പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശനത്തിന് ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 10 വരെ www.polyadmission.org വഴി അപേക്ഷിക്കാം.കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി., സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കാണ് പ്രവേശനം.
യോഗ്യത: എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി./സി.ബി.എസ്.ഇ.-പത്ത്/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോ വിഷയമായി പഠിച്ചവര്‍ക്ക് എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാം.
എന്‍.സി.സി./സ്‌പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി 150 രൂപ അപേക്ഷാഫീസ് അടച്ച് അപേക്ഷിച്ചശേഷം പകര്‍പ്പ് യഥാക്രമം എന്‍.സി.സി.
ഡയറക്ടറേറ്റിലേക്കും സ്‌പോര്‍ട്സ് കൗണ്‍സിലിലേക്കും നല്‍കണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക്ക് കോളേജ്, സര്‍ക്കാര്‍ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അതത് പോളിടെക്നിക് കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
ജൂലൈ 28 നു ആരംഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 10 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
പൊതു വിഭാഗങ്ങള്‍ക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും. www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കണം.
കേരളത്തിലെ സര്‍ക്കാര്‍/ ഐ.എച്ച്.ആര്‍.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടക്കുന്നത്.
ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവര്‍ക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസര്‍വേഷന്‍ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം,കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ച് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമുണ്ട്.
0 Comments