Ticker

6/recent/ticker-posts

Header Ads Widget

രോഗവ്യാപനം അനുസരിച്ച് ലോക്ഡൗൺ മാറ്റും; വിശദ തീരുമാനം നാളെ അറിയിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗൺ സ്ട്രാറ്റർജിയിൽ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 14 തദ്ദേശ സ്വയംഭരണ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തിൽ 28 മുതൽ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച് രീതിയിൽ രോഗ വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച് ലോക്ഡൗൺ 16 വരെ തുടരും. തുടർന്നുള്ള നാളുകളിൽ ലോക്ഡൗൺ സ്റ്റാറ്റർജിയിൽ മാറ്റം വരുത്തും.

ഡെല്‍റ്റ വൈറസ് സാന്നിധ്യം തുടരാന്‍ സാധ്യയുളളതിനാല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ലോക്ഡൗണ്‍ അവസാനിച്ചാലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. 

മറ്റൊരു ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കണം. മൂന്നാംതരംഗം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഇതുരെ 1.12 കോടി ഡോസ് വാക്സീന്‍ നല്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്താകെ ഓരേ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയുമാണ് ഇപ്പോൾ നടത്തുന്നത്. അതിന് പകരം രോഗവ്യാപനത്തിൽ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കും.

മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഈ സാധ്യത മുൻകൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങൾ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന മൾട്ടി സിസ്റ്റം ഇൻഫഌമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാം തരംഗത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ആവശ്യമായ തയാറെടുപ്പാണ് സംസ്ഥാനത്ത് നിലവിൽ നടത്തി വരുന്നത്. മുതിർന്നവരിൽ വലിയ ശതമാനം ആളുകൾക്കും വാക്‌സിനേഷൻ വഴിയും, രോഗബാധയാലും പ്രതിരോധ ശക്തി ആർജിക്കാൻ സാധ്യതയുള്ളതിനാൽ മൂന്നാം തരംഗത്തിൽ അതുവരെ കാര്യമായി രോഗബാധയുണ്ടാക്കാത്ത കുട്ടികൾക്കിടയിൽ കേസുകൾ കൂടിയേക്കാം. അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടെയാണ് സർക്കാർ മൂന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന ട്രയാജ് പ്രോട്ടോകോൾ, ഡിസ്ചാർജ് നയം, മാർഗരേഖ, എന്നിവ കൃത്യമായി രൂപീകരിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന മൾട്ടി സിസ്റ്റം ഇൻഫഌമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകി വരികയാണ്. ഒപ്പം, ആശുപത്രികളിൽ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments