Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

🔰Kerala University Announcements:കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാക്രമം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രില്‍ 3, 6 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.ബി.എ., ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 29, ജൂലൈ 1 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ആന്വല്‍ സ്‌കീം എം.എ. ഇംഗ്ലീഷ്, ഇക്കണോമിക്‌സ് (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ വൈവ – വോസി യഥാക്രമം ജൂണ്‍ 30, ജൂലൈ 5 എന്നീ തീയതി മുതല്‍ വിദൂരവിദ്യാഭ്യാസം കാര്യവട്ടം കേന്ദ്രത്തില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ ആരംഭിക്കാനിരുന്നതും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചതുമായ ഏഴ്, നാല്, അഞ്ച്, മൂന്ന്, രണ്ട് സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷകള്‍ ജൂലൈ 5 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2020, നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ യഥാക്രമം ജൂലൈ 5 നും 6 നും ആരംഭിക്കുന്നതാണ്. സ്‌പെഷ്യല്‍ എക്‌സാമിനേഷന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി അതതു സെന്ററുകളില്‍ പരീക്ഷ എഴുതേണ്ടതാണ്. സബ്‌സെന്റര്‍ അനുവദിക്കുന്നതല്ല. പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജൂണ്‍ 28 മുതല്‍ ആരംഭിക്കുന്ന യു.ജി./പി.ജി./എല്‍.എല്‍.ബി. പരീക്ഷ എഴുതാന്‍ കഴിയാത്ത കോവിഡ് ബാധിതര്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല ജൂണ്‍ 28 മുതല്‍ നടത്തുന്ന അവസാന സെമസ്റ്റര്‍ യു.ജി./പി.ജി./എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ ഹാജരാകാന്‍ പാടില്ല. ഈ വിദ്യാര്‍ത്ഥികള്‍ മതിയായ മെഡിക്കല്‍ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ അവ പരിശോധിച്ച് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നത് പരിഗണിക്കുന്നതാണ്.

🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ബി.എ. പ്രൊജക്ട് സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊജക്ടുകള്‍ അവരവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്ററുകളില്‍ യൂണിവേഴസിറ്റി ഐഡന്റിറ്റി കാര്‍ഡ് സഹിതം ഹാജരായി ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രൊജക്ടിനെ അടിസ്ഥാനമാക്കിയുള്ള വൈവാവോസി പരീക്ഷ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അതാതു സെന്ററുകളില്‍ വെച്ച് നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍.ഒ. നിയമനം – ഓണ്‍ലൈന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ 1, 2 തീയതികളില്‍ രാവിലെ 10 മണിക്ക് നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.എസ്.എസ്.-സപ്ലിമെന്ററി രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് തെരഞ്ഞെടുത്ത സെന്ററുകളില്‍ ജൂലൈ 1-ന് നടക്കും. അതാത് വിഷയങ്ങളില്‍ നിയോഗിച്ചിട്ടുള്ള അദ്ധ്യാപകര്‍ 9.30-ന് ക്യാമ്പില്‍ ഹാജരാകണം. അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

2019 പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ് സൈറ്റില്‍ 30 വരെ ലഭ്യമാകും.

🔰പരീക്ഷാനടത്തിപ്പിന് മാര്‍ഗനിര്‍ദേശവുമായി കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റ് സർവകലാശാലാ പരീക്ഷകളുടെ നടത്തിപ്പിന് പാലിക്കേണ്ട പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

പരീക്ഷാകേന്ദ്രത്തിനു സമീപത്തെ ആരോഗ്യകേന്ദ്രം, അഗ്നിരക്ഷാസേന, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരീക്ഷ നടക്കുന്ന വിവരം ചീഫ് സൂപ്രണ്ടുമാർ മുൻകൂട്ടി അറിയിക്കണം. പരീക്ഷാകേന്ദ്രം പൂർണമായും അണുവിമുക്തമാക്കണം. പരീക്ഷാർഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരെ പരീക്ഷയ്ക്കിരുത്തില്ല.

ഇവർക്ക് പിന്നീടു പ്രത്യേക പരീക്ഷ നടത്തും. ഹാൾടിക്കറ്റിൽ ഫോട്ടോ സാക്ഷ്യപ്പെടുത്താൻ കഴിയാത്തവർക്ക് അംഗീകൃത തിരിച്ചറിയൽകാർഡ് ഹാജരാക്കാം.

വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പുവെക്കേണ്ട എന്നിവയാണ് നിർദേശങ്ങൾ.

ഹോസ്റ്റൽ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാംസെമസ്റ്റർ പി.ജി. പരീക്ഷകൾ 29ന് തുടങ്ങാനിരിക്കെ ഹോസ്റ്റൽ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി വനിതാ ഹോസ്റ്റൽ വാർഡൻ ഡോ. വസുമതി പറഞ്ഞു.

പരീക്ഷയ്ക്കുവേണ്ടി താത്കാലികമായാണ് ഹോസ്റ്റൽ അനുവദിക്കുക. ഒരുമുറിയിൽ ഒരാൾക്കാണ് അനുമതി.

പരീക്ഷ കഴിയുമ്പോൾ മുറിയൊഴിയണം. ഗവേഷണ വിദ്യാർഥിനികളുടെ ഹോസ്റ്റൽ തിങ്കളാഴ്ചമുതൽ പ്രവർത്തിക്കും. ഇവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

🔰Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

28.06.2021, 30.06.2021 തീയതികളിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വച്ച് നടക്കുന്ന നാലാംസെമസ്റ്റർ എൽഎൽ. എം. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

🔰മഹാത്മാഗാന്ധി സർവകലാശാല

ബി.എ./ബി.കോം. പരീക്ഷാകേന്ദ്രം

ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.- 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽനിന്ന്‌ വാങ്ങി പരീക്ഷാകേന്ദ്രമായ കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. 25 മുതൽ ഹാൾടിക്കറ്റുകൾ കൈപ്പറ്റാം.

അപേക്ഷാ തീയതി നീട്ടി

കോവിഡ് 19 മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച്, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്‌ ബിസിനസ് സ്റ്റഡീസിലെ 2021 വർഷത്തെ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.

🔰മഹാത്മാഗാന്ധി സർവകലാശാല

ബി.എ./ബി.കോം. പരീക്ഷാകേന്ദ്രം

ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.- 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽനിന്ന്‌ വാങ്ങി പരീക്ഷാകേന്ദ്രമായ കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. 25 മുതൽ ഹാൾടിക്കറ്റുകൾ കൈപ്പറ്റാം.

അപേക്ഷാ തീയതി നീട്ടി

കോവിഡ് 19 മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച്, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്‌ ബിസിനസ് സ്റ്റഡീസിലെ 2021 വർഷത്തെ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.

📞സി.ബി.എസ്.ഇ; സംശയനിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌ക്ക്

പത്ത്, പന്ത്രണ്ട് സി.ബി.എസ്.ഇ ക്ലാസുകളിലെ റിസൾട്ട് നിർണ്ണയത്തിൽ സ്കൂളുകൾക്കും റിസൾട്ട് കമ്മിറ്റിക്കും വേണ്ടി ഹെൽപ്പ് ഡെസ്ക്ക് തുറന്നു. ജൂലൈ 24 മുതലാണ് പ്രവർത്തനം ആരംഭിക്കുക. പ്രവർത്തി ദിനങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ സേവനം ഉണ്ടായിരിക്കുന്നതാണ്.

മാർക്ക് പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ മാത്രം ഈ നമ്പറിലേക്ക് വിളിക്കാം. മറ്റു പൊതുവായ സംശയങ്ങൾക്ക് ഈ നമ്പർ ഉപയോഗപ്പെടുത്തേണ്ടതില്ല.

ആദ്യം സംശയങ്ങൾ വിശദമായി പറഞ്ഞ് കൊണ്ടുള്ള ഇമെയിൽ അയക്കണം. പത്താം ക്ലാസ് മാർക്ക് പട്ടികയെ കുറിച്ചുള്ള സംശയങ്ങൾ class-10-result@cbseshiksha.in. എന്ന വിലാസത്തിലേക്കും പന്ത്രണ്ടാം ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങൾ class-12-result@cbseshiksha.in.എന്ന വിലാസത്തിലേക്കും അയക്കാം.

സ്കൂളിന്റെ മുഴുവൻ വിശദാംശങ്ങളും വെച്ചായിരിക്കണം ഇമെയിൽ അയക്കേണ്ടത്. സാങ്കേതിക സംശയങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ടുകളും അയക്കേണ്ടതുണ്ട്.

ഫോൺവഴിയാണ് സംശയങ്ങൾ തീർക്കേണ്ടതെങ്കിൽ 9311226587, 9311226588, 9311226589, 9311226590.ഈ നമ്പറുകളിലേക്ക് വിളിക്കാം. ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9311226591. ഈ നമ്പറുമായി ബന്ധപ്പെടാം.

🔰മെഡിക്കല്‍ പി.ജി. പരീക്ഷകള്‍ ഉടന്‍ നടത്തണമെന്ന് മെഡിക്കല്‍ കമ്മിഷന്‍

രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദപ്പരീക്ഷകൾ പൂർത്തിയാക്കാൻ എത്രയുംവേഗം നടപടികളെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. നിർദ്ദേശം വരുന്നതിനുമുൻപ് സംസ്ഥാനത്ത് മെഡിക്കൽ പരീക്ഷകൾ പുനരാരംഭിച്ചെന്ന് ആരോഗ്യസർവകലാശാല.

കോവിഡിന്റെ സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസരംഗത്തടക്കം കടുത്ത പരീക്ഷാപ്രതിസന്ധി വന്നത്. ആരോഗ്യപരിപാലനരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിവരെ എത്തിയിരുന്നു. ഈയവസ്ഥയിലാണ് സ്പെഷ്യലിസ്റ്റ് കോഴ്സുകളുടെ അവസാന വർഷപ്പരീക്ഷ എത്രയും വേഗം തീർക്കാൻ ശ്രമം വേണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

രോഗത്തിന്റെ രണ്ടാം തരംഗം കുറഞ്ഞുവരുന്നതിനാലാണ് കമ്മിഷന്റെ ഇടപെടൽ. തദ്ദേശീയമായ സാഹചര്യങ്ങൾ വിലയിരുത്തി ബിരുദാനന്തര ബിരുദതലത്തിലെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷകൾ ഉടൻ നടത്തണം. പരീക്ഷാമാനദണ്ഡങ്ങളിൽ നിലവിലുള്ള ഇളവുകൾ ഇവക്കും ബാധകമാകും. വിദ്യാർഥികളുടെ തിയറി പരീക്ഷകളുടെ ഇന്റേണൽ മൂല്യനിർണയത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിർദ്ദേശമെത്തുന്നതിനു മുൻപുതന്നെ പരീക്ഷ നടത്താനുളള ശ്രമങ്ങൾ കേരള ആരോഗ്യശാസ്ത്ര സർവകലാശാല ആരംഭിച്ചിരുന്നെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ലോക്ഡൗൺ ഇളവുകൾ കാര്യമായി നിലവിൽ വരാത്ത സ്ഥലങ്ങളിൽപ്പോലും പരീക്ഷ നടത്താനുള്ള അനുവാദം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും സന്തോഷകരമായ കാര്യം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരീക്ഷകൾക്കെല്ലാം 99 ശതമാനത്തിലധികം ഹാജരുണ്ടായിരുന്നുയെന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. മെഡിക്കൽ കോളേജുകളിൽ ഡോക്ടേഴ്സ് ദിനമായ ജൂലായ് ഒന്നുമുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും വി.സി. വ്യക്തമാക്കി.

Post a Comment

0 Comments