Ticker

6/recent/ticker-posts

Header Ads Widget

ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി

സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ നാളെ (ബുധനാഴ്ച) മുതൽ സർവീസ് തുടങ്ങും. ഇന്‍റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും.

നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.

ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസ് ഭാഗികമായി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് നീക്കം. ഒന്‍പതെണ്ണം നാളെ പുനരാരംഭിക്കും. 30 സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്.

ഇന്‍റർസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉൾപ്പടെ വീണ്ടും തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ദീർഘദൂരട്രെയിനുകൾ നാളെ തുടങ്ങുന്ന കാര്യവും റെയിൽവേ പ്രഖ്യാപിച്ചേക്കും. 

ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും. എന്നാൽ ചില ദീർഘദൂര തീവണ്ടികൾ സർവീസ് തുടർന്നിരുന്നു

Post a Comment

0 Comments