ഇന്ത്യയില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന മ്യൂസിയങ്ങളും സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ജൂണ്‍ 16 മുതല്‍ താജ്മഹലും ചെങ്കോട്ടയുമുള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.
അതേസമയം, സുരക്ഷാമുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങൾ, മ്യൂസിയങ്ങൾ, സൈറ്റുകൾ എന്നിവയാണ് കോവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ അടച്ചിട്ടത്. കഴിഞ്ഞ വര്‍ഷവും സ്മാരകങ്ങള്‍ അടച്ചിരുന്നു. രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിന്‍റെ സൂചനയായി പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറവാണ് ഇന്നത്തേത്. 3921 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,74,305 ആയി. 24 മണിക്കൂറിനിടെ 1,19,501 പേർ രോഗമുക്തി നേടി. 9,73,158 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 25,48,49,301 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.
തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകൾ കൂടുതലുള്ളത്. അതേസമയം തമിഴ്‌നാട്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഇന്നുമുതൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments