🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,274 പേർക്ക് കൂടി കൊവിഡ്, 1,028 പേർക്ക് രോഗമുക്തി.
🇦🇪യുഎഇയില്‍ 2179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.
🇴🇲ഒമാനിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്ക; ആയിരത്തിലധികം പേർ ആശുപത്രിയിൽ.
🇶🇦ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കും.
🕋ഹജ്ജ് തീർഥാടകർക്കുള്ള സേവനം: ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
🇴🇲ഒമാനിൽ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്‌കൂളുകളിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കും.
🇶🇦ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി; രോഗവ്യാപനം വീണ്ടും കുറഞ്ഞു.
🇸🇦സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രായപരിധി താഴ്ത്തി; മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്‌സിന്‍ ലഭിക്കുമെന്ന് അധികൃതര്‍.
🇴🇲ഒമാൻ: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.
🎙️അല്‍ബെയ്ക് ഇനി യുഎഇയിലും, ആദ്യ ബ്രാഞ്ച് ദുബായ് മാളില്‍.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,274 പേർക്ക് കൂടി കൊവിഡ്, 1,028 പേർക്ക് രോഗമുക്തി.
✒️സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,028 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,61,242 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,43,810 ആയി ഉയർന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7,503 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,929 പേരാണ്. ഇതിൽ 1,565 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 437, റിയാദ് 277, കിഴക്കൻ പ്രവിശ്യ 180, അസീർ 90, മദീന 78, ജീസാൻ 69, അൽഖസീം 50, നജ്റാൻ 25, തബൂക്ക് 23, ഹായിൽ 18, അൽബാഹ 17, വടക്കൻ അതിർത്തി മേഖല 8, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,212,788 ഡോസ് ആയി.
🇦🇪യുഎഇയില്‍ 2179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം.
✒️യുഎഇയില്‍ 2,179 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,151 പേര്‍ സുഖം പ്രാപിക്കുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,54,412 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,89,423 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,68,828 പേര്‍ രോഗമുക്തരാവുകയും 1,710 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,885 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്ക; ആയിരത്തിലധികം പേർ ആശുപത്രിയിൽ.
✒️ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1931 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. 14 കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്‍ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,28,579 ആയി.
2,448 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. ഇതുവരെ 2,06,844 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറില്‍ 128 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 329 പേർ ഉൾപ്പെടെ, ഇപ്പോൾ 1021 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
🇶🇦ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കും.
✒️ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാങ്കുകൾ, എടിഎമ്മുകൾ തുടങ്ങിയവ വഴി പുതിയ നോട്ടുകൾ മാറിയെടുക്കാനുള്ള നടപടി ജനങ്ങൾ വേഗത്തിലാക്കണമെന്ന് ഖത്തർ നാഷണൽ ബാങ്ക് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 18നാണ് ഖത്തർ പുതിയ കറൻസികൾ പുറത്തിറക്കിയത്. തുടർന്ന് പഴയ നോട്ടുകൾ മാറിയെടുക്കാനുള്ള സമയപരിധി ജൂലൈ ഒന്നായും നിശ്ചയിച്ചു. അവസാന തിയതിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഇനിയും പഴയ നോട്ടുകൾ കയ്യിലുള്ളവർ അവ മാറ്റിയെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഖത്തർ നാഷണൽ ബാങ്ക് ആവശ്യപ്പെട്ടത്. ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലുള്ള മുഴുവൻ ബാങ്കുകളിലും ക്യൂഎൻബി എടിഎമ്മുകൾ, ഐടിഎമ്മുകൾ തുടങ്ങിയ വഴിയും പഴയ നോട്ടുകൾ മാറിയെടുക്കാനും ഡെപ്പോസിറ്റ് ചെയ്യാനും സൗകര്യമുണ്ട്. ജൂലൈ ഒന്നിനുശേഷം ഈ നോട്ടുകൾ വിനിമയത്തിനായി ഉപയോഗിക്കുന്നത് കുറ്റകരമാകും. ഒരു റിയാൽ മുതൽ അഞ്ഞൂറ് വരെയുള്ള മുഴുവൻ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീസ് കറൻസികൾ ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ വർഷം പുറത്തിറക്കിയത്.
🕋ഹജ്ജ് തീർഥാടകർക്കുള്ള സേവനം: ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
✒️സൗദിയിലെ ആരോഗ്യ രംഗത്തുള്ളവർക്ക് ഹജ്ജ് സേവനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരഞ്ഞെടുത്ത മെഡിക്കൽ പ്രൊഫഷനിലുള്ളവർക്കാണ് സേവനത്തിന് അവസരമുണ്ടാകുക. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് സേവന വിഭാഗമാണ് രജിസ്ട്രേഷന് നിർദേശം നൽകിയത്. സേവനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടലിൽ മുൻകൂട്ടി പേർ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഡോക്ടർമാർ, തീവ്രപരിചരണ വിഭാഗം ജീവനക്കാർ, നഴ്സിങ് സ്റ്റാഫുകൾ, സ്പെഷലിസ്റ്റ് കാറ്റഗറിയിലുള്ള ജീവനക്കാർ, മെഡിക്കൽ ടെക്നീഷ്യന്മാർ എന്നിവർക്കാണ് സേവനത്തിന് അസരമുണ്ടാകുക. രജിസ്ട്രേഷൻ ചെയ്യുന്നവർ സൗദി മെഡിക്കൽ കമ്മീഷനിൽനിന്നുള്ള പ്രൊഫഷനും തൊഴിൽ പരിചയവും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒപ്പം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള വാക്സിനേഷൻ നിബന്ധനകളും പൂർത്തിയാക്കിയിരിക്കണം. രജിസ്റ്റർ ചെയ്യുന്നവരെ താൽക്കാലിക കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. അതിനിടെ, രാജ്യത്ത് ഇതിനകം ഹജ്ജിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിൽ എത്രപേരെ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
🇴🇲ഒമാനിൽ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്‌കൂളുകളിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കും.
✒️ഒമാനിൽ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്‌കൂളുകളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയേക്കും. ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്‌സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒമാൻ ആരോഗ്യ മന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹിയാണ് ഇക്കാര്യമറിയിച്ചത്. നിലവിലെ ധാരണ പ്രകാരം ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ എത്തും. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തിലധികം ഡോസ് ഫൈസർ വാക്‌സിൻ ഒമാനിൽ എത്തിയിരുന്നു. കോവിഡിനെതിരായ ശക്തിയേറിയ ആയുധം വാക്‌സിനാണെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ പകർച്ചവ്യാധി രോഗ വിഭാഗം കൺസൾട്ടൻറ് ഡോ. സൈദ് അൽ ഹിനായി പറഞ്ഞു. മസ്‌കത്ത് ഗവർണറേറ്റിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് വാക്‌സിനേഷൻ സമയം.
🇶🇦ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി; രോഗവ്യാപനം വീണ്ടും കുറഞ്ഞു.
✒️ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 224 പേരാണ് രോഗമുക്തി നേടിയത്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 55 പേര്‍. 2,442 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 38, 45, 50 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 573. രാജ്യത്ത് ഇതുവരെ 2,16,123 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,138. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 167 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 12,767 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 27,29,437 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
🇸🇦സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രായപരിധി താഴ്ത്തി; മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്‌സിന്‍ ലഭിക്കുമെന്ന് അധികൃതര്‍.
✒️സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്സിനേഷന്‍ പ്രായപരിധി താഴ്ത്തി. 60 വയസ്സ് എന്നുള്ളത് 58 വയസ്സാക്കിയാണ് ഇളവ് വരുത്തിയത്. വരും ദിവസങ്ങളില്‍ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്‌സിന്‍ വ്യാപകമായി മുഴുവന്‍ ആളുകള്‍ക്കും ഉടന്‍ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതര്‍ സൂചന നല്‍കി.
രാജ്യത്തുടനീളം സ്ഥാപിച്ച വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ഒന്നാം ഡോസ് കുത്തിവയ്പിനു നല്ല പ്രതികരണമാണു ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ ജനസംഖ്യയുടെ പകുതിയോട് അടുക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അഞ്ചു വിഭാഗം ആളുകള്‍ക്കു മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ രണ്ടാമത്തെ വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുള്ളത് ഡയാലിസിസിനു വിധേയമാകുന്ന വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, പൊണ്ണത്തടിക്കാര്‍, 60 വയസ് കഴിഞ്ഞവര്‍ എന്നിവരാണവര്‍. ഇളവ് ലഭിക്കുന്ന പ്രായപരിധി കുറച്ച് കൊണ്ടുവരാനാണു അധികൃതരുടെ പദ്ധതി.
2020 ഡിസംബര്‍ 15 മുതലാണ് സൗദിയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. 65 വയസിനു മുകളിലുള്ളവര്‍ക്കായിരുന്നു പ്രഥമ പരിഗണന. എന്നാല്‍ ഇത് 60 വയസിലേക്കും ഇപ്പോള്‍ 58 ലേക്കും കുറച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ ഉദ്യമം ഇനി മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതോടെ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സീന്‍ സ്വീകരിക്കാനുള്ള അവസരമാണ് ഒരുങ്ങുക.
🇴🇲ഒമാൻ: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് 2021 ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജൂൺ 6 മുതൽ ആരംഭിച്ചിട്ടുള്ള ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിലാണ് ഈ നടപടി. ജൂൺ 8-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി കൂടുതൽ പേരിലേക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കുന്ന വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്. ജൂൺ 7 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ ഇതുവരെ 335866 പേർ COVID-19 വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 9.3 ശതമാനമാണിതെന്നും മന്ത്രാലയം അറിയിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി പരീക്ഷയെഴുതുന്ന പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, പരീക്ഷകളുടെ സൂപ്പർവൈസർ ചുമതലയുള്ള ജീവനക്കാർ, മുസന്ദം ഗവർണറേറ്റിലെ പൗരന്മാർ, ഇതുവരെ വാക്സിനെടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, സൈനികർ, മറ്റു സെക്യൂരിറ്റി ജീവനക്കാർ, സർക്കാർ ജീവനക്കാർ, റോയൽ ഒമാൻ പോലീസ് അംഗങ്ങൾ, സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ, ഓയിൽ, ഗ്യാസ്, എയർപോർട്ട് മുതലായ പ്രവർത്തനമേഖലകളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്ന നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ, ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ഒമാനിൽ ആരംഭിച്ചിട്ടുണ്ട്. പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പാണ് ഇത്തരത്തിൽ നൽകുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന വാക്സിൻ കുത്തിവെപ്പിനർഹരായവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്ന മുറയ്‌ക്കാണ് വാക്സിൻ നൽകുന്നത്.
🎙️അല്‍ബെയ്ക് ഇനി യുഎഇയിലും, ആദ്യ ബ്രാഞ്ച് ദുബായ് മാളില്‍.
✒️സൗദി അറേബ്യയിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകളിലൊന്നായ അല്‍ബെയ്ക് യുഎഇയിലും. അല്‍ബെയ്കിന്റെ ആദ്യ ബ്രാഞ്ച് ദുബായ് മാളില്‍ ആരംഭിക്കും. 1974 ല്‍ സൗദിയിലെ ജിദ്ദയില്‍ ആണ് അല്‍ബെയ്ക്കിന്‍റെ തുടക്കം. നിലവില്‍ സൗദി അറേബ്യയിലും ബഹ്‌റൈനിലുമായി 120 ബ്രാഞ്ചുകളുണ്ട്.
ലോകത്തെ എട്ട് മികച്ച ഫാസ്റ്റ് ഫുഡ് ശൃംഖലയില്‍ അല്‍ബെയ്ക് ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ മൂന്ന് ബ്രാഞ്ചുകള്‍ തുറന്നു. പിന്നീടാണ് ദുബായിലേക്ക് എത്തിയത്. അബുദാബി നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ സെര്‍വ്ക്വസ്റ്റുമായി സഹകരിച്ചാണ് അല്‍ബെയ്കിന്റെ വരവ്.
0 Comments