Ticker

6/recent/ticker-posts

Header Ads Widget

രക്ഷകര്‍ത്താക്കള്‍ ജാഗ്രതപാലിക്കേണ്ട 21 ആപ്പുകളുടെ പേര് പുറത്തുവിട്ട് പൊലീസ്

സ്മാർട്ട് ഫോണിലെ 21 ആപ്പുകളിൽ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓർമിപ്പിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 21 ആപ്ലിക്കേഷനുകളുടെ പട്ടികയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ സുപരിചിതമായ ആപ്പുകള്‍ക്കൊപ്പം കാല്‍ക്കുലേറ്റര്‍% പോലുള്ള പൊതുവെ ആളുകള്‍ക്ക് അറിയാത്ത ആപ്പുകളെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഹണി ട്രാപ്പ്, പണം തട്ടിപ്പ്, ഓൺലൈൻ ചീറ്റിംഗ്, ബ്ലാക്ക്‌മെയ്‌ലിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നത് മെസഞ്ചറിലാണ്. അതുകൊണ്ടാണ് ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗം ശ്രദ്ധിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇൻസ്റ്റഗ്രാം, ബംബിൾ, ടെല്ലോയ്മിൻ, സ്‌നാപ്പ്ചാറ്റ് എന്നീ പ്രമുഖ ആപ്പുകളും ജാഗ്രതാ പട്ടികയിലുണ്ട്.

ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതായിരിക്കാമെന്നും എന്നാൽ കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറയിപ്പ് നൽകി. ഇത്തരം ആപ്പുകൾ കുട്ടികൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Post a Comment

0 Comments