Ticker

6/recent/ticker-posts

Header Ads Widget

INI CET 2021 അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രസ് ടെസ്റ്റിന്റെ (INI CET 2021)അഡ്മിറ്റ് കാർഡ് പുറത്ത് വിട്ട് എയിംസ്(AIIMS).

ജൂൺ 16നാണ് പരീക്ഷ aiimsexams.ac.inഎന്ന വൈബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് കോപ്പി പരീക്ഷ സമയത്ത് ഹാജരാക്കണം. ഓൺലൈനിലൂടെയല്ലാതെ തപാൽ വഴി അഡ്മിറ്റ് കാർഡ് എത്തിക്കുന്നില്ല. അഡ്മിറ്റ് കാർഡിൽ എന്തങ്കിലും തെറ്റുണ്ടെങ്കിൽ ഉടൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. ബന്ധപ്പെടാനായി aiims.inicet@gmail.com എന്ന ജിമെയിൽ വിലാസം ഉപയോഗിക്കാം. രജിസ്ട്രേഷൻ സമയത്ത് ഉപയോഗിക്ക് മെയിൽ ഐഡി ഉപയോഗിച്ച് വേണം അറിയിക്കാൻ.

മെയ് 8ന് നടത്താനിരുന്ന പരീക്ഷയാണ് ജൂൺ 16ലേക്ക് മാറ്റിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന്റെ തിയതി പരീക്ഷയ്ക്ക് ശേഷം എയിംസ് ഔദ്യോഗികമായി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വൈബ്സൈറ്റ് സന്ദർശിക്കാം. aiimsexams.ac.in

Post a Comment

0 Comments