🇸🇦നാട്ടിലുള്ള സൗദി പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കിത്തുടങ്ങി.
🇴🇲ഒമാനില്‍ 1806 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 19 മരണം.
🛫അബുദാബിയില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം; നിബന്ധനകള്‍ ഇങ്ങനെ.:
🇸🇦സൗദി അറേബ്യയില്‍ ഇന്ന് 18 കൊവിഡ് മരണം; 1,109 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
🇴🇲കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം.
🇶🇦ഖത്തറില്‍ ഇന്ന് 157 പേര്‍ക്ക് കോവിഡ്; കൂടുതലും യാത്രക്കാര്‍.
🇦🇪യുഎഇയിൽ 1837 പേർക്ക്കൂടി കോവിഡ്; നാലു മരണം.
🇴🇲ഒമാൻ: വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
🇸🇦സൗദി: ഓഗസ്റ്റ് 1 മുതൽ ഷോപ്പിംഗ് മാളുകളിലേക്ക് COVID-19 വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം.
🇦🇪ദുബായ്: ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രം.
🇴🇲ഒമാൻ: മസ്കറ്റിൽ COVID-19 ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചു.
🇦🇪ദുബായ്: ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ എമിറേറ്റിൽ COVID-19 വാക്സിൻ സ്വീകരിച്ചു.
🇰🇼കോവിഡ്: കുവൈത്തില്‍ പ്രവേശനവിലക്ക് തുടരാന്‍ സാധ്യത.
🇸🇦സഊദിയിലേക്ക് വരുന്ന എല്ലാവരും മുഖീമിൽ രജിസ്റ്റർ ചെയ്യണം, വാക്‌സിൻ എടുക്കാത്തവരുൾപ്പെടെ നാല് വിഭാഗക്കാർക്ക് സംവിധാനം സജ്ജം.
🇰🇼കൊറോണ വൈറസ് ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി.
വാർത്തകൾ വിശദമായി
🇸🇦നാട്ടിലുള്ള സൗദി പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കിത്തുടങ്ങി.
✒️കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയിൽ തിരിച്ചെത്താൻ കഴിയാതെ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ റെസിഡൻറ് വിസ (ഇഖാമ) സൗജന്യമായി പുതുക്കിത്തുടങ്ങി. രണ്ടാഴ്ച മുമ്പ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇഖാമയും റീഎൻട്രി, വിസിറ്റ് വിസകളും സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവിട്ടിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.
ജൂലൈ 31 വരെയാണ് കലാവധി നീട്ടി നൽകുന്നത്. അതിനുള്ളിൽ കാലാവധി കഴിയുന്നതും ഇതിനോടകം കാലാവധി കഴിഞ്ഞതുമായ മുഴുവൻ ഇഖാമകളും പുതുക്കും. സൗദിയിലേക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ച ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ആനുകൂല്യം. ഇന്ന് മുതലാണ് തീരുമാനം നടപ്പായി തുടങ്ങിയത്.
🇴🇲ഒമാനില്‍ 1806 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 19 മരണം.
✒️ഒമാനില്‍ 1806 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 2,36,440 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,11,494 പേര്‍ രോഗമുക്തരായി. 89.4 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 2532 പേരാണ് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1196 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 373 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
🛫അബുദാബിയില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം; നിബന്ധനകള്‍ ഇങ്ങനെ:
✒️പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നാളെ മുതല്‍ നിര്‍ബന്ധം. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ചൊവ്വാഴ്‍ച മുതല്‍ ഗ്രീന്‍ പാസ് വേണം.
എമിറേറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഗ്രീന്‍ പാസ് പരിശോധനയ്‍ക്ക് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. പലയിടങ്ങളിലും കൂടുതല്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്രീന്‍ പാസ് ആവശ്യമുള്ളത്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. ഓരോ വ്യക്തിയും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും പി.സി.ആര്‍ പരിശോധന എന്നാണ് നടത്തിയതെന്നതും അനുസരിച്ചുമായിരിക്കും ആപ്ലിക്കേഷനില്‍ കളര്‍ കോഡുകള്‍ ദൃശ്യമാവുക.
ആപ്ലിക്കേഷനില്‍ പച്ച നിറമാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കും. കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞാല്‍ നിറം ഗ്രേ ആയി മാറും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ ചുവപ്പ് നിറമായിരിക്കും ആപ്ലിക്കേഷനില്‍ ദൃശ്യമാവുക. വാക്സിന്‍ സ്വീകരിക്കുന്നത് അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നിശ്ചയിക്കുന്നത്.
കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ അതിന് 30 ദിവസത്തെ കാലാവധി ലഭിക്കും. ഈ 30 ദിവസവും ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭ്യമായിരിക്കും. 30 ദിവസം പൂര്‍ത്തിയാവുന്നതോടെ നിറം ഗ്രേ ആയി മാറും. ഇതോടെ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം.
വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് 14 ദിവസമാണ് പി.സി.ആര്‍ പരിശോധനയുടെ കാലാധി. ഒരു ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ക്ക് ഏഴ് ദിവസം കാലാവധിയുണ്ടാകും. ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് സ്വീകരിക്കാന്‍ വൈകുകയോ സമയം കഴിയുകയോ ചെയ്‍തവര്‍ക്ക് മൂന്ന് ദിവസമാണ് ഒരു പി.സി.ആര്‍ പരിശോധനയുടെ കാലാവധി. വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഏഴ് ദിവസവും വാക്സിന്റെ ഒരു ഡോസ് പോലും സ്വീകരിക്കാത്തവര്‍ക്ക് മൂന്ന് ദിവസവുമായിരിക്കും പി.സി.ആര്‍ പരിശോധനയുടെ കാലാവധി.
🇴🇲കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം.
✒️ഒമാനില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് പരിശോധന നടത്തിവരുന്ന ലബോറട്ടറികള്‍ വ്യാപന ശേഷി കൂടി വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വൈറസുകളിലെ ജനിതക മാറ്റം കാരണം അണുബാധ വർദ്ധിക്കുന്നു. ഡെൽറ്റ വകഭേദം നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ 60 ശതമാനം വേഗത്തിൽ പടരുന്നുവെന്നും ഒമാനിലെ മെഡിക്കൽ ലബോറട്ടറി സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ബിൻ സയീദ് അൽ തൗബി ഒമാൻ ടിവിയോട് പറഞ്ഞു. ഒമാനിൽ നാലു ദിവസങ്ങളിലായി 6221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
🇶🇦ഖത്തറില്‍ ഇന്ന് 157 പേര്‍ക്ക് കോവിഡ്; കൂടുതലും യാത്രക്കാര്‍.
✒️ഖത്തറില്‍ ഇന്ന് 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 199 പേരാണ് രോഗമുക്തി നേടിയത്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 79 പേര്‍. 2,165 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 45, 59 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 579. രാജ്യത്ത് ഇതുവരെ 2,17,143 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,730. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 147 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 17,931 ഡോസ് വാക്സിന്‍ നല്‍കി. ആകെ 28,13,022 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇦🇪യുഎഇയിൽ 1837 പേർക്ക്കൂടി കോവിഡ്; നാലു മരണം.
✒️യുഎഇയിൽ 1837 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1837 പേർക്ക് കൂടി രോഗം ബാധിച്ചതായും 1811 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,99,823 ആണ്. പുതുതായി 2,37,439 പേർക്ക് കൂടി പരിശോധന നടത്തിയതോടെ യുഎഇയിൽ കോവിഡ് പരിശോധന ആകെ 53.3 ദശലക്ഷം കവിഞ്ഞു. അതേസമയം പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
🇴🇲ഒമാൻ: വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
✒️വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 300 റിയാൽ പിഴയും, പത്ത് ദിവസത്തെ തടവ് ശിക്ഷയും ലഭിക്കാമെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
വാഹന ഉടമകളോ, വാഹനങ്ങളിലെ മറ്റ് യാത്രികരോ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് വാഹന ഉടമകൾക്കായിരിക്കും ഉത്തരവാദിത്വം. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നത് രാജ്യത്തെ ട്രാഫിക് നിയമങ്ങളുടെ പരിധിയിൽ വരുമെന്നും റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.
നിലവിലെ കൊറോണ വൈറസ് സാഹചര്യത്തിൽ ഉപയോഗിച്ച മാസ്കുകളും, PPE ഉപകരണങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് ആഗോളതലത്തിൽ തന്നെ വലിയ ഒരു പ്രതിസന്ധിയാണ് ഉയർത്തുന്നത്. ഇത്തരം പ്രവർത്തികൾ ഒഴിവാക്കാനും മാലിന്യങ്ങൾ കൃത്യമായി നിർമാർജ്ജനം ചെയ്യാനും പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.
🇸🇦സൗദി: ഓഗസ്റ്റ് 1 മുതൽ ഷോപ്പിംഗ് മാളുകളിലേക്ക് COVID-19 വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം.
✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസ്സയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഓഗസ്റ്റ് 1 മുതൽ സൗദിയിലെ മാളുകളിലേക്ക് പ്രവേശനം നൽകുക എന്നാണ് അദ്ദേഹം അറിയിച്ചത്. 2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. പൊതുസമൂഹത്തിൽ COVID-19 വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സൗദി അധികൃതർ ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മുതലായ ഇടങ്ങളിലേക്കും വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
വാണിജ്യ കേന്ദ്രങ്ങളിലും മറ്റും ആൾത്തിരക്ക് ഉണ്ടാക്കാനിടയുള്ള എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് അബ്ദുൽ റഹ്മാൻ അൽ ഹുസ്സയിൻ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങളിൽ പ്രത്യേക ചടങ്ങുകളോ, പരിപാടികളോ നടത്തരുതെന്നും, പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന ചടങ്ങുകൾ, പരസ്യ പ്രചാരണ പരിപാടികൾ തുടങ്ങിയ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
🇦🇪ദുബായ്: ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രം.
✒️എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട മൂന്ന് സേവനങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ജൂൺ 13-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷകൾ, ഡ്രൈവർമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ എന്നീ സേവനങ്ങളാണ് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രമാക്കാൻ RTA തീരുമാനിച്ചിരിക്കുന്നത്. 2021 ജൂൺ മാസം പകുതി മുതൽ ഇത്തരം സേവനങ്ങൾ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്ന് നൽകില്ലെന്നും, പകരം ഇവ RTA-യുടെ സ്‍മാർട്ട് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
“ഡ്രൈവർ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ RTA-യുടെ ദുബായ് ഡ്രൈവ് ആപ്പ്, വെബ്സൈറ്റ്, സ്വയം പ്രവർത്തിപ്പിക്കാവുന്ന കിയോസ്കുകൾ, അംഗീകൃത കാഴ്ച്ച പരിശോധനാ കേന്ദ്രങ്ങൾ എന്നിവിടിങ്ങളിൽ നിന്ന് നൽകാവുന്നതാണ്. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസൻസ് വീണ്ടും അനുവദിച്ച് കിട്ടുന്നതിനുള്ള അപേക്ഷകൾ RTA-യുടെ ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ നൽകാവുന്നതാണ്. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ RTA-യുടെ ആപ്പ്, വെബ്സൈറ്റ്, കിയോസ്കുകൾ എന്നിവയിലൂടെ നൽകാവുന്നതാണ്.”, RTA ലൈസൻസിങ്ങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ മർസൂഖി വ്യക്തമാക്കി. കടലാസിന്റെ ഉപയോഗം ഒഴിവാക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🇴🇲ഒമാൻ: മസ്കറ്റിൽ COVID-19 ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചു.
✒️മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭിക്കുന്നതിന് മുൻഗണന ഏർപ്പെടുത്തിയിട്ടുള്ളവർക്ക് വാക്സിൻ നൽകുന്നതിനായി, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ നിന്ന് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പിനർഹരായവർ, സർക്കാർ ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങൾക്കാണ് ഈ കേന്ദ്രത്തിൽ നിന്ന് നിലവിൽ വാക്സിൻ നൽകുന്നത്. ജൂൺ 13, ഞായറാഴ്ച്ച മുതലാണ് ഈ കേന്ദ്രത്തിൽ നിന്നുള്ള വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചത്.
മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലാണ് ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വാക്സിനേഷൻ നൽകുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങൾ സംബന്ധിച്ച് ഓരോ ആഴ്ച്ച തോറും അറിയിപ്പ് നൽകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാനിൽ നിലവിൽ നടപ്പിലാക്കിവരുന്ന വിപുലീകരിച്ച COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കൂടുതൽ പേരിലേക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സുഗമമായ സേവനങ്ങൾ നൽകുന്നതിനും, മറ്റു കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും, കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഈ ഡ്രൈവ്-ത്രൂ സേവനം സഹായകമാണെന്ന് മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ആക്ടിങ്ങ് ഡയറക്ടർ ഡോ. തമ്ര ബിൻത് സൈദ് അൽ ഘഫ്രിയാഹ് വ്യക്തമാക്കി.
ഈ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ, ദിനവും വൈകീട്ട് 4 മുതൽ രാത്രി 9 മണിവരെ സേവനങ്ങൾ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, അൽ റഫാഹ് ഹോസ്പിറ്റൽ എന്നിവരുമായി സംയുക്തമായാണ് മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
🇦🇪ദുബായ്: ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ എമിറേറ്റിൽ COVID-19 വാക്സിൻ സ്വീകരിച്ചു.
✒️എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ വാക്സിൻ സ്വീകരിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ച് ആറ് മാസം കഴിഞ്ഞ അവസരത്തിലാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച കണക്കുകളും, വിവരങ്ങളും പങ്ക് വെച്ചത്.
ജൂൺ 13-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
ദുബായിൽ ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സ്വീകരിച്ചു.
വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ 83% പേർ ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ 64% പേർ ഇതുവരെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുണ്ട്.
ദുബായിൽ വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ഇരുപത് ശതമാനത്തോളം പേർ ഇതുവരെ ഒരു ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടില്ല.
എമിറേറ്റിൽ COVID-19 രോഗബാധിതരാകുന്നവരിൽ പത്തിൽ എട്ട് പേർ വാക്സിനെടുക്കാത്തവരാണ്.
ദുബായിൽ COVID-19 രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും, ICU ചികിത്സ ആവശ്യമായിവരുന്നവരിലും പത്തിൽ ഒമ്പത് പേർ വാക്സിനെടുക്കാത്തവരാണ്.
എമിറേറ്റിൽ നിലവിൽ COVID-19 രോഗബാധിതരാകുന്നവരിലും, രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും ഭൂരിഭാഗവും ഇതുവരെ വാക്സിനെടുക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
🇰🇼കോവിഡ്: കുവൈത്തില്‍ പ്രവേശനവിലക്ക് തുടരാന്‍ സാധ്യത.
✒️കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടര്‍ന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി - മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാന്‍ ശിപാര്‍ശ നല്‍കിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതിയുടെ നിലപാട് . നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പ്രവേശനവിലക്കു നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇത് വരെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
🇸🇦സഊദിയിലേക്ക് വരുന്ന എല്ലാവരും മുഖീമിൽ രജിസ്റ്റർ ചെയ്യണം, വാക്‌സിൻ എടുക്കാത്തവരുൾപ്പെടെ നാല് വിഭാഗക്കാർക്ക് സംവിധാനം സജ്ജം.
✒️സഊദി പ്രവേശനത്തിനായി മുഖീമിൽ എല്ലാ വിഭാഗം ആളുകൾക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. രാജ്യത്തേക്ക് വരുന്ന വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും വെവ്വേറെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് മുഖീമിൽ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച സഊദി ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ, വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കും രജിസ്റ്റർ ചെയ്യാനായുള്ള സംവിധാനമാണ് സജ്ജമായത്.
വാക്‌സിൻ എടുക്കാത്തവർക്ക് സഊദിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് ആശ്വാസമായി ജവാസാത്തിനു കീഴിലെ മുഖീമിലെ അപ്‌ഡേഷൻ. ഓരോ വിഭാഗവും സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഓരോ വിഭാഗക്കാർക്കുമുള്ള നിബന്ധനകളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാക്‌സിൻ സ്വീകരിച്ച സഊദി പ്രവാസികൾ
1: തവക്കൽനയിലെ നിങ്ങളുടെ ആരോഗ്യസ്ഥിതി ഇമ്മ്യൂൺ ആയിരിക്കണം. (രണ്ട് ഡോസ് സ്വീകരിക്കൽ, ഒറ്റ ഡോസ്, രോഗം വന്നു ഭേദമാകൽ)
2: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.
3: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകുന്ന സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
4:18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.
5: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വാക്‌സിൻ സ്വീകരിക്കാത്ത സഊദി പ്രവാസികൾക്കുള്ള വ്യവസ്ഥകൾ
1: പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.
2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)
3: 18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.
4: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ
1: സഊദി അംഗീകരിച്ച ഫൈസർ ബയോണ് ടെക്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക, മോഡേണ എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ടു ഡോസ്, ജോൺസൺ ആൻഡ് ജോൺസർ ഒരു ഡോസ് എടുത്തവർ ആയിരിക്കണം.
2: വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇവർ വരുന്ന രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം (ആരോഗ്യ മന്ത്രാലയം അല്ലെങ്കിൽ അംഗീകൃത ആരോഗ്യ അതോറിറ്റി).
3- അവസാന ഡോസ് സ്വീകരിക്കുന്നതും (രണ്ട്-ഡോസ് വാക്സിൻറെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ ഒറ്റ ഡോസ് വാക്സിൻറെ ആദ്യ ഡോസ്) രാജ്യത്തിലേക്ക് പോകുന്നതും തമ്മിലുള്ള കാലയളവ് 14 ദിവസത്തിൽ കുറവായിരിക്കരുത്.
4: യഥാർത്ഥ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുക.
5: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
6: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.
വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ
1: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.
2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)
3: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.
🇰🇼കൊറോണ വൈറസ് ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി.
✒️കൊറോണ വൈറസിനെറ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി. ഏതാനും പേർക്ക് ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
വൈറസുകളുടെ ജനിതക പരിശോധന കൃത്യമായി നടത്തുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത് കുവൈത്ത് നിരീക്ഷിക്കുന്നുണ്ട്. ഇവ കുവൈത്തിലെത്താതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നു. കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് യാത്രാവിമാനങ്ങൾ നിർത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് ഇൗ വൈറസ് എത്തിയിരിക്കാൻ സാധ്യത കുറവാണ്.
62 രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയതെന്നാണ് കരുതുന്നത്. ഇന്ത്യൻ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ. കുവൈത്തിലെത്തിയ ഡെൽറ്റ വകഭേദം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽ സനദ് കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
0 Comments