ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികൾകുത്തനെ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്.24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേർ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയർന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവിൽ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ കേരളം ഇന്ന് രാജ്യത്ത് തമിഴ്നാടിന് താഴെ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത 80834 പുതിയ രോഗികളിൽ 85 ശതമാനവും (68975) അസം (3463), പശ്ചിമബംഗാൾ (4286), ഒഡീഷ (4852), ആന്ധ്രാപ്രദേശ് (6952), കർണ്ണാടക (9785), മഹാരാഷ്ട്ര (10697), കേരളം (13832), തമിഴ്നാട് (15108) എന്നീ 8 സംസ്ഥാനങ്ങളിൽ നിന്നാണ്.
0 Comments