കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം പല സംസ്ഥാനങ്ങളിലും 100 കടന്നു കഴിഞ്ഞു.
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്.
സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് നൂറ് രൂപ കടന്നത്. തിരുവനന്തപുരത്തെ പാറശാലയിലും, വയനാട്ടിൽ ബത്തേരി, പാലക്കാട്, ഇടുക്കിയിൽ കട്ടപ്പന, അണക്കര എന്നിവടങ്ങളിലാണ് എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്.
ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. പാലക്കാട് 100 രൂപ 16 പൈസയും, കട്ടപ്പനയിൽ 100 രൂപ 35 പൈസയും, അണക്കരയിൽ 101 രൂപ മൂന്ന് പൈസയുമാണ് വില.
കുതിച്ച് ഇന്ധനവില വർധന. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.
അതേസമയം സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോൾ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും , ഡീസലിന് 92. 31 രൂപയുമാണ്.
ഞായറാഴ്ച സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വർധിച്ചിരുന്നു. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറിയടിച്ചത്. ശേഷം മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു.
0 Comments