ന്യുഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ പിടിയില്‍. പഞ്ചാബില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അതേ സമയം ദില്ലി പൊലീസിന് ഇയാളെ കൈമാറിയിട്ടില്ല. കസ്റ്റഡിയില്‍ കിട്ടാതെ ഔദ്യോഗികമായ പ്രതികരണം നടത്താനില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവിലായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ സാഗര്‍ കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
0 Comments