Ticker

6/recent/ticker-posts

Header Ads Widget

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

പാൻ നമ്പറും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ.

രാജ്യത്തെ കോവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 30 ആയിരുന്നു.

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30, 2021ലേക്ക് വരെ നീട്ടിയതായി ധനമന്ത്രി അനുരാഗ് താക്കൂർ വെള്ളിയാഴ്ച പറഞ്ഞു. കോവിഡ് ചികിത്സക്കുള്ള നികുതിയിളവുകൾ സംബന്ധിച്ച പുതിയ നടപടികളും മന്ത്രി പ്രഖ്യാപിച്ചു.

കൂടാതെ, 2019-2020, 2020-2021 കാലയളവിൽ ഒരാൾ ഒരു കുടുംബത്തിന് കോവിഡ് ചികിത്സക്കായി നൽകിയ പണത്തിൽ നികുതി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. നികുതിയിളവിന് പാർപ്പിടങ്ങളിൽ നിക്ഷേപിക്കാനുള്ള സമയം മൂന്ന് മാസത്തിലധികമായി നീട്ടിയതായും അദ്ദേഹം അറിയിച്ചു

നേരിട്ടുള്ള നികുതി തർക്ക പരിഹാര പദ്ധതി വിവാദ് സേ വിശ്വാസ് പ്രകാരം പണമടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ രണ്ടു മാസത്തേക്കും കേന്ദ്ര സർക്കാർ നീട്ടി.

🔰കോവിഡ് ചികിത്സാ ധനസഹായത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിന് ആദായനികുതി ഇളവ്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.

തൊഴിലുടമ ജീവനക്കാർക്കോ, ഒരു വ്യക്തി മറ്റൊരാൾക്കോ കോവിഡ് ചികിത്സയ്ക്കായി നൽകുന്ന തുക പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നൽകുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നൽകുന്ന ധനസഹായത്തേയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇത് പത്തുലക്ഷത്തിൽ കൂടരുത്.

വീടുകൾ വാങ്ങുന്നവർ ബജറ്റിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 30 വരെ വീടുവാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഇതും സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്.

Post a Comment

0 Comments