Ticker

6/recent/ticker-posts

Header Ads Widget

🥇സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.

മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു.

മെയ് ഒന്നിന് രേഖപ്പെടുത്തിയ 35,040 രൂപയായിരുന്നു ഒരുമാസത്തെ താഴ്ന്ന വില. 1,800 രൂപയോളം വർധിച്ച് മെയ് 26ന് 36,880 രൂപ നിലവാരത്തിലെത്തുകയും ചെയ്തിരുന്നു.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ട്രോയ് ഔൺസിന് 1,904.30 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Post a Comment

0 Comments