സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകളിലെ പരീക്ഷകൾ നീട്ടിവയ്ക്കാൻ തീരുമാനം. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.
ജൂൺ 15 മുതൽ തുടങ്ങാനിരുന്ന ഈ പരീക്ഷകൾ നീട്ടിവയ്ക്കുവാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചപ്പോൾ എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നീറ്റ് പരീക്ഷക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യൂ ഓഫീസുകളിൽ പോയി വാങ്ങേണ്ടതുണ്ടെന്നും സർട്ടിഫിക്കറ്റുകൾ ഇ ഡിസ്‌ട്രിക്റ്റ് പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക് ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതിയെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
0 Comments