Ticker

6/recent/ticker-posts

Header Ads Widget

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയിരുന്നത്. 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്‌സ് വിഭാഗം പിടികൂടി. അശ്‍ലര്‍(22) ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. 
മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയിരുന്നത്. സലാം എയറിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments