കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശമില്ല.
✒️തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ അവതരിപ്പിച്ചു. തോമസ് ഐസക് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റിനെ പൂണ്ണമായും ഉൾക്കൊണ്ട് കൊവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരങ്ങൾ കൂട്ടി ചേര്‍ത്താണ് ബജറ്റുമായി മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. 20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിന് ചെലവഴിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ പരാമര്‍ശിച്ചുകൊണ്ട് തുടക്കം.
തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പിലാക്കും.
ആവശ്യമായ പരിഷ്‌കാരങ്ങളോടെ മുന്‍ സര്‍ക്കാരിന്റെ ബജറ്റ് നടപ്പാക്കും.
പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമാകും നടത്തുക.
പഞ്ചവത്സരപദ്ധതിയില്‍ ഊന്നിയുള്ള ദീര്‍ഘകാല പരിപാടികള്‍ നടപ്പാക്കും.
കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍.
ഇരുപതിനായിരം കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്.
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ.
ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന് 8000 കോടി.
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ.
ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന്
8000 കോടി.
രണ്ടാം കോവിഡ് പാക്കേജ്- ലോണുകള്‍ സബ്‌സിഡി എന്നിവയ്ക്കായി 8300 കോടി.
താലൂക്ക് ജില്ലാ സിഎച്ച്എസ്ഇകളില്‍ പത്ത് ബെഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍.
സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ.
കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപ.
പുതിയ ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങും.
ചികിത്സാ അനുബന്ധ ഉപകരണങ്ങളും ഉല്‍പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള സ്ഥാപനങ്ങളുടെ വികസനത്തിന് 10 കോടി.
ബാങ്കുകളെ ഉള്‍പ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കും.
വാക്‌സിന്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വാക്‌സിന്‍ ഗവേഷണത്തിനും 10 കോടി.
പഴം, പച്ചക്കറി, മാംസ, സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും.
2000 കോടി രൂപയുടെ വായ്പ്പാ പദ്ധതി.
കുടുംബശ്രീക്ക് 1000 കോടി രൂപയുടെ വായ്പ പദ്ധതി.
പ്ലാന്റേഷന്‍സ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താന്‍ 2 കോടി രൂപ.
കടല്‍ഭിത്തി നിര്‍മാണത്തിന് കിഫ്ബി 2300 കോടി നല്‍കും.
തോട്ടവിളകളുടെ വൈവിധ്യവത്കരണത്തിനായി പദ്ധതി തയ്യാറാക്കാന്‍ രണ്ട് കോടി.
ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ അടിയന്തിര നടപടി.
ജലായശങ്ങളുടെ ജലവാഹന ശേഷി വര്‍ധിപ്പിക്കുന്നതിന് പാക്കേജ്- 50 കോടി രൂപ.
മത്സ്യ സംസ്‌കരണത്തിന് 5 കോടി രൂപ.
കുടുംബശ്രീ ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തില്‍ 100 കോടി രൂപയാക്കി ഉയർത്തി.
കുടുംബശ്രീ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്ന യൂണിറ്റുകള്‍ക്ക് 10 കോടി രൂപ.
സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
വിഷരഹിത നാടന്‍ പച്ചക്കറി സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പയും സബ്‌സിഡിയും.
റേഷന്‍ കട ശൃംഖല നവീകരിക്കും.
കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം.
കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം.
പൊതു ഓണ്‍ലൈന്‍ അധ്യായന സംവിധാനത്തിന് 10 കോടി.
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി.
വിര്‍ച്വല്‍, ഓഗ്മന്റ് റിയാലിറ്റി സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം- 10 കോടി രൂപ.
വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ആരോഗ്യ സമിതി.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
കുട്ടികള്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സംവിധാനം.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് പത്ത് കോടി.
പുതിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രത്യേക കമ്മീഷന്‍.
കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നൽകാൻ പദ്ധതി. 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി.
റബർ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി ബജറ്റിൽ അനുവദിച്ചു.
പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 50 കോടി പ്രാഥമിക ഘട്ടമായി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം. ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രി.
കർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാർഷിക ഉൽപന്ന വിപണനത്തിന് ബജറ്റിൽ 10 കോടി അനുവദിച്ചു. കാർഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും ധനമന്ത്രി.
പൊതു വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർ മ്മ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ- സാമുഹിക വകുപ്പുമായി ചേർന്ന് പദ്ധതി.
12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
കുടുംബശ്രീക്ക് സഹായം പ്രഖ്യാപിച്ച് ധനമന്ത്രി. കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്‌സിഡി നൽകുമെന്ന് പ്രഖ്യാപനം.
ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി രൂപ.
മലബാറില്‍ പ്രത്യേക ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും.
ടൂറിസം മേഖലയ്ക്ക് കെഎഫ്‌സി 400 കോടി ലഭ്യമാക്കും.
പ്രാഥമിക സഹകണ സംഘങ്ങൾക്ക് 2000 കോടി വകയിരുത്തി
4 ശതമാനം പലിശ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകും
4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നൽകും.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 1000 കോടിയുടെ വായ്പ.
കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ.
തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി.
തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും.
പാൽപ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും.
അഞ്ച് ആഗ്രോ പാർക്കുകൾ കൂടി സ്ഥാപിക്കും.
തോട്ടവിള മേഖലയ്ക്ക് 2 കോടി.
തുടക്കത്തിൽ രണ്ട് ജില്ലകളിൽ കാർഷിക സേവന ശൃംഖല
കർഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉർത്തിക്കൊണ്ട് വരാൻ കുടുംബശ്രീക്ക് 10 കോടി
യുവതികളുടെ പ്രാതിനിധ്യം കൂട്ടാൻ കുടുംബശ്രീ 10,000 അയൽക്കൂട്ട യൂണിറ്റുകൾ ആരഭിക്കും.
എംഎസ്എഇകള്‍ക്ക് 2000 കോടിയുടെ വായ്പ ലഭ്യമാക്കും, പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ.
എം.ജി സര്‍വ്വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍.
പ്രതിഭാ പിന്തുണ പരിപാടി വിപുലമാക്കുന്നതിന് ഒരാള്‍ക്ക് ഒരു ലക്ഷം വെച്ച് 1500 പേര്‍ക്ക് സഹായം.
12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു.
സംസ്ഥാന ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തും.
പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ. പലിശ ഇളവ് നല്‍കുന്നതിന് 25 കോടി നീക്കിവെക്കും.
കലാ സാംസ്കാരിക മികവുള്ളവർക്ക് ബജറ്റിൽ സഹായം പ്രഖ്യാപിച്ചു. 1500 പേർക്ക് പലിശരഹിത വായ്പ നൽകുമെന്ന് ധനമന്ത്രി.
കെഎഫ്സി വായ്പ ആസ്തി അഞ്ചുവർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെഎഫ്സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി.
കെ എസ് ആർ ടി സിക്ക് സഹായം പ്രഖ്യാപിച്ച് ബജറ്റ്. വാർഷിക വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി. 3000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റും. മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുമെന്ന് പ്രഖ്യാപനം. കൃഷി ഓഫീസുകളും സ്മാർട്ടാക്കുമെന്ന് ബജറ്റ്.
സംസ്ഥാനത്ത് സ്മാർട്ട് കിച്ചൻ പദ്ധതിക്കായി 5 കോടി അനുവദിച്ചു.
അന്തരിച്ച മുൻമന്ത്രിമാരായ കെ ആർ ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. അതേസമയം നികുതി-നികുതി ഇതര വരുമാനം കൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നൽകാൻ ജനങ്ങൾ തയാറാവണമെന്നും ഇതിനായി ഉത്സാഹിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ധനസ്ഥിതി സുഖകരം അല്ലെന്ന് ധനമന്ത്രി. റവന്യു കമ്മി 16910.12 കോടിയെന്ന് ബജറ്റ് വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ. ഇതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റത്തവണ ആയി നൽകും, 18 വയസ് വരെ 2000 രൂപ വീതം നൽകും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്നും ബജറ്റ് വ്യക്തമാക്കി.
പത്രം വിതരണമടക്കമുള്ള വിതരണ ജോലികൾ ചെയ്യുന്നവർക്ക് വാഹനം ലഭ്യമാക്കാൻ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ സഹായം നൽകുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങൾ, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാൻ 200 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി.
നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു. ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.
തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നൽ നൽകിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.
ആരോഗ്യ മേഖലയ്ക്കാണ് ബജറ്റ് മുഖ്യമായും പ്രാധാന്യം നൽകിയതെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു ബാലഗോപാലിൻ്റെ കന്നി ബജറ്റ് അവതരണം. ആരോഗ്യമേഖലയ്ക്കൊപ്പം ഭക്ഷണം, തൊഴിൽ എന്നിവയ്ക്കും പ്രാധാന്യം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.
0 Comments