Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

🔰Calicut University: കാലിക്കറ്റ് സർവകലാശാല.

പുനർമൂലനിർണയ ഫലം

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ബാച്ച്‌ലർ ഓഫ് ലോ (ഓണർ) നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

🔰Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 19 ന് നടത്താനിരുന്നതും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചതുമായ നാലാം വര്‍ഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കള്‍പ്പ്ച്ചര്‍ ആന്റ് അപ്ലൈഡ് ആര്‍ട്ട്) പരീക്ഷകള്‍ ജൂണ്‍ 28 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 27 മുതല്‍ നടത്താനിരുന്നതും കോവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 25 ലേക്ക് മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി, 2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല മെയ് 17 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 30 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ജൂണ്‍ 29 ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം/യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം/ഈവനിംഗ്) റെഗുലര്‍ 2018 സ്‌കീം പരീക്ഷയുടെ മാറ്റിവച്ച ഇന്റേണ്‍ഷിപ്പ് ആന്റ് വൈവാ വോസി പരീക്ഷ ജൂണ്‍ 28 ന് പുനഃരാരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും പരീക്ഷയില്‍ ഹാജരാകാവുന്നതാണ്.

പ്രാക്ടിക്കല്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി പരീക്ഷ മാര്‍ച്ച് 2021 ന്റെ ഭാഗമായുളള പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് ജൂലൈ 5 മുതല്‍ 7 വരെയും, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിന് ജൂണ്‍ 29 മുതല്‍ 30 വരെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന് ജൂലൈ 5 മുതല്‍ 6 വരെയും നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

🔰MG University Announcements: എംജി സർവകലാശാല

ബി.എ./ബി.കോം. പരീക്ഷകേന്ദ്രം

ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും വാങ്ങി പരീക്ഷകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. ജൂൺ 25 മുതൽ ഹാൾടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.

അപേക്ഷ തീയതി നീട്ടി

കോവിഡ് 19 മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ 2021 വർഷത്തെ എം.ബി.എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.

🔰Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

തളാപ്പ്, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൌൺസിലിങിലും, തങ്കയം, ഫാപ്പിയൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെൻറിലും 2021- 22 അധ്യയന വർഷത്തേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൌൺസലിങ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർട്ട് ടൈം) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.

ഹാൾടിക്കറ്റ്

29.06.2021 ന് ആരംഭിക്കുന്ന മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)മാർച്ച് 2021 പരീക്ഷയുടെയും മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ കോവിഡ് സ്പെഷ്യൽ മാർച്ച് 2020 പരീക്ഷയുടെയും ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഹോർടിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ സാധിക്കാത്തവർ സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കണം.

രണ്ട് പരീക്ഷകൾക്കും രജിസ്റ്റർ ചെയ്തവർ ഏതെങ്കിലും ഒരു പരീക്ഷയുടെ ഹോൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

07.07.2021, 09.07.2021 തീയതികളിൽ നടക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ സപ്ലിമെന്ററി (മാർച്ച് 2021) പരിക്ഷക്ക് അപേഷിച്ചിരിക്കുന്ന മുഴുവൻ പരീക്ഷാർഥികളുടെയും പരീക്ഷാകേന്ദ്രം സർവകലാശാലയുടെ താവക്കര (കണ്ണൂർ) ക്യാംപസ് ആയിരിക്കും.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾക്ക് 12.07.2021 മുതൽ 14.07.2021 വരെ പിഴയില്ലാതെയും 16.07.2021 വരെ പിഴയോടു കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 21.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

🔰കേരള സർവകലാശാല യുജി, പിജി പരീക്ഷകൾ ജൂൺ 28, 29 തീയതികളിൽ തുടങ്ങും.

കേരള സർവകലാശാല യുജി പരീക്ഷകൾ ജൂൺ 28 നും പിജി പരീക്ഷകൾ ജൂൺ 29 നും ആരംഭിക്കും. ബിഎസ്‌സി., ബികോം പരീക്ഷകൾ രാവിലെ 9.30 മുതൽ 12.30 വരെയും ബിഎ പരീക്ഷകൾ ഉച്ചയ്ക്കുശേഷം 2 മുതൽ 5 വരെയും ആയിരിക്കും നടത്തുക. സർവകലാശാല പരിധിക്കകത്തുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീടിനടുത്തുള്ള കോളേജിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം സർവകലാശാല ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സർവകലാശാലക്കു വെളിയിൽ വിവിധ ജില്ലകളിലായി 11 കേന്ദ്രങ്ങളിലും പരീക്ഷ നടത്തുവാൻ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇതിനുവേണ്ടി വിദ്യാർത്ഥികളിൽനിന്ന് ഓപ്ഷൻ സ്വീകരിച്ചുകഴിഞ്ഞു. 435 ഓളം വിദ്യാർത്ഥികൾ സർവകലാശാലയുടെ പരിധിക്ക് വെളിയിലുള്ള സെന്ററുകൾ വഴി പരീക്ഷ എഴുതാൻ ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സർവകലാശാല ജീവനക്കാർ നേരിട്ട് പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകും.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, പരീക്ഷ ബോർഡ് ചെയർമാൻമാർ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി പ്രത്യേകം പ്രത്യേകം യോഗങ്ങൾ വിസി, പിവിസി, പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് പരീക്ഷ നടത്തുവാൻ വേണ്ടി ആവശ്യമായ ധനസഹായവും എല്ലാ പരീക്ഷ കേന്ദ്രങ്ങൾക്കും സർവകലാശാല നൽകുന്നുണ്ട്. 500 വിദ്യാർത്ഥികളിൽ കുറവ് കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾക്ക് 5000 രൂപയും 500 നു മുകളിൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾക്ക് 10,000 രൂപയും ആണ് സഹായധനം നൽകുന്നത്.

യഥാസമയം പേപ്പറുകൾ സർവകലാശാലാ ആസ്ഥാനത്ത് എത്തിച്ചു പരീക്ഷ കഴിഞ്ഞ ഉടനെ മൂല്യനിർണയം ആരംഭിക്കാനുള്ള നടപടികൾക്കും സർവകലാശാല തുടക്കം കുറിച്ചിട്ടുണ്ട്. സാധാരണ രീതിയിൽ പരീക്ഷകൾ നടത്താൻ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ സ്വീകരിക്കേണ്ട ബദൽ രീതി സർവകലാശാല ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

🔰പ്രഖ്യാപിച്ച ദിവസം തന്നെ എസ്എസ്എൽസി ഫലം പുറത്തിറക്കും: മന്ത്രി

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച തീയ്യതിയിൽ തന്നെ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ കേരള എൻജിഒ യൂണിയൻ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്നു കോടി രൂപ മൂല്യം വരുന്ന 2500 ടാബുകൾ ആണ് എൻജിഒ യൂണിയൻ വിതരണം ചെയ്യുക.

കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ ആണെങ്കിലും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്കൂളുകളിലും സഹായ സമിതികൾ രൂപീകരിക്കണം. മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

പ്ലസ്‌വണ്‍ പരീക്ഷ നടത്തുമെന്ന് കേരളം; സുപ്രീംകോടതിയുടെ തീരുമാനം പിന്നീട്

പ്ലസ്പ വൺ പരീക്ഷ നടത്താൻതന്നെയാണ് തീരുമാനമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏപ്രിലിൽ നടത്തിയെന്നും സർക്കാർ പറഞ്ഞു. സെപ്റ്റംബറിൽ പ്ലസ്വൺ പരീക്ഷ നടത്താനുള്ള കേരളത്തിന്റെ തീരുമാനത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിറക്കും.

വിവിധ സംസ്ഥാനബോർഡുകളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജിക്കിടെയാണ് കേരളത്തിലെ പതിനൊന്നാംക്ലാസ് പരീക്ഷയുടെ വിഷയവുമെത്തിയത്. പ്ലസ്വൺ പരീക്ഷയും യോഗ്യത കണക്കാക്കാൻ ആവശ്യമാണെന്നും റദ്ദാക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേരളം വ്യക്തമാക്കി.

ആറുസംസ്ഥാനങ്ങൾ അവരുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ നടത്തിക്കഴിഞ്ഞു. ആന്ധ്രാപ്രദേശ് ഒഴികെയുള്ള ബാക്കി സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്ലസ്ടു പരീക്ഷ നടത്താനാണ് തീരുമാനമെന്ന് ആന്ധ്ര അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ സുപ്രീംകോടതി ആശങ്കയറിയിച്ചു. ഒരാൾക്കെങ്കിലും കോവിഡ് ബാധിച്ച് ആപത്ത് സംഭവിച്ചാൽ സംസ്ഥാന സർക്കാരാകും അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ആന്ധ്രയ്ക്ക് മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments