Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി: വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

🇰🇼വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ച് കുവൈത്ത്.

🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം ജൂൺ 18 മുതൽ; കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കും.

🇶🇦ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക.

🇴🇲ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി.

🇧🇭ബഹ്‌റൈൻ: COVID-19 ആന്റിബോഡി ചികിത്സാ രീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകി.

🇴🇲ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍: വാക്സിനേഷൻ രജിസ്‍ട്രേഷൻ ആരംഭിക്കുന്നു.

🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ വർദ്ധനവ്.

🇦🇪യുഎഇയില്‍ 2167 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം.

🇴🇲ഒമാനില്‍ ഇന്നും രണ്ടായിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍, 35 മരണം.

🔊പ്രവാസികളുടെ ഇന്ത്യയിൽ പഠിക്കുന്ന മക്കൾക്കായി 150 സ്കോളർഷിപ്പുകൾ.

വാർത്തകൾ വിശദമായി 

🇸🇦സൗദി: വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ പൗരന്മാരും, യാത്ര പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) ആവർത്തിച്ചു. ജൂൺ 16-ന് വൈകീട്ടാണ് ജവാസാത് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ജി സി സി പൗരന്മാർ, എല്ലാത്തരം പുതിയ വിസകളിലുമെത്തുന്ന യാത്രികർ, പ്രവാസികൾ, ഇവരുടെ ആശ്രിതവിസകളിലുള്ളവർ, COVID-19 വാക്സിൻ സ്വീകരിച്ചവർ, ഇതുവരെ വാക്സിനെടുക്കാത്തവർ എന്നിവർ ഉൾപ്പടെ മുഴുവൻ യാത്രികരോടും സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള വിവരങ്ങൾ ഓൺലൈനിലൂടെ നൽകുന്നതിനാണ് ജവാസത് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈനിലൂടെ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തേക്ക് പ്രവേശിക്കുന്ന വേളയിൽ എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും, രാജ്യത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളിൽ കാത്ത് നിൽക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മെയ് 21-നും ജവാസാത് സമാനമായ ഒരു അറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി ജൂൺ 7-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ച വാക്സിൻ ഡോസ് സംബന്ധമായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയവുമായി പങ്ക് വെക്കുന്നതിനുള്ള സംവിധാനം https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന വിലാസത്തിലൂടെ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സാധുതയുള്ള സൗദി നാഷണൽ, റെസിഡൻസി ഐഡിയുള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുന്നത്. സൗദി നാഷണൽ ഐഡി, സൗദി റെസിഡൻസി ഐഡി എന്നിവ ഇല്ലാത്തവർക്ക്, സൗദി അറേബ്യ സന്ദർശിക്കുന്ന ആവശ്യങ്ങൾക്കായി വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്നതിന് https://muqeem.sa/#/vaccine-registration/home എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്.

🇰🇼വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ച് കുവൈത്ത്.

✒️വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് ആഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം വന്നത്. മോഡേണ, ഓക്സഫ്പർഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക് എന്നിവയുടെ രണ്ടു ഡോസുകൾ. പൂർത്തിയാക്കിയവർക്കും, ജോൺസൻ ആൻഡ് ജോൺസൺ വാക്സിന്‍റെ ഒറ്റ ഡോസോ എടുത്തവർക്കുമാണ് പ്രവേശനം.

താമസ വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആസ്‍ട്രസെനിക, ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍. രാജ്യത്ത് പ്രവേശിക്കുന്ന പ്രവാസികള്‍ ഏഴ് ദിവസം താമസ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. കുവൈത്തില്‍ നിന്ന് ഇപ്പോള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ള പ്രവാസികള്‍ക്ക് ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തിന് പുറത്തേക്ക് പോവുകയും മടങ്ങിവരികയും ചെയ്യാനുമാവും.

🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം ജൂൺ 18 മുതൽ; കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കും.

✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം 2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി. ഈ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതൽ ഖത്തർ നടപ്പിലാക്കിയിട്ടുണ്ട്.

ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ജൂൺ 16-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇളവുകളുടെ രണ്ടാം ഘട്ടം ജൂൺ 18 മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി, ജൂൺ 18 മുതൽ വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകുന്നതിനും, കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

2021 ജൂൺ 18 മുതൽ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകളാണ് ഖത്തറിൽ നടപ്പിലാക്കുന്നത്:

പൊതുവായ നിർദേശങ്ങൾ, സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ എന്നിവ:

വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യുന്ന അവസരത്തിലും, ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമായി വാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിലും മാത്രമാണ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളത്.

വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.

പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. 7 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിക്കില്ല (ആദ്യ ഘട്ടത്തിൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു). പള്ളികളിലെ ശുചിമുറികൾ തുറക്കില്ല.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 10 പേർക്ക് ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർ ഈ ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരമാവധി 5 പേർക്കാണ് ഇൻഡോറിൽ അനുമതി.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 20 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്തവരും, രണ്ട ഡോസ് പൂർത്തിയാകാത്തവരുമായ പരമാവധി 10 പേർക്കാണ് ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.

വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ പരമാവധി 40 പേർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന 75 ശതമാനം പേർ വാക്സിനെടുത്തവരായിരിക്കണം.

ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി 10 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. ബീച്ചുകളുടെ പരമാവധി ശേഷിയുടെ 40 ശതമാനം സന്ദർശകർക്കാണ് ഇപ്രകാരം പ്രവേശനം. നടത്തം, ഓട്ടം, സൈക്ലിംഗ് മുതലായ പ്രവർത്തികൾക്ക് അനുമതി. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതിയില്ല.

തൊഴിൽ മേഖലയിലെ ഇളവുകൾ:

സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം രീതി നടപ്പിലാക്കും.

സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം രീതി നടപ്പിലാക്കും.

സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 15 പേർക്ക് വരെ പങ്കെടുക്കാമെന്ന തീരുമാനം തുടരും. ഇതിൽ കൂടുതൽ പേർ പങ്കെടുക്കേണ്ടതായ മീറ്റിംഗുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.

സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

ശുചീകരണ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ തൊഴിലെടുക്കുന്ന, COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള ജീവനക്കാർക്ക് ഒന്നിലധികം വീടുകളിൽ ശുചീകരണ സേവനങ്ങൾ നൽകുന്നതിന് അനുമതി. വീടുകളിൽ ഇത്തരത്തിലുള്ള ഒന്നിലധികം തൊഴിലാളികളുടെ സേവനം ഉപയോഗിക്കാനും അനുമതി നൽകും. തൊഴിലിടങ്ങളിലെ പ്രവർത്തനസമയങ്ങളിൽ പരമാവധി 50% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാം. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഈ അനുമതി.

വാണിജ്യ, വിനോദ മേഖലകളിലെ ഇളവുകൾ:

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിക്കും. പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിനാണ് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത്. 12 വയസിന് താഴെയുളള കുട്ടികളെ പ്രവേശിപ്പിക്കില്ല.

ലൈബ്രറി, മ്യൂസിയം എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.

പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ 30 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കാൻ അനുമതി. കാണികളിൽ 75% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.

ഏതാനം കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവയ്ക്ക് അനുമതി നൽകും. പരമാവധി 30 ശതമാനം ശേഷിയിലാണ് ഇവ അനുവദിക്കുക.

ഷോപ്പിംഗ് മാളുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇവയിലെ ഫുഡ് കോർട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശനം അനുവദിക്കും. മാളുകളിലെ പ്രാർത്ഥനാ മുറികൾ, ശുചിമുറികൾ എന്നിവ പ്രവർത്തിപ്പിക്കാം.

ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് തുറന്ന ഇടങ്ങളിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.

മറ്റു ഭക്ഷണശാലകളിൽ 15 ശതമാനം ശേഷിയിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾക്ക് അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.

പരമ്പരാഗത മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മാർക്കറ്റുകളിൽ പ്രവേശനം അനുവദിക്കും.

മൊത്തവ്യാപാര മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മാർക്കറ്റുകളിൽ പ്രവേശനം അനുവദിക്കും.

ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകുന്നത് തുടരും. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.

തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 20 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. ഇതിൽ 75 ശതമാനം സന്ദർശകർ വാക്സിനെടുത്തവരായിരിക്കണം.

ഹെൽത്ത് ക്ലബ്, ഫിറ്റ്നസ് ക്ലബ്, സ്പാ, മസാജ് പാർലർ, സൗന, ജാകൂസി, ടർക്കിഷ് ബാത്ത്, മൊറോക്കൻ ബാത്ത് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 40 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.

ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 40 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി 20 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം.

സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് പരാമാവധി ശേഷിയുടെ 80 ശതമാനം എന്ന രീതിയിൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് തുടരും.

പൊതുഗതാഗത മേഖലയിലെ ഇളവുകൾ:

വാഹനങ്ങളിൽ പരമാവധി നാല് പേർക്കാണ് (ഡ്രൈവർ ഉൾപ്പടെ) ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അനുമതി. ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ്.

ബസുകളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് അനുമതി എന്നത് തുടരും.

മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ തുടരും.

ഡ്രൈവിംഗ് സ്‌കൂളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്ന തീരുമാനം തുടരും. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

സ്വകാര്യ ബോട്ടുകൾ പരമാവധി 15 പേർക്ക് വരെ ഉപയോഗിക്കാം. ഇതിൽ വാക്സിൻ സ്വീകരിക്കാത്ത പരമാവധി 3 പേർക്ക് വരെ സഞ്ചരിക്കാം. വിനോദ സഞ്ചാരത്തിനുള്ള ബോട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇത്തരം സേവനങ്ങൾ നൽകുന്ന മുഴുവൻ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്.

*വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:*

ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്ന തീരുമാനം തുടരും. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

നഴ്സറി, ചൈൽഡ് കെയർ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്ന തീരുമാനം തുടരും. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

🇶🇦ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക.

✒️രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ പുതുക്കിയ പട്ടിക പ്രകാരം ഖത്തറിൽ 81 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.

2021 ജൂൺ 17-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പുതിയ പട്ടിക പുറത്തിറക്കിയത്. നേരത്തെ മെയ് 30-ന് മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 70 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിരുന്നത്.

ജൂൺ 17-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ.

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

🇧🇭ബഹ്‌റൈൻ: COVID-19 ആന്റിബോഡി ചികിത്സാ രീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകി.

✒️COVID-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘regn-cov2’ എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ ബയോടെക്‌നോളജി കമ്പനിയായ റീജൻറോൺ ഫാർമസ്യൂട്ടിക്കൽസാണ് ഈ മരുന്ന് നിർമ്മിച്ചിരിക്കുന്നത്. ആന്റിബോഡി കോക്റ്റൈയിൽ എന്ന് അറിയപ്പെടുന്ന, കൃത്രിമമായി നിർമ്മിക്കുന്ന COVID-19 ആന്റിബോഡി സംയുക്തമാണ് ‘regn-cov2’. മനുഷ്യശരീരത്തിൽ COVID-19 രോഗബാധയെ ചെറുക്കുന്നതിനുള്ള പ്രതിരോധശേഷി സൃഷ്ടിക്കുന്നതിന് ഈ മരുന്ന് ഫലപ്രദമാണെന്നാണ് നിഗമനം.

തീവ്രതയില്ലാത്തതും, തീക്ഷ്ണത കുറഞ്ഞതുമായ രീതിയിൽ രോഗംപ്രകടമാകുന്ന COVID-19 രോഗബാധിതരിലാണ് ഈ മരുന്ന് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ബഹ്‌റൈൻ അനുമതി നൽകിയിരിക്കുന്നത്.

🇴🇲ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി.

✒️വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ പദ്ധതിയുടെ ആനുകൂല്യം 2021 ജൂൺ 30 വരെയാണെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.

ജൂൺ 16-ന് വൈകീട്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്. പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ 2021 ഓഗസ്റ്റ് 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇത് ആറാം തവണയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി നൽകുന്നത്. നിലവിലെ ആഗോളതലത്തിലുള്ള യാത്രാ വിളക്കുകൾ മൂലം രാജ്യത്ത് കുടുങ്ങികിടക്കുന്നവർക്ക് ഈ തീരുമാനം ആശ്വാസമാകും. ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് ഒമാൻ തൊഴിൽ മന്ത്രാലയം ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഈ പദ്ധതിയുടെ ആനുകൂല്യം രണ്ട് തവണ വീതം മൂന്ന് മാസത്തേക്ക് നീട്ടി 2021 ജൂൺ 30 വരെ തുടരാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ ഈ പദ്ധതി ഓഗസ്റ്റ് 31 വരെ തുടരാനാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.

ഇത്തരത്തിൽ ഒമാനിൽ നിന്ന് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

🇴🇲ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍: വാക്സിനേഷൻ രജിസ്‍ട്രേഷൻ ആരംഭിക്കുന്നു...

✒️ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ 45 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് മസ്‌ക്കത്ത് ഹെല്‍ത്ത് സര്‍വീസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഖുറിയാത്തിലെ ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ് വാക്‌സിന്‍ നല്‍കുന്നത്.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകീട്ട് 3 മുതല്‍ രാത്രി 9 വരെയുമാണ് പ്രവര്‍ത്തി സമയം. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവര്‍ത്തി സമയം.

ഖുറിയാത്തിലെ അല്‍ സഹല്‍ ഹെല്‍ത്ത് സെന്ററില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് വാക്‌സിന്‍ ലഭിക്കുക. സീബിലെ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനിലെ ഡ്രൈവ് ത്രൂ സര്‍വീസ് തുടരും. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് 4 മുതല്‍ രാത്രി 9വരെയാണ് പ്രവര്‍ത്തി സമയം.

ഒമാനില്‍  കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള  മുൻ‌കൂർ രജിസ്‍ട്രേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കുന്നു. http://covid19.moh.gov.om എന്ന വെബ്‌സൈറ്റ് വഴിയും 'ടാർസൂർ പ്ലസ്' ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഒമാൻ ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രണ്ടാം ഘട്ട വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെട്ട 45 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ  സുരക്ഷിതമായി എല്ലാവര്ക്കും ലഭ്യമാകേണ്ടതിനാൽ അംഗീകൃത സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഓൺലൈനിലൂടെ രജിസ്‍ട്രേഷൻ നടത്തിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ വർദ്ധനവ്...

✒️സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ വർധനവ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,309 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തരുടെ എണ്ണവും ഉയർന്നു. ചികിത്സയിലുള്ളവരിൽ 1,022 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,70,723 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,52,209 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,635 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,879 ആയി ഉയർന്നു. ഇതിൽ 1,533 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 388, റിയാദ് 265, കിഴക്കൻ പ്രവിശ്യ 235, അസീർ 115, ജീസാൻ 95, മദീന 81, അൽഖസീം 53, നജ്റാൻ 21, അൽബാഹ 17, ഹായിൽ 17, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 9, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,231,639 ഡോസ് ആയി. 

🇦🇪യുഎഇയില്‍ 2167 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം...

✒️യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,127 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ 2,43,844 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,06,128 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  5,85,242 പേര്‍ രോഗമുക്തരാവുകയും 1,741 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,145 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ ഇന്നും രണ്ടായിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍, 35 മരണം...

✒️ഒമാനില്‍ ഇന്ന് 2015 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 35 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,42,723 ആയി. ഇവരില്‍ 2,13,880 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.1% ശതമാനമാണ് രോഗമുക്തി നിരക്ക്. 

2,626 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 182 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,306 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 382 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🔊പ്രവാസികളുടെ ഇന്ത്യയിൽ പഠിക്കുന്ന മക്കൾക്കായി 150 സ്കോളർഷിപ്പുകൾ.

✒️വിദേശത്ത്​ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ മക്കളിൽ ഇന്ത്യയിലെ വിവിധ സ്​ഥാപനങ്ങളിൽ പഠിക്കുന്നവർക്കായി 150 സ്​കോളർഷിപ്പുകൾ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്​ കീഴിലുണ്ടെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. ഗൾഫ്​ രാജ്യങ്ങളടക്കമുള്ള ഇ.സി.ആർ രാജ്യങ്ങളിലെ തൊഴിലാളികളുടെ മക്കൾ, എൻ.ആർ.ഐകളുടെ മക്കൾ എന്നിവർക്കാണ്​ സ്​കോളർഷിപ്പിന്​ അർഹത. എന്നാൽ, മാസവരുമാനം 4000 യു.എസ്​ ഡോളറിൽ കൂടാൻ പാടില്ല.

(ഏകദേശം 2,93,173 ഇന്ത്യൻ രൂപ). വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ സാമ്പത്തിക ചെലവലി​‍െൻറ 75 ശതമാനം തുക ഇന്ത്യൻ സർക്കാർ വഹിക്കുകയാണ്​ ​െചയ്യുക. ഇത്​ പരമാവധി 4000 യു.എസ്​ ഡോളർ (2,93,173 ഇന്ത്യൻ രൂപ) ആയിരിക്കും. എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, പ്ലാനിങ്​ ആൻഡ്​​ ആർക്കിടെക്​ചർ സ്​കൂളുകൾ, നാക്കി​‍െൻറ അക്രഡിറ്റേഷനുള്ള യു.ജി.സി അംഗീകാരമുള്ള എ ഗ്രേഡ്​ സ്​ഥാപനങ്ങൾ, സെൻട്രൽ യൂനിവേഴ്​സിറ്റികൾ, ഡി.എ.എസ്​.എ സ്​കീമിൽ ഉൾ​പ്പെട്ട മറ്റു​ സ്​ഥാപനങ്ങൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ്​ സ്​ കോളർഷിപ്പിന്​ അർഹതയുണ്ടായിരിക്കുക.

ആദ്യവർഷ വിദ്യാർഥികൾക്ക്​ മാത്രമേ സ്​കോളർഷിപ്പ്​ ലഭിക്കൂ. യോഗ്യരായ വിദ്യാർഥികൾ ഡയസ്​പോറ ചിൽഡ്രൻ സ്​കീം സ്​കോളർഷിപ്പ്​ ​േ​പ്രാ​ഗ്രാം (SPDC) വഴി അപേക്ഷിക്കണം. www.spdcindia.gov.in എന്ന വെബ്​സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്​.

Post a Comment

0 Comments