Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് 1.34 ലക്ഷം പുതിയ കോവിഡ് രോഗികൾ.

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 1,34,154 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2887 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 17,13,413 സജീവകേസുകളാണ് നിലവിലുളളത്.

രാജ്യത്ത് ഇതുവരെ 2,84,41,986 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 3,37,989 പേർ രോഗബാധിതരായി മരിച്ചു.

രാജ്യത്ത് ഇതിനകം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 22,10,43,693 ആയി ഉയർന്നു. രണ്ടുമുതൽ 18 വസ്സുവരെയുളള കുട്ടികളിൽ കോവാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ വൈകാതെ കുട്ടികളിലും വാക്സിൻ വിതരണം ആരംഭിക്കാനാകും.

Post a Comment

0 Comments