Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകള്‍ക്ക് മാറ്റമില്ല

സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷക്ക് മാറ്റമുണ്ടാകില്ല.

ജൂൺ 22 ന് തന്നെ പരീക്ഷകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾക്ക് നെഗറ്റീവായ ശേഷം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ലസ് ടു പ്രാക്ടികൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് നേരത്തെ വിദ്യാർഥികളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ നടത്താൻ സ്‌കൂളുകൾക്ക് നിർദേശം നൽകി. കമ്പ്യൂട്ടർ സയൻസിന് രണ്ടു മണിക്കൂറാണ് പരീക്ഷ അതിൽ രണ്ടു ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താൽ മതി. ഫിസിക്‌സിനും രണ്ടു മണിക്കൂറിൽ ഒരു പരീക്ഷണം ചെയ്താൽ മതി.

കെമിസ്ട്രിക്ക് ഒന്നര മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. മാത്തമാറ്റിക്സിൽ 2 പ്രാക്ടിക്കൽ വേണ്ട. ഒറ്റ പ്രാക്ടിക്കൽ മതിയെന്നും നിർദേശമുണ്ട്. ബോട്ടണി പ്രാക്ടികൽ പരീക്ഷയിൽ മൈക്രോസ്‌കോപ്പ് ഒഴിവാക്കി സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം എഴുതാൻ ഉള്ള രീതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരു ബാച്ചിൽ 15 പേര് എന്ന നിലയിൽ 3 ബാച്ചുകളായി പരീക്ഷ നടത്തുക. ജൂണ് 21 വരെ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾക്ക് പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യം അനുസരിച്ചു സ്‌കൂളുകൾക്ക് ക്രമീകരം ഏർപ്പെടുത്താൻ അനുവാദമുണ്ട്. കോവിഡ് നിരക്ക കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം.

എഴുത്തുപരീക്ഷയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കില്ലെന്നും ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോഗിക്കേണ്ടിവരുന്നത് കോവിഡ് പകരാൻ ഇടയാക്കുമെന്നും വിദ്യാർത്ഥികൾ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ കർശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാർത്ഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം
പാലിക്കേണ്ടതുമാണ്. വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക്ഹാജരാകുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല.

ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി
ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ്പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക്പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവന്നതാണ്.

ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ
പാടുള്ളതല്ല. ലാബുകളിൽ എ.സി.
ഉപയോഗിക്കുന്നതല്ല. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളു
എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരു സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ  സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നിർദേശമുണ്ട്.

Post a Comment

0 Comments