തിരുവനന്തപുരം: നഗരത്തിൽ യൂബർ ടാക്സി ഡ്രൈവറെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.
ചാക്കയ്ക്ക് സമീപം താമസിക്കുന്ന സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് സമ്പത്തിനെ ചാക്കയ്ക്ക് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലഹരിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. നിലവിൽ കസ്റ്റഡിയിലുള്ളവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് പറയുന്നു. എന്നാൽ, ഇവരെക്കുറിച്ചോ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
0 Comments