, നജ്റാൻ 14, അൽബാഹ 13, വടക്കൻ അതിർത്തിമേഖല 6, അൽജൗഫ് 3. രാജ്യത്ത് ഇതുവരെ 14,050,048 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.

🇦🇪യുഎഇയില്‍ 1763 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

✒️യുഎഇയില്‍ ഇന്ന് 1,763 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,740 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,89,946 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍  5,70,836 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,50,525 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,680 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,631 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

🇴🇲ഒമാനില്‍ 1,041 പേര്‍ക്ക് കൂടി കൊവിഡ്, 11 മരണം.

✒️ഒമാനില്‍ 1041 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഇതുവരെ 2,17,224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,99,960  പേര്‍ രോഗമുക്തരാവുകയും 2,345  പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 92.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 808  രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 247 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇰🇼കുവൈറ്റ്: ജൂൺ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും.

✒️രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മെയ് 30, ഞായറാഴ്ച്ചയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള ‘535/2015’ എന്ന ഔദ്യോഗിക തീരുമാന പ്രകാരമാണ് ഈ നടപടി.

ഈ തീരുമാന പ്രകാരം, ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിലെ ഇത്തരം തൊഴിലിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും, ഇത്തരം വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ മൗസ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അതോറിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുന്നതാണ്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 1 മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അതോറിറ്റിയിലെ സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

🇴🇲ഒമാൻ: സന്ദർശക വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി ROP

സന്ദർശക വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഇതിനായി വിദേശ പൗരന്മാർക്ക് റെസിഡൻസി അനുവദിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ ഭേദഗതി ചെയ്തതായും ROP വ്യക്തമാക്കി. ഏതാനം മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഇവർക്ക് വർക്ക് വിസകളിലേക്ക് മാറുന്നതിന് അനുമതി നൽകുന്നത്.

ഒമാൻ പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷ്രഖിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഈ പുതിയ നിയമ പ്രകാരം സ്റ്റുഡന്റ് വിസ, ഫാമിലി ജോയ്‌നിങ്ങ് വിസ തുടങ്ങിയ വിസകളിൽ ഒമാനിലെത്തുന്നവർക്ക് വർക്ക് വിസയിലേക്ക് മാറുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.

ഈ പുതിയ നിയമപ്രകാരം ഒമാനിൽ താഴെ പറയുന്ന വിസകളിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പുതിയ വർക്ക് വിസയിലേക്കോ, താത്കാലിക വർക്ക് വിസയിലേക്കോ മാറുന്നതിന് അനുമതി നൽകുന്നതാണ്:

ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ളവർക്ക് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളിൽ ഒമാനിൽ പ്രവേശിക്കുന്നവർ.

ഒമാനിൽ താമസിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ സന്ദർശിക്കുന്നതിനായി അനുവദിക്കപ്പെട്ടിട്ടുള്ള വിസിറ്റ് വിസകളിൽ ഒമാനിൽ പ്രവേശിക്കുന്നവർ.

പത്ത് ദിവസം മുതൽ ഒരു മാസത്തെ വരെ കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകളിൽ ഒമാനിൽ പ്രവേശിക്കുന്നവർ.

സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസകൾ, എക്സ്പ്രസ്സ് വിസകൾ, ഇൻവെസ്റ്റർ വിസകൾ, സ്റ്റുഡൻറ് വിസകൾ എന്നിവയിലേതെങ്കിലും ഒരു വിസയിൽ ഒമാനിൽ പ്രവേശിക്കുന്നവർ.

ക്രൂയിസ് കപ്പലുകളിലെ നാവികർ, യാത്രികർ എന്നിവർക്ക് അനുവദിക്കുന്ന വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർ.

ഒമാനിൽ വീടുകളുള്ളവർ, ഇവരുടെ കുടുംബാംഗങ്ങൾ.

🎙️അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ.

✒️COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിപ്പ് പുറത്തിറക്കി. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുമായി ചേർന്ന് സംയുക്തമായാണ് DoH പൊതുസമൂഹത്തെ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ഇത്തരം ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാൻ DoH ജനങ്ങളോട് ആവശ്യപ്പെട്ടു.

അബുദാബിയിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ:

ഇത്തരത്തിൽ സമ്പർക്കത്തിനിടയായവർ വാക്സിൻ കുത്തിവെപ്പെടുത്ത വ്യക്തികളാണെങ്കിൽ അവർ അഞ്ച് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. നാലാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ അഞ്ചാം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.

വാക്സിൻ എടുക്കാത്തവർ പത്ത് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. എട്ടാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ പത്താം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.

ഹോം ക്വാറന്റീനിൽ തുടരുന്നവർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്-ഇൻ PCR ടെസ്റ്റ് നടത്താവുന്നതും, റിസ്റ്റ് ബാൻഡ് ഊരിമാറ്റാനുള്ള സേവനം ലഭിക്കുന്നതുമാണ്:

മിന സയ്ദ് സെന്റർ, അബുദാബി.

അൽ ഐൻ കൺവെൻഷൻ സെന്റർ.

അൽ ദഫ്‌റ ഹോസ്പിറ്റൽ.

🇶🇦ഖത്തറില്‍ ഇന്ന് 228 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

✒️ഖത്തറില്‍ ഇന്ന 228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 329 പേരാണ് രോഗമുക്തി നേടിയത്. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 80 പേര്‍. 3,566 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 556. രാജ്യത്ത് ഇതുവരെ 2,13,336 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,4580. ഇന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 218 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 30,608 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 25,45,193ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

🛫കോവിഡ്​ കാലത്ത്​ റദ്ദായ വിമാന ടിക്കറ്റുകൾ: വൗച്ചറിന്​ പകരം റീഫണ്ട്​ നൽകാൻ തീരുമാനം.

✒️കോവിഡ്​ കാലത്ത്​ റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട്​ ലഭിക്കാത്തവർക്ക്​ ആശ്വാസ വാർത്ത. നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട്​ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ ട്രാവൽ ഏജൻസികളെ അറിയിച്ചു. യാ​ത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ്​ ഇക്കാര്യത്തിൽ നടപടി ഉണ്ടായിരിക്കുന്നത്​.

കോവിഡ്​ കാലത്ത്​ റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട്​ നൽകണമെന്ന്​ സുപ്രീം കോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലായിരുന്നു ഇൗ ഉത്തരവ്​. എന്നാൽ, ബഹ്​റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പലർക്കും റീഫണ്ട്​ ലഭിച്ചില്ല. റീഫണ്ടിന്​ പകരം മറ്റൊരു യാത്രക്ക്​ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാക്കി മാറ്റുകയാണ്​ എയർലൈൻസ്​ ചെയ്​തത്​. 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്​ഥയോടെയാണ്​ വൗച്ചറുകൾ നൽകിയത്​.

കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ്​ അന്താരാഷ്​ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്​. തുടർന്ന്​, വിദേശത്ത്​ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ മെയ്​ ഏഴിന്​​ കേന്ദ്ര സർക്കാർ വന്ദേഭാരത്​ ദൗത്യം ആരംഭിച്ചു. ഇൗ വിമാനങ്ങളിൽ പുതിയ ടിക്കറ്റ്​ എടുത്താണ്​ ആയിരക്കണക്കിന്​ യാത്രക്കാർ നാട്ടിലേക്ക്​ മടങ്ങിയത്​. ഇതിന്​ പുറമേ, വിവിധ സംഘടനകളും ട്രാവൽ ഏജൻസികളും ആരംഭിച്ച ചാർ​േട്ടഡ്​ വിമാനങ്ങളിലും യാത്രക്കാർ മടങ്ങി.

അതേസമയം, നാട്ടിലേക്ക്​ പോയവരിൽ പലരും പ്രവാസം അവസാനിപ്പിച്ചവരാണ്​​. സന്ദർശക വിസയിൽ വന്ന്​ മടങ്ങിയവരുമുണ്ട്​. ഇവരൊന്നും ഉടൻ മറ്റൊരു വിമാന യാത്ര നടത്താൻ സാധ്യതയില്ലാത്തതിനാൽ വൗച്ചർ പ്രയോജനപ്പെടാത്ത സ്​ഥിതി വന്നു. ഇൗ സാഹചര്യത്തിലാണ്​ വൗച്ചറിന്​ പകരം റീഫണ്ട്​ വേണമെന്ന ആവശ്യം ശക്​തമായത്​. സാമൂഹിക പ്രവർത്തകരും ഇൗ ആവശ്യമുന്നയിച്ച്​ രംഗത്തെത്തി.

ഇതേത്തുടർന്ന്​ ബഹ്​റൈനിലെ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ഇന്ത്യയിലെ ആസ്​ഥാനത്ത്​ വിവരം അറിയിച്ച്​ റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ നിർദേശിക്കുകയായിരുന്നു. നിലവിൽ വൗച്ചറുകൾ പി.എൻ.ആർ ആയി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും തുടർന്ന്​ റീഫണ്ട്​ ലഭ്യമാകുമെന്നാണ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ട്രാവൽ ഏജൻസികളെ അറിയിച്ചിരിക്കുന്നത്​.

ഒാരോ ട്രാവൽ ഏജൻസിക്കും ആയിരക്കണക്കിന്​ ദിനാറാണ്​ റീഫണ്ട്​ ലഭിക്കാനുള്ളത്​. നിരന്തരമായ ആവശ്യത്തിന്​ പരിഹാരമായതി​െൻറ ആശ്വാസത്തിലാണ്​ ട്രാവൽ ഏജൻസികളും യാത്രക്കാരും.

Post a Comment

0 Comments