കൊച്ചി മെട്രോ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. ലോക്ക്ഡൗണിനെ തുടർന്ന് 53 ദിവസം സർവീസുകൾ നിർത്തിവച്ചിരുന്നു.
കോവിഡ് 19 പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നാളെ മുതൽ കൊച്ചി മെട്രോ സർവീസ് തുടങ്ങുമെന്ന് കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാവിലെ 8 മുതൽ വൈകീട്ട് 8 വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാകും സർവീസ് നടത്തുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനഃക്രമീകരിക്കും.
യാത്രക്കാരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം, കഴിവതും കൊച്ചി 1 സ്മാർട് കാർഡ് ഉപയോഗിക്കുക, എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യണം തുടങ്ങിയ മാർഗ നിർദേശങ്ങളും യാത്രക്കാർക്കായി കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്.
0 Comments