Ticker

6/recent/ticker-posts

Header Ads Widget

ഇന്ധനനികുതി കുറയ്ക്കില്ല, കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത്; ആവർത്തിച്ച് സംസ്ഥാന സർക്കാർ

⛽ഇന്ധന വില ഇന്നും വര്‍ധിച്ചു.

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി._ _തിരുവനന്തപുരത്ത് പെട്രോൾ വില 100 കടന്നു. സാധാരണ പെട്രോളിന് 100 രൂപാ 09 പൈസയായി. ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിന് 104 രൂപ 22 പൈസയായി.

ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്.

കാസർകോടും പെട്രോൾ വില നൂറ് കടന്നു.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.

തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോട്ടും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത് എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ. പെട്രോൾ ഡീസൽ സംസ്ഥാന നികുതി കുറയ്ക്കില്ല. ജി എസ് ടി യിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. 
അത് സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമുണ്ടാക്കുമെന്നും സർക്കാർ പറയുന്നു.

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വർഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണ വിലകൂട്ടിയത്.

Post a Comment

0 Comments