രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്ക്.
രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മഹാമാരിയുടെ വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. 6,148 കോവിഡ് മരണങ്ങള്‍ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ, കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.
അതേസമയം, 94,052 പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുകയും,1,51,367 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. ഇതില്‍ 2,76,55,493 പേര്‍ രോഗമുക്തരായി.
11,67,952 പേരാണ് ഇനി ചികിത്സയിലുള്ളത്.
ബിഹാറിൽ മരണനിരക്കിൽ മാറ്റം വന്നതാണ് പ്രതിദിന കണക്കിലെ വൻ വർധനവിന് കാരണം. ബിഹാറിൽ നേരത്തെ കണക്കിൽപ്പെടാത്ത 3971 മരണങ്ങളാണ് കഴിഞ്ഞദിവസം പുതിയതായി രേഖപ്പെടുത്തിയത്.
ബിഹാറിലെ യഥാർഥ കോവിഡ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ഏപ്രിൽ-മെയ് മാസങ്ങളിലെ മരണനിരക്ക് പരിശോധിക്കാൻ പാട്ന ഹൈക്കോടതി നിർദേശിച്ചു. ഇതുപ്രകാരം 9249 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സർക്കാറിന്റെ പുതിയ കണക്ക്. കഴിഞ്ഞ ദിവസം വരെ 5,500ൽ താഴെ ആളുകൾ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നായിരുന്നു ബിഹാർ സർക്കാറിന്റെ കണക്ക്.
23,90,58,360 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.
0 Comments