Ticker

6/recent/ticker-posts

Header Ads Widget

മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ

1. താഴെ ചേർത്തവ ഒഴികെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും, കേന്ദ്ര സർക്കാറിൻെറ  കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങളും,കോർപ്പറേഷനുകളും ലോക്ക് ഡൌണ്‍ കഴിയും വരെ തുറന്ന് പ്രവർത്തിക്കാന്‍ പാടുള്ളതല്ല.

a. പ്രതിരോധം, കേന്ദ്ര സായുധ സേനാ വിഭാഗങ്ങള്‍, ട്രഷറി, പെട്രോളിയം- CNG, LPG, PNG എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍. ദുരന്തനിവാരണം. വൈദ്യുതി ഉത്പാദന വിതരണ സംവിധാനങ്ങള്‍. തപാല്‍ വകുപ്പും പോസ്റ്റ് ഓഫീസുകളും. നാഷണല്‍ ഇൻഫർമാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് നൽകുന്ന സ്ഥാപനങ്ങള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.  കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍, ദൂരദർശന്‍ കേന്ദ്രം, ആകാശവാണി. കേന്ദ്ര ജലവിഭവ കമ്മീഷന്‍.  
National Cyclone Risk Mitigation Project ( MPCS and EWDS works), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളം, തുറമുഖം, റെയിൽവേ. പെട്രോനെറ്റ്/എല്‍.എന്‍.ജി വിതരണം. വിസ കോൺസുലര്‍ സർവ്വീസ്/ ഏജൻസികള്‍, റീജനല്‍ പാസ്‌പോർട്ട് ഓഫീസുകള്‍, കസ്റ്റംസ് സർവ്വീസ്, ഇ.എസ്.ഐ സർവ്വീസുകള്‍.

2.  താഴെ ചേർത്തവ ഒഴികെയുള്ള കേരള സർക്കാര്‍ സ്ഥാപനങ്ങളും, കേരള സർക്കാരിന് കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങളും, കോർപ്പറേഷനുകളും ലോക്ക് ഡൌണ്‍ കഴിയും വരെ തുറന്ന് പ്രവർത്തി ക്കാന്‍ പാടുള്ളതല്ല.

i)ആരോഗ്യം , ആയുഷ് , റെവന്യു, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ പൊതു വിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, കേരള ഐ.ടി. മിഷന്‍, ജലസേചനം, സാമൂഹ്യനീതി, മൃഗസംരക്ഷണം, പ്രിന്റിംഗ്, മെഡിക്കല്‍ ഇന്ഷൂനറന്‌സ് .

ii) പോലീസ്, എക്‌സൈസ്, ഹോം ഗാർഡ്, സിവില്‍ ഡിഫെന്‌സ്, ഫയര്‍ & റെസ്‌ക്യു  സർവ്വീസ്,ദുരന്തനിവാരണം,വനം, ജയില്‍.

 iii) ജില്ലാ കളക്ടറേറ്റ് , ട്രഷറി.

 iv) വൈദ്യുതി, ജലവകുപ്പ്, ശുചീകരണം.

 v) ഇൻഫർമേഷൻ & പബ്ലിക് റിലേഷന്‍ വകുപ്പ്.

vi) ഗതാഗത വകുപ്പ് , മോട്ടോര്‍ വാഹന വകുപ്പ്, മാതൃ ശിശു വകുപ്പ്, ക്ഷീര വികസന വകുപ്പ്, നോർക്ക.

മേല്‍ പറഞ്ഞവയില്‍ കോവിഡ് മാനേജ്‌മെന്റ് ജോലികളില്‍ നേരിട്ട് ഇടപെടാത്ത സ്ഥാപനങ്ങളില്‍ ജോലിക്കാരെ പരമാവധി കുറച്ച് പ്രവർത്തിക്കേണ്ടതാണ്.

നിയമസഭാ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി എല്ലാ വകുപ്പുകളിലെയും ഏറ്റവും കുറഞ്ഞ ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷ സംബന്ധമായ ജോലികളില്‍ ഏർപെട്ടിട്ടുള്ളവരും ജോലിക്ക് ഹാജരാകേണ്ടതാണ്.

കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോർപ്പേറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, മുതലായ എല്ലാ സ്ഥാപനങ്ങളിലേയും പകുതി ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 07.06.2021 തീയതി മുതല്‍ ജോലിക്ക് ഹാജരാകേണ്ടതാണ്.

3. സർക്കാർ സ്വകാര്യ മേഖലയിലുള്ള ആശുപത്രികളും അതിനോടനുബന്ധിച്ച മെഡിക്കല്‍ സ്ഥാപനങ്ങളും (നിർമ്മാ ണ വിതരണ യൂണിറ്റുകളും ഉൾപ്പെടെ), മെഡിക്കല്‍ ഉപകരണ കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ആംബുലൻസ് സർവീസുകള്‍ തുറന്ന് പ്രവര്ത്തിക്കുന്നതാണ്. ആരോഗ്യവകപ്പ്, നഴ്‌സുമാര്‍,പാരാ മെഡിക്കല്‍ സ്റ്റാഫ്, മറ്റ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ എന്നിവർക്ക്  ജോലി ആവശ്യത്തിനുള്ള യാത്ര അനുവദിക്കുന്നതാണ്.

ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ കൊണ്ട് പോകുന്നതിനും ജീവനക്കാരുടെ  യാത്രകൾക്കും  യാതൊരു തടസ്സവുമില്ലെന്ന് ഇൻസിഡന്റ് കമാന്ഡർമാർ ഉറപ്പ് വരുത്തേണ്ടതാണ്.

4.  കൃഷി, പച്ചക്കറി, മത്സ്യം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് അത്യവശ്യം യാത്ര ചെയ്യേണ്ടവരെ  അനുവദിക്കുന്നതാണ്.  അതി വേഗം നശിച്ചു പോകുന്ന കാർഷിരക സാധനങ്ങളുടെ സംഭരണം വിതരണം എന്നിവ അനുവദിക്കുന്നതാണ്.

5.  താഴെ പറയുന്നവയൊഴികെയുള്ള വാണിജ്യ സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കാന്‍ പാടുള്ളതല്ല.

• ഭക്ഷ്യ വസ്തുകള്‍ വില്ക്കുന്ന കടകള്‍ (റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പഴം പച്ചക്കറി കടകള്‍, പാലുൽപന്നങ്ങള്‍ വില്ക്കു ന്ന കടകള്‍, മത്സ്യ മാംസ വിൽക്കു ന്ന കടകള്‍, മൃഗങ്ങളുടെ തീറ്റ, വളർത്തു  പക്ഷികളുടെ തീറ്റ എന്നിവ വില്പ്ന നടത്തുന്ന കടകള്‍, ബേക്കറികള്‍,  
(കടകള്‍ പ്രധാനമായും ഹോം ഡെലിവറികള്‍ നടത്തേണ്ടതാണ് മേല്‍ പറഞ്ഞ ഷോപ്പുകള്‍ 7.30 PM ന് നിർബന്ധമായും അടക്കേണ്ടതാണ്)

• ഹോട്ടലുകൾക്ക് പാർസല്‍ സർവ്വീസുകള്‍/ ഹോംഡെലിവറികൾക്കാ യി രാവിലെ 7 മണി മുതല്‍ വൈകിട്ട് 7.30 വരെ തുറന്ന് പ്രവർത്തിയക്കാവുന്നതാണ്. 

• ഇലക്ടോണിക് അച്ചടി മാധ്യമങ്ങള്‍.
• കേബിള്‍ & DTH സര്വ്വീകസുകള്‍.
• ടെലി കമ്യൂണിക്കേഷന്‍, ഇന്റനെറ്റ്, പ്രക്ഷേപണ സർവ്വീസുകള്‍, ഇൻഫർമേഷന്‍ ടെക്‌നോളജി (അക്ഷയ സെന്റര്‍ ഉൾപ്പെടെ) അനുബന്ധ സേവനങ്ങള്‍.

• ഭക്ഷ്യ, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം ( മെഡിക്കല്‍ ഉപകരണങ്ങള്‍ ഇ-കൊമേഴ്‌സ് വഴി ഹോം ഡെലിവറി നടത്തുന്നത്)

• പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി, പെട്രോളിയം & ഗ്യാസ് സംഭരണ വിതരണ കേന്ദ്രങ്ങള്‍.

• വൈദ്യതി ഉല്പാ ദന പ്രസരണ വിതരണ യൂണിറ്റുകളം അവയുടെ സേവനങ്ങളും.

• സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയില്‍ ഉൾപ്പെട്ട മെമ്പര്‍ ബാങ്കുകളുടെ ക്ലിയറിംങ് ഹൗസുകൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിമിതമായ ജോലിക്കാരെ ഉൾപ്പെടുത്തി പ്രവർത്തി ക്കാവുന്നതാണ്.

• കോൾഡ് സ്റ്റോറേജ്, വെയര്‍ ഹൗസ് സർവ്വീസുകള്‍.

• പ്രൈവറ്റ് സെക്യൂറിറ്റി സർവ്വീസുകള്‍.

• ശുചീകരണ സാമഗ്രികളുടെ വിതരണം.

• കോവിഡ് -19 അനുബന്ധമായി മാസ്‌ക്, സാനിറ്റൈസര്‍, മരുന്നുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവയുടെ സ്വകാര്യ നിർമ്മാണ യൂണിറ്റുകള്‍.

• നിർമ്മാണ സാമഗ്രികള്‍, പ്ലംമ്പിംങ്ങ്, ഇലക്ട്രിക്കല്‍ & അലുമിനിയം ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉൾപ്പടെ വിൽക്കുന്ന കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

• പുസ്തകങ്ങള്‍ ഇ-കൊമേഴ്‌സ് വഴിയും/ ഹോംഡെലിവറി വഴിയും വിതരണം അനുവദനീയമാണ്. 

• സ്റ്റേഷനി കടകൾക്ക് പ്രവർത്തസന അനുമതി ഉണ്ടായിരിക്കുന്നതല്ല.

• ഇ-കൊമേഴ്‌സ്, കൊറിയര്‍ എന്നിവ (ഇവക്ക് ഉപയോഗിക്കുന്ന വാഹനം ഉൾപ്പടെ).

• അവശ്യ സേവനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍.

• ടോള്‍ ബൂത്തുകള്‍, മത്സ്യ ബന്ധനം, ഉള്‍ നാടന്‍ മത്സ്യ ബന്ധനം, അക്വാകൾച്ചര്‍,

• പാലിയേറ്റീവ് കെയര്‍ സർവ്വീസ്.

6. വ്യവസായ സ്ഥാപനങ്ങളും ഉല്പാദന കേന്ദ്രങ്ങളും (കശുവണ്ടി, കയര്‍, പ്രിന്റിംഗ് എന്നിവ ഉൾപ്പടെ) 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാവുന്നതാണ്. 

7. ആവശ്യാനുസരണം ഇന്റസ്ട്രിയല്‍ ഏരിയകളില്‍ കെ എസ് ആര്‍ ടി സി ക്ക്  കുറഞ്ഞ ബസുകള്  ഉപയോഗിച്ച്  സർവീസ് നടത്താവുന്നതാണ്. 

8. പൈനാപ്പിളുകളുടെ ശേഖരണവും അനുബന്ധ ജോലികൾക്കുമായി അതിഥി തൊഴിലാളികൾക്ക് ജോലി ചെയ്യാവുന്നതാണ്.

9. ടോലികോം ടവറുകളുടെ നിർമ്മാണ പ്രവർത്തനനങ്ങള്‍ അനുവദിക്കുന്നതാണ്.

10. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തത്കാലികമായി നിർത്തി വെച്ചിരിക്കുന്നു. ആയതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ

i. ടൂറിസ്റ്റുകള്‍/ ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടവര്‍/ ആരോഗ്യ പ്രവർത്തകര്‍ മറ്റു അടയിന്തര പ്രാധാന്യമുള്ള ജീവനക്കാര്‍, വ്യോമ/ കടല്‍ ഗതാഗത ജീവനക്കാര്‍ എന്നിവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, മോട്ടലുകള്‍, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ .

    ii. ക്വാറന്റൈന്‍ സെന്ററുകളായി പ്രവരത്തിക്കുന്ന സ്ഥാപനങ്ങള്‍.

11. വിദ്യാഭ്യാസ, ട്രൈനിംഗ്, റിസർച്ച് , കോച്ചിംഗ് സ്ഥാപനങ്ങള്‍ പ്രവർത്തി ക്കാന്‍ പാടുള്ളതല്ല.

12. ആരാധനാലയങ്ങളില്‍ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

13. എല്ലാ വിധ സാമൂഹ്യ/ രാഷ്ട്രീയ/ കായിക/ വിനോദ/ സാംസ്‌കാരിക/ മതപരമായ കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.

14. മരണാനന്തര ചടങ്ങുകൾക്ക് 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്, വിവരങ്ങള്‍ കോവിഡ് 19 ജാഗ്രതാ പോർട്ടിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

15. മുൻകൂട്ടി തീരുമാനിച്ച വിവാഹ ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.
(പങ്കെടുക്കുന്ന ആളുകള്‍ കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കേണ്ടതാണ്. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതും കോവിഡ് 19 ജാഗ്രതാ പോർട്ടെലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്.)

16. കോവിഡ് 19 പ്രതിരോധ പ്രവർത്തിനങ്ങളുമായി ബന്ധപ്പെട്ട വളണ്ടിയരമാരുടെ യാത്രകള്‍ അനുവദിക്കുന്നതാണ്.

17. ഇലക്ടിക്കല്‍, പ്ലംബിംഗ്, സർക്കാര്‍/ സ്വകാര്യ ആശുപത്രികളിലെ അറ്റകുറ്റ പണികൾക്കാകയി പോകുന്ന ലിഫ്റ്റ് ടെക്‌നിഷ്യന്മാാര്‍ എന്നിവര്ക്ക്  അവരുടെ ഐഡന്റിറ്റി കാർഡ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.  

18. മഴക്കാലപൂർവ്വ ശുചീകരണ പ്രവരത്തനങ്ങൾ അനുവദിക്കുന്നതാണ്.

19. വീട്ടു ജോലിക്കാര്‍, കിടപ്പിലായ രോഗികള്‍/ വീടുകളില്‍ തന്നെ കഴിയുന്ന വാർദ്ധക്യ  രോഗികളെ പരിചരിക്കാന്‍ പോകുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ യാത്രകള്‍ അനുവദിക്കുന്നതാണ്.

20. നിർമ്മാണ/ അറ്റകുറ്റ പണികള്‍ അനുവദിക്കുന്നതാണ്. MGNREGA, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവ പ്രകാരമുള്ള പ്രവൃത്തികളില്‍ കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് 5 പേരില്‍ കൂടാതെ ചെയ്യാവുന്നതാണ്. ആയതിന് ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രകളും അനുവദിക്കുന്നതാണ്, പ്രസ്തുത യാത്രകള്‍ പരമാവധി ചുരുക്കേണ്ടതാണ്.

21. അവശ്യ വസ്തുക്കളുടെ ചരക്കു നീക്കത്തിന് മുകളില്‍ പറഞ്ഞ നിയന്ത്രണങ്ങള്‍ ബാധകമല്ല.

22. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രികളില്‍ നിന്നും അനുവദിച്ച രേഖകള്‍ കാണിച്ച് ആശുപത്രികളിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.

23. കോടതികളിലെ നേരിട്ട് ഹാജരാവേണ്ട സിറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനായി വക്കീലുമാര്ക്കും  ക്ലാർക്കുമാർക്കും  നേരില്‍ ഹാജരാകുന്നതിന് നിര്‌ദ്ദോശം ലഭിച്ചിട്ടുള്ള കക്ഷികൾക്കും  യാത്ര അനുവദിക്കുന്നതാണ്.

24. കള്ള് പാർസുലായി അനുവദിക്കുന്നതാണ്.

25. പി എസ് സി മുഖാന്തിരം നിയമിതരായ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി നിയമന ഉത്തരവ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. 

26. ടെലികോം ടവറുകളുമായി ബന്ധപ്പെട്ട വർക്കുകള്‍ അനുവദിക്കുന്നതാണ്.

27. റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമന അഡ്വൈസ് അയക്കുന്നതിനായി ആവശ്യമായ കുറഞ്ഞ ജീവനക്കാരെ വെച്ച് കേരള പബ്ലിക് സർവ്വിസ് കമ്മീഷന് പ്രവത്തിക്കാവുന്നതാണ്

28. പത്ത്, പന്ത്രണ്ട് ക്ലാസിലെ പരീക്ഷ പേപ്പര്‍ വാല്യൂവേഷന്‍ ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന അദ്ധ്യാപകർക്കും  അതിന് വേണ്ട ക്രമീകരണങ്ങല്‍ നടത്തേണ്ട മറ്റ് ജീവനക്കാർക്കും  പ്രവർത്തനാനുമതിയുള്ളതാണ്. ഇത്തരം ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വീട്ടില്‍ നിന്നും ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.

29. കേരള എൻവിറോ ഇൻഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന് മിനിമം ജീവനക്കാരെ ഉപയോഗിച്ച് hazardous waste management പ്രവർത്തിയക്കാവുന്നതാണ്.

30. വെട്ട് കല്ല്/ ചെത്ത് കല്ല് ഇവ ചെത്തി എടുക്കുവാനും വാഹനങ്ങളില്‍ അവ നിർമ്മാണ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനും അനുവദിക്കുന്നതാണ്.

31. റബ്ബര്‍ മരങ്ങൾക്ക് rain guard ഇടുവാനുള്ള അനുമതിയും അതിനാവശ്യമായ സാധന സാമഗ്രികള്‍ വില്ക്കുന്ന കടകൾക്കും  പ്രവർത്തി ക്കാവുന്നതാണ്. 

32. ചരക്ക് ഗതാഗതം, അടിയന്തിര സാഹചര്യം എന്നിവ ഒഴികെയുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദനീയമല്ല. അടിയന്തിര സാഹചര്യത്തിലുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ നിർബടന്ധമായും   കോവിഡ്-19 ജാഗ്രത പോർട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

33 .രാവിലെ 5മണി മുതല്‍ 7മണി വരെ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് പരമാവധി അഞ്ച് പേർക്ക്  പ്രഭാത സവാരി നടത്തുന്നതിന് അനുവദിക്കുന്നതാണ്.   സായാഹ്ന സവാരിക്ക് ജില്ലയില്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല.

34. വ്യവസായശാലകൾക്കും , നിർമ്മാണ യൂണിറ്റുകൾക്കും  പ്രവർത്താനാനുമതി ഉണ്ടായിരിക്കുന്നതാണ്.

മുകളില്‍ പറഞ്ഞവ കൂടാതെ പ്രത്യേക ദിവസങ്ങളിലായി മാത്രം പ്രവർത്തിക്കാവുന്ന  സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേർക്കുന്നു. 

തിങ്കള്‍.
ബാങ്കുകള്‍, ഇൻഷ്വറൻസ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്‌സചേഞ്ച് ബോർഡ്  ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം 5 മണി വരെ പ്രവർത്തിഅക്കാവുന്നതാണ്. ടെക്‌സ്‌റ്റൈയിൽസു കളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓൺലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്.

വിവാഹ പാർട്ടിലകൾക്ക്   വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്. 
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങള്‍ വില്ക്കുന്ന കടകളും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവർത്തിലക്കാവുന്നതാണ്. സ്റ്റേഷനറി കടകൾക്ക്  അനുമതി ഉണ്ടായിരിക്കുന്നതല്ല. ആര്‍.ഡി ഏജന്റുമാർക്ക്  പണമടവിന് യാത്ര ചെയ്യാവുന്നതാണ്. ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാട്‌സ്  കടകൾക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. പ്രകൃതി ദത്ത റബ്ബറിന്റെ വില്പ്പ്‌നയും ചരക്കുനീക്കവും അനുവദിക്കുന്നതാണ്. 

ചെവ്വ.
മലഞ്ചരക്ക് വ്യാപര സ്ഥാപനങ്ങള്‍ പ്രവർത്തിരക്കാവുന്നതാണ്. കയര്‍ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അവ പ്രവർത്തിപ്പിക്കുന്നതിന് അനുവദിക്കുന്നതാണ്. കണ്ണട വില്പ്പകനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്പ്പ നയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍, ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍, മൊബൈല്‍ ഫോണ്‍ , കംപ്യൂട്ടര്‍ എന്നിവ വില്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍ എന്നിവ പ്രവർത്തിക്കാവുന്നതാണ്. ഇൻഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉൾപ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്ക്കു ന്ന സ്ഥാപനങ്ങള്‍ പ്രവർത്തിക്കാവുന്നതാണ്.  

ബുധന്‍.
ബാങ്കുകള്‍, ഇൻഷുറൻസ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്‌സചേഞ്ച് ബോർഡ്  ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്, ടെക്‌സ്‌റ്റൈയിൽസുകളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓൺലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്.  വിവാഹ പാർട്ടിനകൾക്ക്‌ വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്. 
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങള്‍ വില്ക്കുന്ന കടകളും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്. സ്റ്റേഷനറി കടകൾക്ക്  അനുമതി ഉണ്ടായിരിക്കുന്നതല്ല.

വ്യാഴം.
ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്ട്‌സ്  കടകള്ക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഇൻഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ പ്രവർത്തിക്കാവുന്നതാണ്. ടാക്‌സ് കൺസൽറ്റൻസിനും, ജി.എസ്.ടി പ്രാക്ടീഷണർമാർക്കും    പ്രവർത്തിക്കാവുന്നതാണ്.   

വെള്ളി
ബാങ്കുകള്‍, ഇൻഷ്വറൻസ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്‌സചേഞ്ച് ബോർഡ്  ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്, ടെക്‌സ്‌റ്റൈയിൽസുകളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓൺലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്.
വിവാഹ പാർട്ടികൾക്ക്  വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്. 
വിദ്യാര്ത്ഥികൾക്കുള്ള പഠനോപകരണങ്ങള്‍ വില്ക്കുന്ന കടകളും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവർത്തിനക്കാവുന്നതാണ്. സ്റ്റേഷനറി കടകൾക്ക്  അനുമതി ഉണ്ടായിരിക്കുന്നതല്ല. ടാക്‌സ് കൺസൽറ്റൻസിനും, ജി.എസ്.ടി പ്രാക്ടീഷണർമാർക്കും    പ്രവർത്തിക്കാവുന്നതാണ്.  പ്രകൃതി ദത്ത റബ്ബറിന്റെ വില്‍പ്പനയും ചരക്കുനീക്കവും അനുവദിക്കുന്നതാണ്. 

ശനി.
കയര്‍ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അവ പ്രവർത്തിപ്പിക്കുന്നതിന് അനുവദിക്കുന്നതാണ്. കണ്ണട വിൽപ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്പ്പറനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍, ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍, മൊബൈല്‍ ഫോണ്‍ , കംപ്യൂട്ടര്‍ എന്നിവ വില്പപനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍ എന്നിവ പ്രവർത്തിക്കാവുന്നതാണ്. ഇൻഡസ്ട്രിയൽ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉൾപ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ പ്രവർത്തിക്കാവുന്നതാണ്.  

മുകളില്‍ സൂചിപ്പിച്ചവ ഒഴികെയുളള സേവന മേഖലയില്‍ ഉൾപ്പെട്ടവര്‍ വർക്ക് ഫ്രം ഹോം സംവിധാനത്തില്‍ മാത്രം ജോലി ചെയ്യേണ്ടതാണ്. അനുവദിച്ച ഇളവുകളൾക്കായുള്ള യാത്രകള്‍ മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ളത്. പരാമർശിച്ച പ്രകാരം ഇളവ് ലഭിച്ച സ്ഥാപനങ്ങള്‍/തൊഴിലാളികള്‍ കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കേണ്ടതും സമയാസമയങ്ങളില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കേണ്ടതുമാണ്. 

ജില്ലയിലെ വിവിധ കണ്ടെയിൻമെന്റ് പ്രദേശങ്ങള്‍ സംബന്ധിച്ച വിശദമായ  പ്രത്യേക ഉത്തരവ്  പുറപ്പെടുവിക്കുന്നതാണ്. മുകളില്‍ വ്യക്തമാക്കിയ ഇളവുകള്‍ കണ്ടെയിൻമെന്റ്  സോണുകളില്‍ ബാധകമായിരിക്കുകയില്ല.

Post a Comment

0 Comments