തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 9ന് സമ്മേളനം ആരംഭിക്കും. നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹിമിന്റെ അദ്ധ്യക്ഷതയിലാകും സമ്മേളനം.
നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. എം.ബി. രാജേഷാണ് ഭരണമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം അവതരിപ്പിക്കും.
അക്ഷരമാലാ ക്രമത്തിലാകും സത്യപ്രതിജ്ഞ. ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നില്‍ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുള്‍ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയില്‍ നിന്നുള്ള സി.പി.എം അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയാണ്.
0 Comments