Ticker

6/recent/ticker-posts

Header Ads Widget

കുട്ടികൾക്ക് കരുതൽ കരങ്ങളൊരുക്കി ഗവ: യൂ പി സ്കൂൾ ചേന്ദമംഗ്ലല്ലൂർ

മുക്കം: കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന കുട്ടികളുടെ കുടുബങ്ങളിലേക്ക് പ്രാതൽ വിഭവങ്ങളും നോട്ടുബുക്കുകളും പേനക ളും നിറച്ച കിറ്റുകളളാരുക്കി നൽകി ഗവ: യു.പി സ്ക്കൂൾ ചേന്ദമംഗ്ലല്ലൂർ.


"കരുതൽ കരങ്ങൾ " എന്ന നാമകരണം ചെയ്ത പദ്ധതിക്കാവിശ്യമായ മുഴുവൻ തുകയും അധ്യാപകരാണ് വിനിയോഗിച്ചത്. പദ്ധതിയുടെ ഉൽഘാടനം മുക്കം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും കൗൺസിലർ ഗഫൂർ മാഷും രക്ഷാകർതൃ പ്രതിനിധികളായ വിനോദനും ഗുൽമിക്കും നൽകി സംയുകതമായി നിർവ്വഹിച്ചു.

ചടങ്ങളിൽ എച്ച് എം ത്രിവേണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മജീദ് പുളിക്കൽ, അധ്യാപകരായ സുജിത്, ഷാക്കിർ പാലി, ബിജു, ഉമ്മുഹബീബ , ഗിരിജ പി, ലീന, അനുപമ എന്നിവർ സംബദ്ധിച്ചു. വരും നാളുകളിലും കുട്ടികളുടെ പ്രയാസങ്ങൾ ഭൂരിക്കരിക്കാൻ " കരുതൽ കരങ്ങളുടെ " തുടർച്ചയുണ്ടാകുമെന്നും  കോവിഡ് പ്രതിരോധത്തിനായ് സംസ്ഥാന സർക്കാറിന്റെ വാക്സിൻ ചലഞ്ച് അടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകരുടെ പരിപൂർണ്ണ സഹകരണവും പങ്കാളിത്തവുമുണ്ടാവുമെന്നും സ്റ്റാഫ് സെകട്ടറി മജീദ് പുളിക്കൽ അറിയിച്ചു.

Post a Comment

0 Comments