🇸🇦സൗദി അറേബ്യയിൽ ഇന്ന് 1486 പേര്‍ക്ക് കൂടി കൊവിഡ്; 15 മരണം.
🇦🇪യുഎഇയില്‍ 1747 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🇴🇲ഒമാനില്‍ ഇന്നും നാല്‍പതിലധികം മരണം; ശമനമില്ലാതെ കൊവിഡ് പ്രതിസന്ധി.
🇴🇲ഒമാനില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടും.
🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂലൈ 31 വരെ നീട്ടി.
🇰🇼കുവൈറ്റ്: സർക്കാർ മേഖലയിൽ ഓഗസ്റ്റ് 1 മുതൽ വർക്ക് ഫ്രം ഹോം ഒഴിവാക്കാൻ തീരുമാനം.
🇴🇲ഒമാൻ: ജൂൺ 29 മുതൽ ജൂലൈ 8 വരെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് സന്ദർശകരെ അനുവദിക്കില്ല.
🇸🇦സൗദി: രാജ്യത്തെ ദേശീയോദ്യാനങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തും.
🇴🇲ഒമാൻ: ജൂലൈ 20 മുതൽ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും.
🇴🇲ഒമാൻ: ജൂലൈ 4 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.
🇸🇦സൗദി: വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ അധികൃതർ നിഷേധിച്ചു.
🇦🇪യു എ ഇ: 2021 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
🇶🇦ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം.
🇶🇦ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ്; മരണനിരക്ക് 590.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 1486 പേര്‍ക്ക് കൂടി കൊവിഡ്; 15 മരണം.
✒️സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടെ 1,486 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 1,055 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 15 പേർ മരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,87,592 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,67,633 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,819 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 360, മക്ക 317, റിയാദ് 261, അസീർ 196, ജീസാൻ 91, മദീന 67, നജ്റാൻ 36, അൽബാഹ 36, അൽഖസീം 35, ഹായിൽ 32, തബൂക്ക് 28, വടക്കൻ അതിർത്തി മേഖല 19, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 17,711,412 ഡോസ് ആയി.
🇦🇪യുഎഇയില്‍ 1747 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1747 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1731 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,02,318 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,32,907 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,11,442 പേര്‍ രോഗമുക്തരാവുകയും 1,811 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,654 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ ഇന്നും നാല്‍പതിലധികം മരണം; ശമനമില്ലാതെ കൊവിഡ് പ്രതിസന്ധി.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 2009 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 44 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,68,545 ആയി. ഇവരില്‍ 2,34,861 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.5 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഒമാനില്‍ ഇതിനോടകം 3100 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 183 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1597 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 519 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇴🇲ഒമാനില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടും.
✒️ഒമാനില്‍ 2021 ജൂലൈ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. പുതുക്കിയ വിലയനുസരിച്ചു നാളെ മുതൽ എം 91 പെട്രോളിന് 227 ബൈസയും എം 95 പെട്രോളിന് 237 ബൈസയും ലിറ്ററിന് നൽകേണ്ടി വരും. ഡീസല്‍ വില ജൂലൈയിൽ ലിറ്ററിന് 247 ബൈസയായിരിക്കും. ജൂൺ മാസത്തിൽ 234 ബൈസയായിരുന്നു ഡീസല്‍ വില. കഴിഞ്ഞ മാസത്തെ വിലയിൽ നിന്നും എം 91 പെട്രോളിന് 12 ബൈസയും എം 95 പെട്രോളിന് 10 ബൈസയും കൂടിയിട്ടുണ്ട്.
🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂലൈ 31 വരെ നീട്ടി.
✒️അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ജൂൺ 30-നാണ് ഇന്ത്യൻ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 31 11:59pm വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിലക്കുകൾ ചരക്ക് വിമാനങ്ങൾക്കും, DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള വിമാനങ്ങൾക്കും ബാധകമല്ല.
വിദേശരാജ്യങ്ങളിലേക്കും, തിരികെയും സർവീസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ഓരോ സർവീസിന്റെയും അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് തുടരുമെന്നും DGCA അറിയിച്ചു.
🇰🇼കുവൈറ്റ്: സർക്കാർ മേഖലയിൽ ഓഗസ്റ്റ് 1 മുതൽ വർക്ക് ഫ്രം ഹോം ഒഴിവാക്കാൻ തീരുമാനം.
✒️2021 ഓഗസ്റ്റ് 1 മുതൽ സർക്കാർ മേഖലയിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹ്‌മദ് അൽ മൗസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച ഒരു ഔദ്യോഗിക വിജ്ഞാപനം അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം, ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരോടും ഓഫീസുകളിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദിനവും രാവിലെ 7.30 മുതൽ 2.30 വരെയായിരിക്കും പ്രവർത്തിസമയം.
ഗർഭിണികൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാർ ഓഫീസുകളിൽ ഹാജരാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പഞ്ചിങ്ങ് സംവിധാനം നിർബന്ധമായി ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: ജൂൺ 29 മുതൽ ജൂലൈ 8 വരെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് സന്ദർശകരെ അനുവദിക്കില്ല.
✒️എയർപോർട്ട് ഹൈറ്റ്സിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജനറൽ ഓഫീസിലേക്ക് 2021 ജൂൺ 29, ചൊവ്വാഴ്ച്ച മുതൽ സന്ദർശകർക്ക് താത്കാലികമായി പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 29 മുതൽ ജൂലൈ 8 വരെയാണ് ഈ ഓഫീസിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരവും, ഏതാനം ജീവനക്കാരിൽ COVID-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നുമാണ് ഈ തീരുമാനമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 28-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ കാലയളവിൽ മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് http://www.mol.gov.om/ എന്ന തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അറിയുന്നതിനായി 80077000 എന്ന ടോൾ-ഫ്രീ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
🇸🇦സൗദി: രാജ്യത്തെ ദേശീയോദ്യാനങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തും.
✒️രാജ്യത്തെ വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കും, ഇത്തരം ഇടങ്ങളിലെ സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സസ്യജാലങ്ങളുടെ സംരക്ഷണത്തിനും, മരുഭൂവത്കരണം തടയുന്നതിനും പ്രവർത്തിക്കുന്ന സൗദി നാഷണൽ സെന്റർ ഫോർ ദി ഡെവലപ്മെൻറ് ഓഫ് വെജിറ്റേഷൻ കവർ ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷനാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ദേശീയോദ്യാനങ്ങളിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലും തീ കത്തിക്കുന്നവർക്ക് 3000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലുമുള്ള സംവിധാനങ്ങൾ, വേലികൾ, അടയാള ബോർഡുകൾ മുതലായവ നശിപ്പിക്കുന്നവർക്ക് 3000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ഇടങ്ങളിൽ അനധികൃതമായി ക്യാമ്പ് ചെയ്യുന്നവർക്ക് 3000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ഇടങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ നടത്തുന്നവർക്ക് 20000 റിയാൽ പിഴ ചുമത്തുന്നതാണ്.
പിഴ ചുമത്തുന്നതിന് പുറമെ, കേടുപാടുകൾ നികത്തുന്നതിന് ആവശ്യമായി വരുന്ന തുക നഷ്ടപരിഹാരമായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
🇴🇲ഒമാൻ: ജൂലൈ 20 മുതൽ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും.
✒️2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 28-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം തൊഴിലുകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും, നിലവിലുള്ള വർക്ക് പെർമിറ്റുകൾ അവയുടെ കാലാവധി അവസാനിക്കുന്നതോടെ പുതുക്കി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
*ജൂലൈ 20 മുതൽ താഴെ പറയുന്ന തൊഴിലുകളിലാണ് ഒമാൻ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:*
ഇൻഷുറൻസ് കമ്പനികൾ, ഇൻഷുറൻസ് ബ്രോക്കറേജ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾ മുതലായവയിലെ ഫിനാൻഷ്യൽ പദവികൾ, അഡ്മിനിസ്‌ട്രേറ്റീവ് പദവികൾ.
പുതിയതും, പഴയതുമായ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട മുഴുവൻ തൊഴിലുകളും.
പുതിയതും, പഴയതുമായ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പദവികൾ.
ഓട്ടോ ഏജൻസികളിലെ സ്പെയർ പാർട്സ് വിൽപ്പനയുമായി ബന്ധപ്പെട്ട തൊഴിലുകൾ.
ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ കസ്റ്റമർ സർവീസ് തൊഴിലുകൾ, കാഷ്യർ, കറൻസി എക്സ്ചേഞ്ച് തൊഴിലുകൾ, അഡ്മിനിസ്ട്രേഷൻ പദവികൾ, ഷെൽഫുകളിൽ സാധനങ്ങൾ അടക്കിവെക്കുന്ന തൊഴിലുകൾ മുതലായവ.
ഇന്ധന വിതരണം, കാർഷിക വിളകൾ, മറ്റു കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ, ഭക്ഷണസാധനങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിലെ ഡ്രൈവിംഗ് തൊഴിലുകൾ.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഇത്തരം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തുന്നതിനുള്ള ‘2021/8’, ‘2021/9’ എന്നീ മന്ത്രിസഭാ തീരുമാനങ്ങൾ ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഈ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുളള പരിശോധനകൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
🇴🇲ഒമാൻ: ജൂലൈ 4 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.
✒️2021 ജൂലൈ 4 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 18 വയസിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരന്മാർക്കാണ് ഇത്തരത്തിൽ വാക്സിൻ നൽകുന്നത്.
https://twitter.com/OmaniMOH/status/1409820175067660289
ജൂൺ 29-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരത്തിൽ വാക്സിൻ ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനത്തിലൂടെയോ, ‘Tarassud+’ ആപ്പിലൂടെയോ മുൻകൂർ ബുക്കിങ്ങ് നിർബന്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇸🇦സൗദി: വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ അധികൃതർ നിഷേധിച്ചു.
✒️രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണൽ തലാൽ ബിൻ അബ്ദുൽ മൊഹ്‌സീൻ അൽ ഷൽഹൊയൂബാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ COVID-19 വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ COVID-19 പ്രതിരോധ നിർദ്ദേശങ്ങളും പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി കൈക്കൊണ്ടവയാണെന്നും, ഇത്തരം പ്രതിരോധ നിബന്ധനകൾ ജനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി ഏർപ്പെടുത്തിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കാണ് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ മുതലായവയിലേക്ക് പ്രവേശിക്കാനാകുക എന്ന് അദ്ദേഹം അറിയിച്ചു.
🇦🇪യു എ ഇ: 2021 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
✒️2021 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 ജൂലൈ മാസത്തെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 2.47 ദിർഹം. (ജൂണിൽ ലിറ്ററിന് 2.38 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 2.35 ദിർഹം. (ജൂണിൽ ലിറ്ററിന് 2.27 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 2.28 ദിർഹം. (ജൂണിൽ ലിറ്ററിന് 2.19 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 2.42 ദിർഹം. (ജൂണിൽ ലിറ്ററിന് 2.30 ദിർഹം ആയിരുന്നു)
🇶🇦ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം.
✒️ജൂലൈ മാസത്തെ ഇന്ധനവില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ എന്നിവയുടെ നിരക്കില്‍ കഴിഞ്ഞമാസത്തെക്കാള്‍ കൂടിയിട്ടുണ്ടെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 ഖത്തര്‍ റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.00 റിയാലുമാണ് വില. ജൂലൈ മാസത്തില്‍ ഡീസലിന് 15 ദിര്‍ഹം കൂടി ലിറ്ററിന് 1.90 റിയാലാണ് വില.
🇶🇦ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ്; മരണനിരക്ക് 590.
ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 62 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 219,799 ആയി. രാജ്യത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണനിരക്ക് 590 ആയി.
0 Comments