Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kerala University Announcements: കേരള സർവകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ജൂണ്‍ 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (2019 സ്‌കീം റെഗുലര്‍, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷ ജൂണ്‍ 24, 25 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍, ആറാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 24 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 29 വരെയും 400 രൂപ പിഴയോടെ ജൂലൈ 1 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷാ തീയതി നീട്ടി

കേരളസര്‍വകലാശാല ഇംഗീഷ് പഠനവകുപ്പ് നടത്തുന്ന ‘അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍’ എന്ന പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂണ്‍ 25 വരെ നീട്ടിയിരിക്കുന്നു.

ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ആന്റ് സ്റ്റെം സെല്‍ റിസര്‍ച്ച് ഇന്‍ ക്യൂട്ടേനിയസ് ബയോളജി (ACReM-Stem) യില്‍ ഓഫീസ് അസിസ്റ്റന്റ് നെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ഒന്നുവരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം.

മാറ്റിവച്ച പരീക്ഷകൾ ജൂൺ 21 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്റ്റർ ബി.എഡ്. പരീക്ഷകൾ ജൂൺ 23നും ആരംഭിക്കും. മാറ്റിവച്ച ആറാം സെമസ്റ്റർ (റഗുലർ, പ്രൈവറ്റ്) ബിരുദപരീക്ഷകൾ ഉൾപ്പെടെയുള്ള പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന പരീക്ഷയ്ക്ക് നിർദ്ദിഷ്ട പരീക്ഷകേന്ദ്രങ്ങളിൽ വിദ്യാർഥികൾ നേരിട്ട് ഹാജരാകണം. ഓഗസ്റ്റ് അവസാനവാരം പരീക്ഷഫലം പ്രസിദ്ധീകരിക്കാനാവുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017 സിലബസ്, 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

മൂന്നാം സെമസ്റ്റർ ബിരുദ മൂല്യനിർണയം

മൂന്നാം സെമസ്റ്റർ ബിരുദം (C.B.C.S.S. – O.B.E. – 2019 അഡ്മിഷൻ – റഗുലർ), (C.B.C.S.S. 2014 മുതൽ 2018 അഡ്മിഷൻ വരെ- സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ബിഎസ് സി ഓണേഴ്സ് (C.B.C.S.S. 2014 അഡ്മിഷൻ മുതൽ – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകളുടെ കേന്ദ്രീകൃത നിരീക്ഷണ മൂല്യനിർണയ ക്യാംപുകൾ 15.06.2021 മുതൽ ഏഴു കേന്ദ്രങ്ങളിൽ തുടങ്ങി. 28.06.2021ന് മൂല്യനിർണയ ക്യാംപുകൾ അവസാനിക്കും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അധ്യാപകരും തങ്ങൾക്ക് അനുവദിച്ച ഉത്തരപേപ്പറുകൾ അതത് കേന്ദ്രങ്ങളിൽ നിന്ന് ഉടൻ കൈപ്പറ്റി, നിശ്ചിത ദിവസത്തിനകം മൂല്യനിർണയവും മാർക്ക് എൻട്രിയും പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. എ. അറബിക്, ബി. എ. ഇംഗ്ലീഷ് പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/ വാചാ പരീക്ഷകളും 24.06.2021, 25.06.2021, 26.06.2021 തീയതികളിൽ ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020), ബിരുദാനന്തര ബിരുദ (ഒക്റ്റോബർ 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 22.06.2021 വരെയും പിഴയോടു കൂടെ 24.06.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 29.06.2021 വരെയും നീട്ടി.

അഫീലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എം. സി. എ. പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് 22.06.2021 വരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് 28.06.2021 വരെയും സർവകലാശാലയിൽ സമർപ്പിക്കാം.

ടൈംടേബിൾ

30.06.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ(ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രാക്റ്റിക്കൽ മാർക്ക് സമർപ്പണം

മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പ്രായോഗിക പരീക്ഷയുടെ മാർക്ക് 21.06.2021 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.

പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. എസ് സി. ബയോ ഇൻഫർമാറ്റിക്സ്ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം / വാചാ പരീക്ഷ 19.06.2021 ന് ഓൺലൈനായി നടത്തുന്നതാണ്. പ്രാക്ടിക്കൽ പരീക്ഷ 12.07.2021 ന് നടത്തും.

നാലാം സെമസ്റ്റർ എം. ടി. ടി. എം. ഡിഗ്രി (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെൻറ്ററി – ഏപ്രിൽ 2021) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 26.06.2021 ന് ഓൺലൈനായി നടക്കും.

നാലാം സെമസ്റ്റർ എം. എ. അറബിക് ഡിഗ്രി (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെൻറ്ററി – ഏപ്രിൽ 2021) പ്രായോഗിക പരീക്ഷ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 23.06.2021, 24.06.2021 തീയതികളിൽ ഓൺലൈനായി നടത്തുന്നതാണ്. ടൈംടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനുളള അപേക്ഷകൾ സമർപ്പിക്കുന്നതിനുളള സമയപരിധി 22.06.2021 വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.

കുസാറ്റിൽ റിസർച്ച് ഫെലോ ഒഴിവുകൾ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലാ ഇലക്ട്രോണിക്സ് വകുപ്പിൽ വിവിധ എക്സ്റ്റേണൽ ഫണ്ടിങ്ങ് പ്രോജക്ടുകളിലേക്കായി റിസർച്ച് ഫെലോമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. എം.എച്ച്. സുപ്രിയയുടെ കീഴിൽ നടക്കുന്ന വിവിധ പ്രോജക്ടുകളിലായി രണ്ട് ജൂനിയർ റിസർച്ച് ഫെലോകൾ (1 വർഷം, പ്രതിമാസം 35960/- രൂപ), ഒരു സീനിയർ റിസർച്ച് ഫെലോ (പ്രതിമാസം 40600/- രൂപ, 18 മാസം), ഒരു റിസർച്ച് അസോസിയേറ്റ് (പ്രതിമാസം 54520/- രൂപ, 16 മാസം) എന്നീ ഒഴിവുകളാണുളളത്. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ജെ‌.ആർ‌.എഫ്. ഒഴിവിലേക്ക് അപേക്ഷിക്കാം. എംബഡഡ് സിസ്റ്റങ്ങൾ/ മെഷീൻ ലേണിംഗ് എന്നിവയിലുള്ള പരിചയം അഭികാമ്യം. എസ്.ആർ.എഫ്. ഒഴിവിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും മെഷീൻ ലേണിങ്ങിൽ രണ്ടു വർഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി ഉള്ളവർക്ക് ആർ‌.എ. ഒഴിവിലേക്ക് അപേക്ഷിക്കാം. മെഷീൻ ലേണിങ്ങിലുളള ഗവേഷണ പരിചയം അഭികാമ്യം. പ്രവൃത്തിപരിചയവും അപേക്ഷിക്കുന്ന തസ്തികയും ഉൾക്കൊള്ളുന്ന കുറിപ്പും ബയോഡാറ്റയും ഉൾപ്പെടെ Doe_research@cusat.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ 2021 ജൂൺ-30 നുള്ളിൽ ലഭിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ അഭിമുഖം ഓൺലൈനായാണ് നടത്തുക.

Post a Comment

0 Comments