🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു.
🇦🇪യുഎഇയില്‍ 2154 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇴🇲ഒമാനില്‍ വീണ്ടും ആയിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍.
🇧🇭ബഹ്റൈനിൽ കോവിഡ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി.
🇦🇪യുഎഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു.
🇴🇲ഒമാനില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു; രാത്രി സമയത്തെ വ്യാപാര വിലക്ക് നീക്കി.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 194; 389 പേര്‍ രോഗമുക്തി നേടി.
🇦🇪അടുത്ത മാസം മുതല്‍ അബൂദബിയില്‍ ക്വാറന്റീന്‍ ഇല്ല.
🇰🇼കുവൈറ്റ്: ജൂൺ മാസം അവസാനത്തോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുമെന്ന് സൂചന.
🇦🇪അബുദാബി: ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി.
🇦🇪ദുബായ്: 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകി തുടങ്ങിയതായി DHA.
🇰🇼കുവൈത്തില്‍ 1279 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു.
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 16 പേർ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരിൽ 1,081 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,52,956 ആയി ഉയർന്നു. ഇതിൽ 4,35,520 പേർ രോഗമുക്തരായി.
രാജ്യത്ത് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 10,043 ആയി ഉയർന്നു. ഇവരിൽ 1,489 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 444, റിയാദ് 285, കിഴക്കൻ പ്രവിശ്യ 162, മദീന 89, അസീർ 78, ജീസാൻ 75, അൽഖസീം 53, ഹായിൽ 26, നജ്റാൻ 23, തബൂക്ക് 15, വടക്കൻ അതിർത്തിമേഖല 8, അൽബാഹ 6, അൽജൗഫ് 5. രാജ്യത്ത് ഇതുവരെ 14,338,529 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
🇦🇪യുഎഇയില്‍ 2154 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 2,154 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു ചികിത്സയിലായിരുന്ന 2110 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്‍തു.
പുതിയതായി നടത്തിയ 2,18,977 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,74,958 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,54,589 പേര്‍ രോഗമുക്തരാവുകയും 1686 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,683 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ വീണ്ടും ആയിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍.
✒️ഒമാനില്‍ 1258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 14 പേര്‍ കൂടി മരണപ്പെട്ടു.
ഇതോടെ ഇതിനകം 2,19,529 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,01,113 പേര്‍ ഇതിനോടകം രോഗം രോഗമുക്തരായി. നിലവില്‍ 91.6 ശതമാനമാണ് രാജ്യത്ത് കൊവിഡ് മുക്തി നിരക്ക്. ഇതുവരെ 2370 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 824 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 265 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇧🇭ബഹ്റൈനിൽ കോവിഡ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി.
✒️ബഹ്റൈനിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കോവിഡ് ബാധിതർക്കും സമ്പർക്കത്തിലുള്ളവർക്കും ഇത് ബാധകമാണ്. 50 വയസ്സിനും അതിന് മുകളിലുള്ളവരുമായ സമ്പർക്കത്തിലേർപ്പെട്ടവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ ക്വാറന്‍റയിന് മുമ്പും 10 ദിവസത്തിന് ശേഷവും ടെസ്റ്റ് നടത്താൻ രജിസ് റ്റർ ചെയ്യേണ്ടതാണ്. എന്നാൽ 49 വയസ്സും അതിന് താഴെയുള്ളവരും സമ്പർക്കത്തിലായിട്ടുണ്ടെങ്കിൽ അവർക്ക് ലക്ഷണങ്ങളില്ലെങ്കിൽ ഉടനെ ക്വറന്‍റയിനിൽ പോവുകയും 10 ദിവസത്തിന് ശേഷമോ അല്ലെങ്കിൽ ലക്ഷണങ്ങൾ കണ്ടാലോ ടെസ്റ്റ് നടത്തുകയും ചെയ്താൽ മതി. സമ്പർക്കത്തിലായവരെക്കുറിച്ച് പൊതുജനാരോഗ്യ വിഭാഗം നൽകുന്ന ലിസ്റ്റിലുള്ളവർക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആശുപത്രികളിൽ ടെസ്റ്റ് നടത്താവുന്നതാണ്.
🇦🇪യുഎഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു.
✒️വേനല്‍ക്കാലത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3.00 മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുള്ളതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മധ്യാഹ്ന വിശ്രമ സമയത്ത് തുറസ്റ്റായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പാടില്ല.
🇴🇲ഒമാനില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു; രാത്രി സമയത്തെ വ്യാപാര വിലക്ക് നീക്കി.
✒️ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പെം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിച്ചു.
പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരമാവധി 100 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്‍ചകളിലെ ജുമുഅ നമസ്‍കാരങ്ങള്‍ക്ക് അനുമതിയില്ല. രാജ്യത്ത് ഇപ്പോള്‍ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ പ്രാബല്യത്തിലുള്ള വ്യാപാര വിലക്കും പിന്‍വലിക്കും. കടകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും കഫേകളിലും പരമാവധി ശേഷിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇവിടങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാം.
എക്സിബിഷനുകള്‍, വിവാഹ ഹാളുകള്‍, ആളുകള്‍ ഒത്തുചേരുന്ന മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. ആകെ ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. എത്ര വലിയ ഹാളാണെങ്കിലും മുന്‍കരുതല്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് പരമാവധി 300 പേര്‍ക്കാണ് അനുമതി. ഒമാനില്‍ താമസിച്ചുകൊണ്ട് മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാം. ഇതിനായി ഇവര്‍ തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം.
എല്ലാത്തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബീച്ചുകളിലും പബ്ലിക് പാര്‍ക്കുകളിലും പ്രവേശിക്കാം. ഇവിടങ്ങളിലും എല്ലാ സുരക്ഷാ നിബന്ധനകളും പാലിക്കണം. ഔട്ട്ഡോര്‍ ഗ്രൂപ്പ് സ്‍പോര്‍ട്സിനും അനുമതിയുണ്ട്. ജിമ്മുകള്‍ക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലെ അതിഥികള്‍ക്കും ക്ലബുകളിലെ അംഗങ്ങള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വിമ്മിങ് പൂളുകളും ജിമ്മുകളും ഉപയോഗിക്കാം.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 194; 389 പേര്‍ രോഗമുക്തി നേടി.
✒️ഖത്തറില്‍ ഇന്ന 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 389 പേരാണ് രോഗമുക്തി നേടിയത്. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 68 പേര്‍. 3,300 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 46, 51 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 562. രാജ്യത്ത് ഇതുവരെ 2,14,020 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,882. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 199 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 25,652 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 26,00,344 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
🇦🇪അടുത്ത മാസം മുതല്‍ അബൂദബിയില്‍ ക്വാറന്റീന്‍ ഇല്ല.
✒️ജൂലൈ 1 മുതല്‍ അബൂദബിയിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിച്ചു.
രാജ്യാന്തര യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ യാത്രാ നടപടികളില്‍ ഇളവുണ്ടാകുമെന്നു അബൂദബി മേയ് 16നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ-യുഎഇ യാത്രാ വിലക്കു പിന്‍വലിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംപിടിച്ച 29 രാജ്യക്കാര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ വേണ്ട. റെഡ് രാജ്യക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനുണ്ട്. ഇവര്‍ രാജ്യത്തെത്തി 4, 8 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുക്കുകയും വേണം. ഇക്കാര്യത്തിലാണ് ഇളവ് വരുന്നത്.
🇰🇼കുവൈറ്റ്: ജൂൺ മാസം അവസാനത്തോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുമെന്ന് സൂചന
✒️സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ജൂൺ മാസം അവസാനത്തോടെ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർശനമായ നിബന്ധനകളോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ കുത്തിവെപ്പ് ഒരു ഡോസെങ്കിലും പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് കുവൈറ്റിലേക്ക് പ്രവേശനാനുമതി നൽകുന്നതെന്നാണ് മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്. ജൂൺ മാസം അവസാനത്തോടെ രാജ്യത്തെ ഒട്ടുമിക്ക പ്രവർത്തന മേഖലകളും തുറക്കുമെന്നാണ് സൂചന.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ച് രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതാണ്. ജൂൺ അവസാനത്തോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇦🇪അബുദാബി: ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി.
✒️അബുദാബി ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ, ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS ഇന്ത്യൻ പാസ്സ്‌പോർട്ട്, വിസ സേവന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 1-നാണ് എംബസി ഇക്കാര്യം ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കിയത്.
ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS കേന്ദ്രം അൽ റീം ഐലൻഡിലെ ഷംസ് ബൊട്ടീക്ക് മാളിലേക്കാണ് പ്രവർത്തനം മാറ്റിയിട്ടുള്ളതെന്നും, ഇനിമുതൽ ഈ പുതിയ ഇടത്ത് നിന്നായിരിക്കും സേവനങ്ങൾ നൽകുന്നതെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പാസ്സ്‌പോർട്ട് സേവന കേന്ദ്രത്തിന്റെ പുതിയ അഡ്രസ്:
Shams Boutik (The mall),
Level 1, Shop No 32, Al Rayfah St,
Al Reem Island, Abu Dhabi.
Tel: +971 4 387 5667.
Landmark: Opposite to Burjeel Hospital.
ഈ കേന്ദ്രം രാവിലെ 9 മണിമുതൽ വൈകീട്ട് 6 വരെ (ശനി മുതൽ വ്യാഴം വരെ) പ്രവർത്തിക്കുന്നതാണ്. കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾക്കായുള്ള ടോക്കണുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയും, പിന്നീട് ഒരു മണിക്കൂർ ഇടവേളയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമാണ് നൽകുന്നത്. ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ടോക്കൺ നൽകുന്നതെന്നും, പരിമിതമായ അളവിലാണ് ഈ കേന്ദ്രത്തിൽ നിന്ന് ടോക്കണുകൾ നൽകുന്നതെന്നും BLS അറിയിച്ചിട്ടുണ്ട്.
https://www.blsindiavisa-uae.com/passport/passport-contact-us.php എന്ന വിലാസത്തിൽ നിന്ന് യു എ ഇയിൽ പ്രവർത്തിക്കുന്ന BLS സേവനകേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.
🇦🇪ദുബായ്: 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകി തുടങ്ങിയതായി DHA.
✒️പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് വാക്സിൻ കുത്തിവെപ്പ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്നും, ഇതിനായി മുൻകൂർ ബുക്കിംഗ് ചെയ്യാമെന്നും DHA കൂട്ടിച്ചേർത്തു.
ജൂൺ 1-നാണ് DHA ഇക്കാര്യം അറിയിച്ചത്. യു എ ഇ ദേശീയ വാക്സിനേഷൻ നടപടികളുടെ ഭാഗമായി പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഈ വിഭാഗത്തിലുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി DHA മെയ് 23-ന് അറിയിച്ചിരുന്നു.
വാക്സിൻ ലഭിക്കുന്നതിനായുള്ള ബുക്കിംഗ് നടപടികൾ ഈ പ്രായപരിധിയിൽ വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് DHA ആപ്പ് ഉപയോഗിച്ച് പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
DHA-യുടെ കീഴിലുള്ള താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്:
Latifa Women and Children Hospital.
Hatta Hospital.
Al Jalila Children’s Speciality Hospital
Al Barsha Primary Healthcare Centre.
Al Mizhar Primary Healthcare Centre.
Zabeel Primary Healthcare Centre.
Al Jalila Children’s Speciality Hospital-ലിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിനായി രക്ഷിതാക്കൾക്ക് ഈ ഹോസ്പിറ്റലുമായി നേരിട്ട് ബന്ധപ്പെടാമെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, മുൻഗണന ക്രമങ്ങൾ മുതലായ വിവരങ്ങൾ DHA നേരത്തെ അറിയിച്ചിരുന്നു.
12 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി മുൻഗണന നൽകുന്ന വിഭാഗങ്ങൾ:
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾ.
വിട്ടുമാറാത്ത രോഗങ്ങളുള്ളവരോടൊപ്പം താമസിക്കുന്ന കുട്ടികൾ.
ആരോഗ്യ കാരണങ്ങളാൽ രക്ഷിതാക്കൾക്ക് വാക്സിൻ സ്വീകരിക്കാൻ നിവർത്തിയില്ലാത്ത കുടുംബങ്ങളിൽ താമസിക്കുന്ന കുട്ടികൾ.
താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പെടുക്കാൻ അനുമതിയില്ല:
നിലവിൽ COVID-19 രോഗബാധിതരായ കുട്ടികൾ.
COVID-19 രോഗബാധിതരായ ശേഷം പ്രത്യേക ചികിത്സകൾ ആവശ്യമായി വന്ന കുട്ടികൾ.
വാക്സിനുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ അലർജി പോലുള്ള പ്രശ്നങ്ങളുള്ള കുട്ടികൾ.
വാക്സിനേഷൻ നടപടികളുടെ ഭാഗമായി താഴെ പറയുന്ന വിവരങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്:
കുട്ടികളുടെ പൂർണ്ണ മെഡിക്കൽ ഹിസ്റ്ററി.
വാക്സിൻ സ്വീകരിക്കാനുദ്ദേശിക്കുന്ന തീയ്യതിക്ക് മൂന്ന് ദിവസം മുൻപ് തൊട്ടപ്പോഴെങ്കിലും പനി പോലുള്ള രോഗലക്ഷണങ്ങൾ പ്രകടമാണെങ്കിൽ ആ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്.
കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ അവ അധികൃതരെ അറിയിക്കേണ്ടതാണ്.
🇰🇼കുവൈത്തില്‍ 1279 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
✒️കുവൈത്തില്‍ 1279 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 1073 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,10,501 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 2,94,972 പേര്‍ രോഗമുക്തി നേടി. ബാക്കി 13,754 പേരാണ് ചികിത്സയിലുള്ളത്. 143 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.
ചൊവ്വാഴ്ച മൂന്നുപേര്‍ ഉള്‍പ്പെടെ 1775 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 10,932 പേര്‍ക്ക് കൂടിയാണ് പരിശോധന നടത്തിയത്. 11.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. പുതിയ കേസുകളും മരണ നിരക്കും ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
0 Comments