കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ ഇനി തിരുത്താം.
മൊബൈൽ നമ്പറും രഹസ്യകോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന കോവിൻ പോർട്ടൽ വഴിയാണ് തെറ്റു തിരുത്താനും അവസരം.
പേര്, ജനനതീയതി, ജെൻഡർ എന്നിവയാണ് സർട്ടിഫിക്കറ്റിലുണ്ടാകുക. അവ തിരുത്താൻ കോവിൻ വെബ്സൈറ്റിൽ തന്നെ അവസരം ഒരുക്കിയതായി സർക്കാർ അറിയിച്ചു.
'നിങ്ങളുടെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേര്, ജനനതീയതി, ജെൻഡർ എന്നിവയിലെ തെറ്റുകൾ ഇനി തിരുത്താം' -ആരോഗ്യ സേതുവിന്‍റെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
വിദേശയാത്രക്കോ, മറ്റു യാത്രകൾക്കോ, മറ്റു അവശ്യ സേവനങ്ങൾക്കോ കോവിഡ് വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൾ ആവശ്യമായിവരും. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് ഒഴിവാക്കാനാണ് വെബ്സൈറ്റിലെ പുതിയ അപ്ഡേഷൻ.
ഒരു തവണ മാത്രമാണ് തെറ്റുതിരുത്താൻ അവസരം ലഭിക്കുക. കോവിഡ് പോർട്ടലിൽ 'Raise an Issue' എന്ന മെനുവിലുടെയാണ് തെറ്റുതിരുത്താൻ കഴിയുക. ഇതുവഴി പേര്, ജനനതീയതി, ജെൻഡർ എന്നിവ തിരുത്താം.
ചെയ്യേണ്ട രീതി താഴെ കൊടുക്കുന്നു
Step 1 – Visit http://cowin.gov.in
Step 2 – Sign in by entering your 10-digit mobile number
Step 3 – Wait for the One Time Password (OTP) message on your registered mobile phone
Step 4 – Click on Verify and Proceed
Step 5 – Go to your Account details
Step 6 – Raise an issue related to the correction which needs to be made
Step 7 – Click on ‘Correction in Certificate’
Step 8 – Select ‘What is the issue?’ under which you will be able to see the specifics of your details and can make the particular correction
Step 9 – Select the issue – ‘Name’/ ‘Year of Birth’/’Gender’
Step 10 – Make the changes
0 Comments