യു.എ.ഇ വിമാന യാത്രാ വിലക്ക് ജുലൈ 21 വരെ നീട്ടി. ഇത്തിഹാദ് എയര്‍വേസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ജൂലൈ 21 വരെ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് ഒരു യാത്രക്കാരിയുടെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് എയര്‍വേസ് ട്വീറ്റ് ചെയ്തു.
യു.എ.ഇ യാത്രാവിലക്ക് അനന്തമായി നീളുന്നത് മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജൂണ്‍ 23ന് യാത്രാവിലക്ക് പിന്‍വലിച്ചതായി യു.എ.ഇ പ്രഖ്യാപിച്ചതോടെ തിരിച്ചുപോവാമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇവരുടെ പ്രതീക്ഷകള്‍ അസ്മതിക്കുകയായിരുന്നു.
ഏപ്രില്‍ 25 മുതലാണ് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ലീവിന് നാട്ടിലേക്ക് വന്ന പലര്‍ക്കും ലീവ് നീട്ടിക്കൊടുക്കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഇനിയും തിരിച്ചുപോവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഇവര്‍.
0 Comments