🔰Kerala University Announcements: കേരള സര്‍വകലാശാല.
അപേക്ഷാഫോം വില്പന കേന്ദ്രം പ്രവര്‍ത്തന സമയം
കേരളസര്‍വകലാശാല അപേക്ഷാഫോം വില്പന കേന്ദ്രം ‘കോവിഡ്’ മാനദണ്ഡങ്ങള്‍ പാലിച്ച് ജൂണ്‍ 30 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. പ്രവര്‍ത്തന സമയം രാവിലെ 10.30 മുതല്‍ 1 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെയുമായിരിക്കും.
പരീക്ഷാഫലം
കേരള സര്‍വകലാശാല 2020 മെയ് മാസം നടത്തിയ സി.ബി.സി.എസ് ബി.കോം രണ്ടാം സെമസ്റ്റര്‍ 2019 അഡ്മിഷന്‍ (റെഗുലര്‍) 2018 അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്), 2017 ,2016, 2015 & 2014 അഡ്മിഷന്‍ (സപ്ലിമെന്ററി), 2013 അഡ്മിഷന്‍ (മേഴ്‌സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16. അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദ വിവരം വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല 2020 ഒക്ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (ഓള്‍ഡ് സ്‌കീം) ഫൈനല്‍ മേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയ
ത്തിനും ജൂലൈ 7 വരെ അപേക്ഷിക്കാവുന്നതാണ്.
പ്രാക്ടിക്കല്‍/ വൈവ
കേരള സര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ അവസാന വര്‍ഷ, രണ്ടാം വര്‍ഷ, മൂന്നാംവര്‍ഷം ബി.ഫാം സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും യഥാക്രമം 2021 ജൂലൈ 5, 6, 9 തീയതി മുതല്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, തിരുവനന്തപുരം ഗവ: മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
🔰MG University Announcements: എംജി സർവകലാശാല.
പരീക്ഷ ഫലം
2020 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ടെക് (സീപാസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ |ത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ തീയതി നീട്ടി
സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.ടി.ടി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ്, എം.എഡ്., എം.ടെക്, ബി.ബി.എ., എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021 – 22 അക്കാദമിക വർഷ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വരെ നീട്ടി. കോവിഡ് 19 മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് സമയം ദീർഘിപ്പിച്ചത്. വിശദവിവരത്തിനും ഓൺലൈൻ അപേക്ഷസമർപ്പിക്കുന്നതിനും http://www.cat.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. വിശദവിവരത്തിന് ഫോൺ: 9188661784, 0481-2733595, ഇമെയിൽ: cat@mgu.ac.in
പ്രാക്ടിക്കൽ
മൂന്നും നാലും സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) മാർച്ച്/ജൂൺ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ ഒന്നുമുതൽ 14 വരെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
എം സി എ : നാളത്തെ (30-6-2021) പരീക്ഷ മാറ്റി
നാളെ (30-6-2021)നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.സി.എ ഡിഗ്രി പരീക്ഷകൾ ജൂലൈ 9 ലേക്ക് മാറ്റി. ജൂലൈ 2,5,7 തിയതികളിൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതന നിരക്കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 9847533374, 9249797401 എന്നീ നമ്പറുകളില്‍ ജൂലൈ 8-ന് മുമ്പായി ബന്ധപ്പെടുക.
ഹാള്‍ടിക്കറ്റ്
ജൂലൈ 6-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ജൂലൈ-1 മുതല്‍ ലഭ്യമാകുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Kannur University Announcementsഛ കണ്ണൂർ സർവകലാശാല
പരീക്ഷാകേന്ദ്ര മാറ്റം
ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റിൽ ഗവ. ആർട്സ് & സയൻസ് കോളേജ് കിനാനൂർ കരിന്തളം പരീക്ഷാകേന്ദ്രമായി രേഖപ്പെടുത്തിയ വിദ്യാർഥികൾ സി. കെ. നായർ ആർട്സ് & മാനേജ്മെന്റ് കോളേജിലും, ഗവ. കോളേജ് മാനന്തവാടി പരീക്ഷാകേന്ദ്രമായി രേഖപ്പെടുത്തിയ വിദ്യാർഥികൾ പി. കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
ഹാൾടിക്കറ്റ്
06.07.2021 ന് ആരംഭിക്കുന്ന വച്ച് നടക്കുന്ന ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റേണൽ മാർക്ക്
ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനിള്ള സമയപരിധി:
ആറാം സെമസ്റ്റർ ബിരദ പരീക്ഷ, ഏപ്രിൽ 2021 : 30.06.2021 – 12.07.2021
ആറാം സെമസ്റ്റർ എം. സി. എ. പരീക്ഷ, മെയ് 2021 : 06.07.2021 – 13.07.2021
ഒന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷ, ഒക്റ്റോബർ 2020 : 08.07.2021 – 16.07.2021
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം
പ്രൊജക്റ്റ് മൂല്യനിർണയം
ആറാം സെമസ്റ്റർ ബി. എ. ഇക്കണോമിക്സ്/ ഡിവെലപ്മെന്റ് ഇക്കണോമിക്സ് (റെഗുലർ/ സപ്ലിമെന്ററി, ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം 01.07.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
🔰പി.എസ്.സി അറിയിപ്പുകൾ.
പത്താം ക്ലാസ്സ് - പൊതു പരീക്ഷ - 03.07.2021.
03.07.2021-ൽ നടത്തുന്ന പത്താംക്ലാസ്സ് യോഗ്യതാ പൊതു പരീക്ഷയ്ക്ക് തീയതി മാറ്റി നൽകുന്നതിനായി 15.03.2021 വരെ രേഖകൾ സഹിതം അപേക്ഷ നൽകിയിട്ടുള്ള ഉദ്യോഗാർത്ഥികളിൽ അഡ്മിഷൻ ടിക്കറ്റ് ലഭിയ്ക്കാത്തവർ 30.06.2021 -ന് 9446445483, 0471- 2546246, 0471-2546260 എന്നീ നമ്പരുകളിൽ 30.06.2021 നകം
ബന്ധപ്പെടേണ്ടതാണ്. അതിനുശേഷമുളള പരാതികൾ പരിഗണിയ്ക്കുന്നതല്ല.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰പി.എസ്.സി. പരീക്ഷ; കൊവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും.
കൊവിഡ് പോസിറ്റീവ് ആയവർക്ക് പിഎസ്സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്‌മുറി സജ്ജമാക്കാൻ തീരുമാനമായി. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ കൊവിഡ് പോസിറ്റീവ് ആയവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ്സ്‌മുറി തയാറാക്കും. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പി എസ് സി.
🔰ജാം അധിഷ്ഠിത എം.എസ്സി. പ്രവേശനം; ആദ്യ അലോട്ട്മെന്റ് ജൂലായ് അഞ്ചിന്.
ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) 2021 അടിസ്ഥാനമാക്കി 22 പ്രമുഖ സ്ഥാപനങ്ങളിലെ 2021-22ലെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ എം.എസ്സി./ എം.എസ്സി. (ടെക്) അഡ്മിഷൻസ് (സി.സി.എം.എൻ.) പ്രക്രിയയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
സ്ഥാപനങ്ങൾ
രാജ്യത്തെ 20 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്, സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി. -ഷിബ്പുർ), സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (എസ്.എൽ.ഐ.ഇ.ടി.- ലോംഗോവാൾ) എന്നീ സ്ഥാപനങ്ങളിലെ പ്രവേശനമാണ് സി.സി.എം.എൻ. പരിധിയിൽ വരുന്നത്.
കോഴിക്കോട് എൻ.ഐ.ടി.
അപേക്ഷകർക്ക് 2021-ലെ ജാം സ്കോർ വേണം. യോഗ്യതാ പ്രോഗ്രാം സി.ജി.പി.എ. 6.5/60 ശതമാനം മാർക്ക് (പട്ടിക, ഭിന്നശേഷിക്കാർക്ക് 6.0/55 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകൾ, പ്രവേശനയോഗ്യത, വിശേഷാൽ യോഗ്യതാ വ്യവസ്ഥകൾ, ആവശ്യമായ ജാം പേപ്പർ, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ https://ccmn.admissions.nic.in -ൽ ലഭ്യമാണ്. കോഴിക്കോട് എൻ.ഐ.ടി.യിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എം.എസ്സി. പ്രോഗ്രാമുകളിലെ അലോട്ട്മെന്റ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.
മൂന്ന് ഘട്ടങ്ങൾ
റെഗുലർ റൗണ്ടുകളിലെ കൗൺസലിങ് പ്രക്രിയയിൽ മൂന്നു ഘട്ടങ്ങൾ ഉണ്ടാകും. ആദ്യ ഘട്ടം- ഓൺലൈൻ രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ്, ലോക്കിങ് ഓഫ് ചോയ്സസ്. രണ്ടാം ഘട്ടത്തിൽ (മൂന്ന് റൗണ്ടുകൾ), സീറ്റ് അലോട്ട്മെന്റ്, സീറ്റ് അക്സപ്റ്റൻസ് ഫീസ് അടയ്ക്കൽ, രേഖകളുടെ അപ്ലോഡിങ്, വില്ലിങ്നസ് നൽകൽ, ഓൺലൈൻ രേഖാ പരിശോധന എന്നിവ ഉണ്ടാകും. മൂന്നാം ഘട്ടം- ഓൺലൈൻ രേഖാ പരിശോധന, അന്തിമമായി അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം.
രണ്ടു സ്പെഷ്യൽ റൗണ്ടുകളും ഉണ്ടാകും. വിശദാംശങ്ങൾ വെബ്സൈറ്റിലും അവിടെയുള്ള ഇൻഫർമേഷൻ ബ്രോഷറിലും ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ എന്നിവ https://ccmn.admissions.nic.in വഴി ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചുവരെ നടത്താം. ചോയ്സ് ഫില്ലിങ്, ലോക്കിങ് ജൂലായ് രണ്ടിനകം പൂർത്തിയാക്കണം.
ആദ്യ അലോട്ട്മെന്റ് ജൂലായ് അഞ്ചിന്. വിവരങ്ങൾക്ക്: https://ccmn.admissions.nic.in
🖥️ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സ് യൂട്യൂബ് ലിങ്കുകൾ.
*Anganwadi*
*Kilikonchal*
*Class 11*
*STD 1*
*Malayalam*
*Class 8*
*STD 2*
*Mathematics*
*Class 2*
*STD 3*
*Environmental Studies*
*Class 2*
*STD 4*
*Environmental Studies*
*Class 2*
*STD 5*
*Mathematics*
*Class 3*
*STD 6*
*Basic Science*
*Class 3*
*➖➖➖STD 7➖➖➖*
*Social Science*
*Class 3*
*Urdu*
*Class 2*
*➖➖➖STD 8➖➖➖*
*Social Science*
*Class 2*
*➖➖➖STD 9➖➖➖*
*Mathematics*
*Class 3*
*Physics*
*Class 3*
*Sanskrit*
*Class 2*
*➖➖➖STD 10➖➖➖*
*Chemistry*
*Class 4*
*Social Science*
*Class 7*
*Mathematics*
*Class 6*
*➖➖➖Plus Two➖➖➖*
*Chemistry*
*Class 7*
*English*
*Class 7*
*History*
*Class 5*
*Political Science*
*Class 3*
*Business Studies*
*Class 6*
0 Comments