Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ജൂൺ 16 വരെ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.  നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം.  


രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.

Post a Comment

0 Comments