സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ. ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. ടേക്ക് എവേ, പാഴ്‌സൽ സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല. മൊബൈൽ റിപ്പയറിംഗ് കടകൾ തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നടത്താം. ഇതിനായി അതത് പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുമതി വാങ്ങണം.
നിർമാണ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ 12, 13 തീയതികളിൽ അനുവദിക്കും. എന്നാൽ പ്രവർത്തനങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
വെള്ളിയാഴ്ച മൊബൈൽ ഫോൺ റിപ്പയർചെയ്യുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, ഫർണിച്ചർ എന്നിവ വിപണനംചെയ്യുന്ന കടകൾക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്.
കോവിഡ് വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടിയിരുന്നു.
വെള്ളിയാഴ്ച പ്രവർത്തിക്കാൻ അനുമതിയുള്ളവ:
അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ
ബാങ്കുകൾ നിലവിലുള്ളതുപോലെ പ്രവർത്തിക്കും.
സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ് തുടങ്ങിയ കടകൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് ഏഴു വരെ.
ബുക്ക്ഷോപ്പുകൾ, റിപ്പയർഷോപ്പുകൾ, ശ്രവണ സഹായികൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവക്കും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ പ്രവർത്തിക്കാം.
വാഹനഷോറൂമുകൾ അടിയന്തര അറ്റകുറ്റപ്പണികൾക്കായി രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. എന്നാൽ, വാഹന വിൽപന അനുവദിക്കില്ല.
റബർ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
അനുവദിച്ചിട്ടുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സൈറ്റ് എൻജിനീയർമാർ, സൂപ്പർവൈസർമാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സൈറ്റിലേക്കും തിരിച്ചും യാത്ര ചെയ്യാം.
മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്യുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഈ രണ്ടു ദിവസങ്ങളിലുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
0 Comments