Ticker

6/recent/ticker-posts

Header Ads Widget

അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു

അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന് അര്‍ഹതയ്ക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇരുപതിനായിരം രൂപയായിരുന്നു. 

70 വയസ്സിനു മേല്‍ 1100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവില്‍ നല്‍കിയിരുന്നത്.  55 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും.  

74 കായിക താരങ്ങള്‍ക്കാണ് നിലവില്‍ സ്‌പോട്‌സ് കൗണ്‍സില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത നേടും.  

പെന്‍ഷന് പുതിയ അപേക്ഷ ക്ഷണിക്കാനും കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനും ഉടന്‍ നടപടി സ്വീകരിക്കും. ഇതിനായി പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കും...

Post a Comment

0 Comments