Ticker

6/recent/ticker-posts

Header Ads Widget

കോവിഡ് വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല; നേരിട്ട് വാക്‌സിനേഷൻ സെന്‍ററിലെത്തി വാക്‌സിൻ എടുക്കാം

രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ.

ഗ്രാമീണ മേഖലകളിൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയത്. 18 വയസിന് മുകളിലുള്ള ആർക്കും നേരിട്ട് കോവിഡ് വാക്‌സിനേഷൻ സെന്‍ററിലെത്തി അവിടെ വച്ച് രജിസ്റ്റർ ചെയ്ത് കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ ' വാക്ക് ഇൻ' രജിസ്‌ട്രേഷൻ എന്ന പേരിലാണ് കണക്കാകുക.

കോവിഡ് വാക്‌സിന്റെ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ഒരു വഴി മാത്രമാണ്. കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ഗ്രാമമേഖലകളിലും മറ്റും ആരംഭിക്കുമ്പോൾ അവിടങ്ങളിലെ ജനങ്ങൾക്ക് നേരിട്ട് അവിടെയെത്തി വാക്‌സിനെടുക്കാം. കൂടാതെ 1075 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചും കോവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്യാം. ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ കൂടുതൽ ഊർജിതമാക്കാനാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിന്റെ ലഭ്യതയിൽ നിരവധി സംസ്ഥാനങ്ങളിൽ പ്രതിസന്ധി നേരിടുന്നതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിന്റെ പ്രായോഗികത പല സംസ്ഥാനങ്ങളിലും പ്രശ്‌നത്തിലാണ്.

നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയിട്ടുണ്ട്​. 11 ശതമാനം ആളുകൾ ആദ്യ ഡോസ്​ സ്വീകരിച്ചു. വാക്​സിൻ നയം ഏറെ വിമർശനങ്ങൾക്ക്​ വിധേയമായതിന്​ പിന്നാലെ ഈ വർഷം അവസാനത്തോടെ രാജ്യത്തെ 108 കോടിയാളുകളെയും വാക്​സിനേഷന്​ വിധേയമാക്കുമെന്ന്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments